
അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് അവരാഗ്രഹിക്കുന്ന ഒരു ജോലി നേടാനുള്ള എല്ലാ സാധ്യതകളും ഒരുക്കുന്നു എന്നതാണ് തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന കോഴ്സുകൾ അഥവാ സ്കില്ലിംഗ് പ്രോഗ്രാമുകളുടെ പ്രസക്തി. കേരളത്തെ ഒരു നോളജ് ഇക്കണോമിയായി വികസിപ്പിക്കാൻ സാധിക്കും വിധം, ലോകത്താകമാനം ഉണ്ടായിവരുന്ന സാധ്യതകളെയും അവസരങ്ങളെയും പ്രയോജനപ്പെടുത്താൻ പ്രാപ്തരായ യുവജനതയെ സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഈയൊരു ലക്ഷ്യത്തോടെ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള നൈപുണ്യ പരിശീലന കോഴ്സുകൾ ഉദ്യോഗാർത്ഥികൾക്ക് സ്കോളർഷിപ്പോടെ പഠിക്കാൻ അവസരമൊരക്കുകയാണ് ഐ.സി.ടി. അക്കാദമി ഓഫ് കേരള. സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ഈ പ്രോഗ്രാമുകൾക്ക് സംസ്ഥാന സർക്കാർ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷൻ്റെ (കെ.കെ.ഇ.എം.) സ്കോളർഷിപ്പ് ലഭ്യമാണ്.
നൂതന സാങ്കേതികവിദ്യ കോഴ്സുകളിൽ ചേരാം
ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കേറ്റ് കോഴ്സുകളായ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് MERN, ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് MEAN, മെഷീൻ ലേണിംഗ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ്വെയർ ടെസ്റ്റിംഗ്, മെറ്റാവേഴ്സ് എക്സ്പേർട്ട് തുടങ്ങിയ നൂതന സാങ്കേതിക വിദ്യ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
എഞ്ചിനീയറിംഗ് അല്ലെങ്കിൽ സയൻസ് ബിരുദധാരികൾക്കും / ഏതെങ്കിലും എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിൽ മൂന്ന് വർഷ ഡിപ്ലോമ, മാത്തമാറ്റിക്സിലും കമ്പ്യൂട്ടർ വിഷയങ്ങളിലും അടിസ്ഥാന തലത്തിലുള്ള പരിജ്ഞാനം (പ്ലസ് ടു തത്തുല്യം) ഉള്ള തത്പരവിദ്യാർത്ഥികൾക്കും ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബിരുദം പൂർത്തിയാക്കി അന്തിമ ഫലങ്ങൾക്കായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും ഈ കോഴ്സുകളിൽ ചേരാവുന്നതാണ്. മാത്രമല്ല, നിലവിലെ ജോലിയിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കും നിലവിലെ കരിയറിയിൽ തന്നെ മുന്നേറ്റമാഗ്രഹിക്കുന്നവർക്കുമൊക്കെ പ്രയോജനപ്രദമാണ് ഈ ആറു മാസ കോഴ്സുകൾ.
തൊഴിലധിഷ്ഠിതമായി തയ്യാറാക്കിയിരിക്കുന്ന ഈ പ്രോഗ്രാമുകളെ കുറിച്ച് മനസിലാക്കാനും താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇഷ്ടമുള്ള കോഴ്സുകളിൽ ചേരാനും https://ictkerala.org/open-courses എന്ന ലിങ്ക് സന്ദർശിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2023 ഫെബ്രുവരി 13. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും +91 75 940 51437 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കേരള നോളജ് ഇക്കണോമി മിഷൻ്റെ സ്കോളർഷിപ്പ്
ഐ.സി.ടി.-യുടെ നൈപുണ്യ പരിശീലന കോഴ്സുകൾക്ക് കേരള നോളജ് ഇക്കണോമി മിഷൻ നൽകുന്ന 100% വരെയുള്ള സ്കോളർഷിപ്പുകൾ ലഭ്യമാണ്. കോഴ്സുകളിൽ ചേരുന്ന ഉദ്യോഗാർത്ഥികൾക്ക് തുടക്കത്തിൽ ഒരു സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിക്കേണ്ടതുണ്ട്. പരീക്ഷയിൽ 61%-ത്തിലധികം സ്കോർ നേടുന്ന കേരളീയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭ്യമാണ്. കോഴ്സുകൾക്കുള്ള ആകെ ഫീസായ 30,000 രൂപയിൽ (ജി.എസ്.ടി. പുറമെ) പരീക്ഷയിൽ ലഭിക്കുന്ന സ്കോറിന് അനുസൃതമായി 100% വരെയുള്ള സ്കോളർഷിപ്പ് ലഭിക്കും.
ഹൈബ്രിഡ് പാഠ്യരീതിയിലുള്ള കോഴ്സുകൾ
മെറ്റാവേഴ്സ് എക്സ്പേർട്ട് പ്രോഗ്രാം ഒഴികെയുള്ളവ ഹൈബ്രിഡ് മോഡലിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. മെറ്റാവേഴ്സ് എക്സ്പേർട്ട് പ്രോഗ്രാം ഐ.സി.ടി. അക്കാദമിയുടെ എറണാകുളത്തെ ലേണിംഗ് സെന്ററിലാവും നടത്തുക. ഐ.സി.ടി. അക്കാദമിക്ക് പേറ്റൻ്റ് ഉള്ള PERL മോഡലിൽ രൂപകൽപന ചെയ്തിരിക്കുന്ന കോഴ്സുകൾ സ്വന്തമായും, ഒരു ഇൻസ്ട്രക്ടറുടെ സഹായത്തോടെയും പഠിക്കാവുന്നതാണ്. കോഴ്സ് ചെയ്യുന്നതോടൊപ്പം ലിങ്ക്ഡ് ഇൻ നൽകുന്ന 14,000-ലധികം കോഴ്സുകൾ സൗജന്യമായി പഠിക്കാനും അവയിൽ സർട്ടിഫിക്കറ്റ് നേടാനും സാധിക്കും. ഇതിലെല്ലാമുപരി ഈ രംഗത്തെ വിദഗ്ദ്ധർ നയിക്കുന്ന ക്യാപ്സ്റ്റോൺ പ്രോജക്റ്റിൻ്റെ ഭാഗമാകാനും തുടർന്ന്, TCS iON നൽകുന്ന 125 മണിക്കൂർ ദൈർഘ്യമുള്ള വിർച്ച്വൽ ഇൻ്റേൺഷിപ്പ് ചെയ്യാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ട്.
ഐ.സി.ടി. അക്കാദമി സാങ്കേതിക വിദ്യ പരിജ്ഞാനതോടൊപ്പം വിവിധ സർക്കാർ പദ്ധതികളുടെ പിന്തുണയോടെ തൊഴിൽ നേടാൻ വേണ്ട കരിയർ ഗൈഡൻസ്, എംപ്ലോയബിലിറ്റി സ്കിൽസ് ട്രെയിനിംഗ്, പ്ലേസ്മെൻ്റ് അസിസ്റ്റൻ്റ്സ് തുടങ്ങിയ അനുബന്ധ സേവനങ്ങളും നൽകുന്നുണ്ട്. കഴിഞ്ഞ അധ്യായന വർഷത്തെ കണക്കനുസരിച്ച് വിവിധ കോഴ്സുകളിൽ ചേർന്ന 75-80% പേർ വിജയകരമായി പഠനം പൂർത്തിയാക്കുകയും, അതിൽ തന്നെ 70% വിദ്യാർഥികളും ഐ.സി.ടി.യിലൂടെ തന്നെ തൊഴിൽ നേടുകയും ചെയ്തിട്ടുണ്ട്.
Content Highlights: ict
Published: 01 Feb 2023, 04:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
