' സ്വന്തം കുഞ്ഞ് എന്ന സ്വപ്‌നം മനസിൽ താലോലിക്കുന്നവർക്ക് അഭയകേന്ദ്രമാണ് തിരുവനന്തപുരത്തെ യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ,' ഏഴ് വർഷത്തെ കാത്തിരിപ്പിനു ശേഷം, ഇവിടുത്തെ ചികിത്സയിലൂടെ പിറന്ന ഇരട്ടക്കുഞ്ഞുങ്ങളെ ഓമനിച്ചുകൊണ്ട് അനീഷും ഭാര്യ ബിനിയും പറയുന്നു. കെഎസ്ഇബിയിൽ ഉദ്യോഗസ്ഥനായ അനീഷും സ്‌കൂൾ ടീച്ചറായ ബിനിയും അവരുടെ സ്വപ്‌നസാഫല്യത്തിന്റെ കഥ വിവരിക്കുന്നു.

To advertise here,

'ഇവർ ജനിക്കുന്നതുവരെയും കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങൾ. പൊതുചടങ്ങുകളിലും മറ്റും പോകുമ്പോൾ, 'കുഞ്ഞുങ്ങൾ ആയില്ലേ' എന്ന ചോദ്യം കേൾക്കുമ്പോൾ ഞങ്ങൾ ഒരുപാട് വേദനിച്ചിരുന്നു. ഒരുപാട് കാലം, അവവധി സർക്കാർ / പ്രൈവറ്റ് ആശുപത്രികളിൽ ചികിത്സക്കായി ഞങ്ങൾ കയറിയിറങ്ങി. എല്ലായിടത്തും പരിശോധനകളും മരുന്നുകളും നിർദേശിച്ചുവെങ്കിലും, മാനസികമായ പിന്തുണയും ബലവും ഒരിടത്തുനിന്നും കിട്ടിയിരുന്നില്ല. ചില ആശുപത്രികളിൽ ചികിത്സാചെലവും വളരെ കൂടുതലായിരുന്നു. ഒടുവിൽ യാനയിലെത്തിയപ്പോൾ, അന്നുവരെ ഞങ്ങൾ അനുഭവിച്ച മാനസിക പ്രശ്‌നങ്ങൾക്കെല്ലാമുള്ള പരിഹാരം അവിടെയുണ്ടായിരുന്നു. സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ഡോ. വിവേകും ഡോ. ജീനയും യാനയിലെ മറ്റ് സ്റ്റാഫും ഞങ്ങളോട് പെരുമാറിയത്. ചികിത്സയിലെ വിശ്വാസ്യതയും കുറഞ്ഞ ചികിത്സാചെലവും കാരുണ്യത്തോടെയുള്ള പെരുമാറ്റവും ഈ സെന്ററിനെ മറ്റ് ആശുപത്രികളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. കുഞ്ഞുങ്ങളെയും യാനയിലാണ് കാണിക്കുന്നത്. ധൈര്യമായി ഞങ്ങൾ ആർക്കും ഈ സെന്റർ റഫർ ചെയ്യും,' അനീഷും ബിനിയും പറയുന്നു.

യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ
വന്ധ്യതാപ്രശ്നങ്ങൾക്കും സ്ത്രീരോഗങ്ങൾക്കും താരതമ്യേന മിതമായ ചികിത്സാ നിരക്കിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രിയാണ് തിരുവനന്തപുരത്ത് ഉള്ളൂരിലുള്ള യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ. ഡോ. വിവേക് പോൾ വിതയത്തിലിന്റെ നേതൃത്വത്തിലുള്ള ഈ സെന്ററിലെ വന്ധ്യതാ ചികിത്സയിലെ വിജയശതമാനം 70 -80% വരെയാണ്. ഓരോ രോഗിക്കും ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂർ അനുവദിച്ചുകൊണ്ട് രോഗികളുടെ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകിക്കൊണ്ടുള്ള വ്യക്തികേന്ദ്രീകൃതമായ ചികിത്സയാണ് ഇവിടെ നൽകുന്നത്.

വന്ധ്യതാചികിത്സാരംഗത്ത് വിപുലമായ അനുഭവസമ്പത്തുള്ള ഇൻഫേർട്ടിലിറ്റി സ്‌പെഷ്യലിസ്റ്റുകളും എംബ്രിയോളജിസ്റ്റുകളും ലാബ് പ്രൊഫഷണലുകളും അടങ്ങുന്നതാണ് യാനാ ഐവിഎഫിന്റെ ടീം. വന്ധ്യതാ പ്രശ്‌നങ്ങളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കണ്ടെത്തുന്നതിനുള്ള ഏറ്റവും ആധുനികമായ രോഗ നിർണയ സംവിധാനങ്ങളും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും യാന ഐവിഎഫ് സെന്ററുകളിലുണ്ട്.

യാന ഐവിഎഫിന്റെ ഏത് സെന്ററിൽ ചികിത്സയ്‌ക്കെത്തിയാലും, എല്ലാ ബ്രാഞ്ചിലുമുള്ള ഡോക്ടർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം രോഗിക്ക് ലഭ്യമാക്കുന്നതാണ്. അതിലൂടെ, വന്ധ്യതയുടെ കാരണം കണ്ടെത്താനും ഏറ്റവും അനുയോജ്യമായ ചികിത്സ തീരുമാനിക്കാനും ഒരു ഡോക്ടറുടെ മാത്രമല്ല ഒരു ടീമിന്റെ മുഴുവൻ വൈദഗ്ധ്യവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തുന്നു. രോഗികൾക്ക് ഏതെങ്കിലും കാരണത്താൽ മറ്റൊരു സെന്ററിൽ ചികിത്സ തുടരണമെന്നുണ്ടെങ്കിൽ അതും അനുവദിക്കുന്നതാണ്.

സൗജന്യ രോഗനിർണയം

പ്രവർത്തനം ആരംഭിച്ച നാൾ മുതൽ യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്ററിൽ കൺസൾട്ടേഷനും ആരംഭഘട്ടത്തിലെ രോഗനിർണയവും തികച്ചും സൗജന്യമാണ്. മാസം തൊറും മുന്നുറ് മുതൽ അഞ്ഞൂറ് വരെ രോഗികൾക്ക് ഇവിടെ സൗജന്യ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ഐവിഎഫ് ചികിത്സ തിരഞ്ഞെടുക്കുന്ന ഘട്ടം എത്തിയാൽ മാത്രമേ പണം നൽകേണ്ടതുള്ളു. ഐവിഎഫ് ട്രീറ്റ്മെന്റിന് 75,000 രൂപയേ ഇവിടെ ഈടാക്കുന്നുള്ളു. തുക തവണകളായും അടക്കാവുന്നതാണ്.

ലഭ്യമാക്കുന്ന ചികിത്സകൾ
തിരുവനന്തപുരത്തെ യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്ററിൽ IVF, IUI, IMSI, ICSI., PESA, TESA, തുടങ്ങിയ വന്ധ്യതാ ചികിത്സകളെല്ലാം ലഭ്യമാണ്. കൂടാതെ ഓവുലേഷൻ ഇൻഡക്ഷൻ, ഹോർമോണൽ ഇവാലുവേഷൻ, സെമൻ അനാലിസിസ്, സ്‌പേം വയബിലിറ്റി ടെസ്റ്റിംഗ്, ഹോസ് ടെസ്റ്റ്, സ്‌പേം ഫംഗ്ഷൻ ടെസ്റ്റ്, ഓവം പിക് അപ്, എംബ്രിയോ ട്രാൻസ്ഫർ, സ്‌പേം/ഓസൈറ്റ്‌സ് എംബ്രിയോ സൈറോപ്രിസർവേഷൻ, ഫ്രോസൺ എംബ്രിയോ ട്രാൻസ്ഫർ, ഡോപ്ലാർ അൾട്രാസൗണ്ട് ഫോർ വെരിക്കോസിൽ, മൈക്രോസർജിക്കൽ വെരിക്കോസെക്ടമി, സ്‌പേം ഫ്രീസിംഗ്, പി.ജി.എസ്, പുരുഷ ലൈംഗിക പ്രശ്‌നങ്ങൾക്കുള്ള ചികിത്സകൾ തുടങ്ങിയ ചികിത്സകളും യാന ഐവിഎഫ് സെന്ററുകളിൽ ലഭ്യമാണ്. ദമ്പതികൾക്ക് കൗൺസലിംഗ് സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ- +91 9995777217
https://yanaivf.com/yana-womens-hospital-and-fertility-centre