വിശ്വാസ്യതയുടെ 17-ാം വർഷത്തിലേക്ക് കടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇമിഗ്രേഷൻ സ്ഥാപനമായ ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്റെ (Godspeed Immigration) കോർപറേറ്റ് ഓഫീസ് മന്ദിരം കൊച്ചി ഇടപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

To advertise here,

എറണാകുളം എം.പി ഹൈബി ഈഡൻ, എം.എൽ.എമാരായ ഉമ തോമസ്, ടി. ജെ. വിനോദ്, പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഗോഡ്‌സ്പീഡ് ഫൗണ്ടർ ഡയറക്ടർ അനൂപ് കണ്ണൻ, മാനേജിങ് ഡയറക്ടർ ആൻഡ് പ്രിൻസിപ്പൽ കൺസൾട്ടന്റ് രേണു എ, ഡയറക്ടർ ജാക്‌സൺ ജോസഫ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

അഞ്ച് നിലകളിലായി 8,000 സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ കോർപറേറ്റ് ആസ്ഥാനം ഒരുക്കിയിരിക്കുന്നത്. ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ഏകോപിപ്പിക്കുന്നതിനായി നൂറോളം വിദഗ്ധ ജീവനക്കാരാണ് ഇവിടെ പ്രവർത്തിക്കുന്നത്. കൊച്ചിക്ക് പുറമേ കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഗോഡ്‌സ്പീഡിന് ബ്രാഞ്ചുകളുണ്ട്.

സ്ഥാപനം സ്വന്തമായി വികസിപ്പിച്ചെടുത്ത '531 Zero' എന്ന കുറ്റമറ്റ ഡോക്യുമെന്റേഷൻ സംവിധാനത്തിലൂടെ വിവിധ കാറ്റഗറികളിലായി ഇതുവരെ 1.5 ലക്ഷത്തിലധികം ഇമിഗ്രേഷൻ നടത്തി. 10,000-ത്തിലധികം പി.ആർ വീസ ഗ്രാൻറുകളും 30- ൽ അധികം രാജ്യങ്ങളിലായി 45-ലേറെ വീസ പ്രോസസിങ് സേവനങ്ങളും 99.87% വീസ സക്‌സസ് റേറ്റ്, ലക്ഷത്തിൽപരം സ്റ്റഡി അബ്രോഡ് വീസ ഗ്രാന്റുകളും ലാംഗ്വേജ് സക്‌സസുകളും ഇതിനോടകം ഗോഡ്‌സ്പീഡ് സ്വന്തമാക്കിയിട്ടുണ്ട്.

ചടങ്ങിനോടനുബന്ധിച്ച് പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി വിശിഷ്ടാതിഥികൾക്കും ജനപ്രതിനിധികൾക്കും നൂറ് പുസ്തകങ്ങൾ അടങ്ങിയ ബോക്‌സുകളാണ് ഗോഡ്‌സ്പീഡ് ഡയറക്ടർമാർ ഉപഹാരമായി നൽകിയത്. സമൂഹത്തിന് മാതൃകയായ ഈ വേറിട്ട പ്രവണത ഏറെ പ്രശംസനീയമാണെന്ന് ചടങ്ങിൽ സംസാരിച്ച വിശിഷ്ടാതിഥികൾ ഒന്നടങ്കം പറഞ്ഞു.

ഇൻസ്റ്റഗ്രാം ലിങ്ക് – https://www.instagram.com/reel/DctR8T4uliZ/?hl=en