കണ്ണൂര്‍: വര്‍ഷാവസാനത്തോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പൂര്‍ണമായും 4ജി സേവനം നല്‍കാനാകുമെന്ന് ബി.എസ്.എന്‍.എല്‍. രണ്ടു ജില്ലകളിലും മാഹിയിലുമുള്ള 1,014 ടവറുകളിലും 4ജി എത്തിക്കാനുള്ള പ്രവൃത്തികളാണ് നടക്കുന്നത്. പുതുതായി സ്ഥാപിക്കുന്ന 157 ടവറുകള്‍ ഉള്‍പ്പെടെയാണിത്. കനത്ത മഴ ജോലികള്‍ക്ക് തടസ്സമായെങ്കിലും ഇപ്പോള്‍ പ്രവൃത്തി വേഗത്തില്‍ പുരോഗമിക്കുന്നതായി ബി.എസ്.എന്‍.എല്‍. കണ്ണൂര്‍ ജനറല്‍ മാനേജര്‍ യു.കെ.രാജേഷ് പറഞ്ഞു.
നിലവിലുള്ള 857 ടവറുകളില്‍ 154 എണ്ണത്തില്‍ 4ജി സേവനങ്ങള്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. കണ്ണൂര്‍, മട്ടന്നൂര്‍, തലശ്ശേരി മേഖലകളിലാണ് ആദ്യം 4ജി എത്തിയത്. 236 ടവറുകളില്‍ക്കൂടി ഉടനെയെത്തും. ഗ്രാമപ്രദേശങ്ങളിലുള്ള 58 ടവറുകളില്‍ 17 എണ്ണമാണ് പ്രവര്‍ത്തനക്ഷമമായത്. ജനുവരിയോടെ 5ജി സേവനങ്ങള്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കും.
2ജി, 3ജി സിമ്മുകള്‍ 4ജിയിലേക്ക് മാറ്റാന്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലും റീട്ടെയില്‍ ഷോപ്പുകളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. സിം 4ജി ആണോ എന്നറിയാന്‍ 9497979797 എന്ന നമ്പറിലേക്ക് മിസ്ഡ് കാള്‍ ചെയ്താല്‍ മതി. കണ്ണൂര്‍ ബിസിനസ് ഏരിയയില്‍ ബി.എസ്.എന്‍.എല്‍. വരിക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതായി ജനറല്‍ മാനേജര്‍ പറഞ്ഞു. ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണവും കൂടി. സ്വകാര്യ സേവനദാതാക്കള്‍ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ബി.എസ്.എന്‍.എല്‍. കൂട്ടാത്തതാണ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയത്.
ജൂലായില്‍ 9543 പുതിയ വരിക്കാരെ കിട്ടി. 4429 പേര്‍ പോര്‍ട്ടിങ്ങിലൂടെ വരിക്കാരായി. ഓഗസ്റ്റില്‍ ഇത് യഥാക്രമം 14,593, 8008 എന്നിങ്ങനെയാണ്. സെപ്റ്റംബര്‍ 23 വരെ 10,189 പേര്‍ പുതിയ വരിക്കാരായി. 5440 പേരാണ് പോര്‍ട്ടിങ്ങിലൂടെ വരിക്കാരായത്.
Content Highlights: BSNL is expanding its 4G network in Kannur and Kasaragod, aiming for full coverage by year-end
Published: 26 Sept 2024, 10:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented