
സംസ്ഥാന സ്കൂൾ കായികമേളയിലെ മികച്ച താരങ്ങൾക്കുള്ള മാതൃഭൂമി സുവർണപ്പതക്കം ആലപ്പുഴ ചാരമംഗലം ജിഎച്ച്എസ്എസിലെ ടി.എം. അതുലിനും മലപ്പുറം തിരുന്നാവായ നവാമുകുന്ദ സ്കൂളിലെ ആദിത്യാ അജിയ്ക്കും മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചപ്പോൾ | Photo: special arrangement
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയിലെ മികച്ച താരങ്ങള്‍ക്കുള്ള 'മാതൃഭൂമി'യുടെ സ്വര്‍ണമെഡല്‍ ആദിത്യ അജിക്കും ടി.എം.അതുലിനും. സീനിയര്‍ പെണ്‍കുട്ടികളുടെ 100, 200, 100 മീറ്റര്‍ ഹര്‍ഡില്‍സ്, 4x100 റിലേ എന്നീ നാലിനങ്ങളില്‍ സ്വര്‍ണം നേടിയാണ് മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ ആദിത്യ അജി മിന്നുംതാരമായത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100, 200 മീറ്റര്‍ ഓട്ടത്തില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയതാണ് ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിലെ ടി.എം.അതുലിനെ മികച്ച താരമാക്കിയത്.
ഒളിമ്പ്യന്‍ കെ.എം ബീനാമോള്‍, ഇന്ത്യയുടെ മുന്‍ ഫുട്ബോള്‍ താരം വി.പി ഷാജി, കായികാധ്യാപകനും വേള്‍ഡ് അത്ലറ്റിക്സ് ടെക്നിക്കല്‍ ഒഫീഷ്യലുമായ ഡോ. റോയ് ജോണ്‍ വി. എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തത്. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സ്വര്‍ണമെഡല്‍ സമ്മാനിച്ചു.
Content Highlights: Adithya Aji and TM Athul awarded Mathrubhumi`s gold medals for outstanding performance at the State School Athletic Meet. Learn more about their achievements
Published: 28 Oct 2025, 06:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented