ലണ്ടന്‍: മുഖ്യ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡിനെ പുറത്താക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ മോശം പ്രകടനം കണക്കിലെടുത്താണ് സില്‍വര്‍വുഡിനെ പുറത്താക്കിയത്. 

To advertise here,

അഞ്ചു മത്സരങ്ങളടങ്ങിയ ആഷസില്‍ ഇംഗ്ലണ്ട് 4-0 ന് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ സില്‍വര്‍വുഡിനെ പുറത്താക്കുകയായിരുന്നു. പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും. 

വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. അതി മുന്‍പായി താത്കാലിക പരിശീലകനെ നിയമിക്കാനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ഇംഗ്ലണ്ടിന്റെ മുന്‍ നായകനായ ആന്‍ഡ്രൂ സ്‌ട്രോസ് പരിശീലകനായി എത്തിയേക്കും. 

വിന്‍ഡീസിനെതിരേ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലാണ് ഇംഗ്ലണ്ട് മത്സരിക്കുക. മാര്‍ച്ച് എട്ടിന് പരമ്പര ആരംഭിക്കും. 

Content Highlights: England head coach Chris Silverwood steps down after Ashes humiliation