
സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഒന്നാമതായി എത്തിയ നിവേദ് കൃഷ്ണയും പെണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗത്തില്‍ ഒന്നാമതായി എത്തിയ ആദിത്യ അജിയും |ഫോട്ടോ:പ്രവീണ്‍ ദാസ്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിലെ അതിവേഗ താരമായി ജെ.നിവേദ് കൃഷ്ണ. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ 10.79 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പാലക്കാടിന്റെ നിവേദ് കൃഷ്ണ സ്വർണം നേടി. 10.88 സെക്കൻഡിൽ ഫിനിഷ് ചെയ്ത മലപ്പുറത്തിന്റെ ഫസലുൽ ഹഖ് രണ്ടാമതായി. മലപ്പുറത്തിന്റെ തന്നെ അഭിഷേകിനാണ് മൂന്നാം സ്ഥാനം. 10.98 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.
ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ ആലപ്പുഴ സ്വദേശി അതുൽ ടി എം. ചരിത്രം കുറിച്ചു.10.81 സെക്കൻഡിൽ ഫിനിഷിങ് പോയിന്റ് കടന്ന അതുൽ മീറ്റ് റെക്കോർഡോടെയാണ് സ്വർണം നേടിയത്.11 സെക്കൻഡിൽ ഫിനിഷ് ചെയ്ത കോട്ടയത്തിന്റെ ശ്രീഹരിക്കാണ് ഈ വിഭാഗത്തിൽ വെള്ളി.
100 മീറ്റർ പെൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ മലപ്പുറത്തിന്റെ ആദിത്യ അജി വേഗ റാണിയായി. 12.11 സെക്കൻഡിലാണ് ആദിത്യ ഫിനിഷ് ചെയ്തത്. കോഴിക്കോട് ജ്യോതി ഉപാദ്യായ 12.26 സെക്കൻഡിൽ ഫിനിഷിങ് പോയിന്റിലെത്തി വെള്ളി നേടി. തിരുവനന്തപുരത്തിന്റെ അനന്യ സുരേഷാണ് മൂന്നാമത്.
ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് താരം ദേവനന്ദ സ്വർണം നേടി. 12.45 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. തിരുവനന്തപുരത്തിന്റെ നന്ദന (12.46) രണ്ടാമതും കണ്ണൂരിന്റെ മിഥുന ടി.പി (12.52) മൂന്നാമതുമായി.
സബ്ജൂനിയർ വിഭാഗത്തിൽ ഇടുക്കിയുടെ ദേവപ്രിയയാണ് സ്വർണം നേടിയത്. 12.69 സെക്കൻഡിലാണ് ദേവപ്രിയ 100 മീറ്റർ ദൂരം താണ്ടിയത്. പാലക്കാട് താരം അൻവി രണ്ടാമതും തൃശ്ശൂരിന്റെ അഭിനന്ദന മൂന്നാമതുമായി.
സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടിന്റെ സഞ്ജയ്ക്കാണ് സ്വർണം. 11.97 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ഗൾഫ് വിദ്യാർഥിയായ സ്വാനിക് ജോഷൗ ആണ് രണ്ടാം സ്ഥാനത്ത്. മലപ്പുറത്തിന്റെ നീരജിനാണ് മൂന്നാം സ്ഥാനം.
Content Highlights: Kerala School Games: J. Nived Krishnan and Adithya Aji Lead the Pack in 100m Sprints
Published: 23 Oct 2025, 07:08 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented