
കൊച്ചി: ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരമായ ബ്രൈസ് മിറാന്‍ഡയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. 2026 വരെയാണ് മിറാന്‍ഡയുമായുള്ള മഞ്ഞപ്പടയുടെ കരാര്‍. 22 കാരനായ മിറാന്‍ഡ മുംബൈ ദാദര്‍ സ്വദേശിയാണ്.
ചര്‍ച്ചില്‍ ബ്രദേഴ്‌സിനുവേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് മിറാന്‍ഡ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. ചര്‍ച്ചില്‍ ബ്രദേഴ്‌സിനായി 33 മത്സരങ്ങളില്‍ പന്തുതട്ടിയ മിറാന്‍ഡ രണ്ട് ഗോള്‍ നേടുകയും നാല് അസിസ്റ്റ് നല്‍കുകയും ചെയ്തു. ക്രോസുകള്‍ നല്‍കുന്നതില്‍ മിടുക്കനാണ് ഈ യുവതാരം. 2021-2022 ഐ ലീഗില്‍ 16 മത്സരങ്ങളില്‍ നിന്ന് 55 ക്രോസുകളാണ് താരം നല്‍കിയത്.
നിലവില്‍ അണ്ടര്‍ 23 ഇന്ത്യന്‍ ടീമിലംഗമാണ് മിറാന്‍ഡ. മുംബൈ എഫ്.സി. അക്കാദമിയില്‍ പന്തുതട്ടി വളര്‍ന്ന മിറാന്‍ഡ 18 വയസ്സ് വരെ ക്ലബ്ബില്‍ തന്നെ തുടര്‍ന്നു. പിന്നീട് യൂണിയന്‍ ബാങ്കിനായി കളിച്ച താരം 2018-ല്‍ ഗോവ യൂത്ത് ടീമിലിടം നേടി.
2019-ല്‍ ഇന്‍കം ടാക്‌സ് എഫ്.സിയ്ക്ക് വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയ മിറാന്‍ഡയെ ചര്‍ച്ചില്‍ ബ്രദേഴ്‌സ് സ്വന്തമാക്കുകയായിരുന്നു. ചില പ്രധാന താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെയാണ് മിറാന്‍ഡയ്ക്കുള്ള വഴി തെളിഞ്ഞത്. ഇടതുവിങ്ങിലൂടെ ആക്രമിച്ച് കയറാനുള്ള മിടുക്കാണ് താരത്തിന്റെ പ്ലസ് പോയന്റ്.
Content Highlights: kerala blasters, bryce miranda, kerala blasters transfer policy, indian super league, manjappada
Published: 15 Jun 2022, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented