വിദേശ പഠനവും തൊഴിലും ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കിടയിൽ ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന മേഖലകളിലൊന്നാണ് ഓസ്ട്രിയയിലെ നഴ്‌സിങ് പഠനം. കുറഞ്ഞ വിദ്യാഭ്യാസ ചെലവും ഉയർന്ന തൊഴിൽ സാധ്യതകളും ഒരുമിച്ച് ലഭിക്കുന്നതിലൂടെ, ഓസ്ട്രിയ മറ്റ് പല രാജ്യങ്ങളിലെയും പഠന ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി നിലകൊള്ളുന്നു.

ഓസ്ട്രിയയിലെ പൊതു സർവകലാശാലകളിലും യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് സ്ഥാപനങ്ങളിലുമാണ് നഴ്‌സിങ് കോഴ്‌സുകൾ പ്രധാനമായും നടത്തപ്പെടുന്നത്. ഇവിടങ്ങളിൽ നഴ്‌സിങ് പഠനം വളരെ കുറഞ്ഞ ട്യുഷൻ ഫീസിലാണ് ലഭിക്കുന്നത്. പല സ്ഥാപനങ്ങളിലും ട്യൂഷൻ ഫീസ് പൂർണമായും സൗജന്യമോ, അല്ലെങ്കിൽ ഒരു സെമസ്റ്ററിന് പരമാവധി 750 യൂറോ വരെയോ മാത്രമാണ്. ഇതിനു പുറമേ നഴ്‌സിങ് വിദ്യാർഥികൾക്ക് പഠനകാലത്ത് തന്നെ സാമ്പത്തിക സഹായമായി മാസം ഏകദേശം 600 മുതൽ 1,300 യൂറോ വരെ സ്റ്റൈപൻഡ് ലഭിക്കുന്ന സംവിധാനവും ഓസ്ട്രിയയിൽ നിലവിലുണ്ട്. ഇതുവഴി യൂറോപ്പിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഓസ്ട്രിയയിലെ നഴ്‌സിങ് പഠനം 'minimal cost - near zero cots' വിദ്യാഭ്യാസമായി മാറുന്നു. കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസവും ഉറപ്പുള്ള തൊഴിൽ സാധ്യതയും ഒരുമിച്ച് ലഭിക്കുന്നതിനാൽ, ഓസ്ട്രിയയിലെ നഴ്‌സിങ് പഠനം അന്താരാഷ്ട്ര വിദ്യാർഥികൾക്കിടയിൽ കൂടുതൽ പ്രാധാന്യം നേടുകയാണ്.

തൊഴിൽ വിപണി റിപ്പോർട്ടുകൾ പ്രകാരം ഓസ്ട്രിയയിലെ നഴ്‌സിങ് മേഖല ഒരു താൽക്കാലിക പ്രവണതയല്ല, മറിച്ച് ദീർഘകാലത്തേക്ക് സ്ഥിരമായ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുന്ന ഒരു പ്രധാന തൊഴിൽ മേഖലയാണ്. രാജ്യത്തെ വയോധികരുടെ ജനസംഖ്യ വേഗത്തിൽ വർധിച്ചുവരുന്നതും, നിലവിൽ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാരിൽ വലിയൊരു വിഭാഗം അടുത്ത വർഷങ്ങളിൽ വിരമിക്കുന്നതും നഴ്‌സിങ് മേഖലയിലെ തൊഴിൽ ആവശ്യകതയെ ശക്തമായി ബാധിക്കുന്നു. അതോടൊപ്പം ആശുപത്രികൾ, ദീർഘകാല പരിചരണ കേന്ദ്രങ്ങൾ (long-term care), ഹോം കെയർ സേവനങ്ങൾ എന്നിവയുടെ വ്യാപനം ഓസ്ട്രിയയിൽ വർധിച്ചുവരുന്നതും ഈ മേഖലയിലെ തൊഴിൽ സാധ്യതകൾ കൂട്ടുന്നു. തൊഴിൽ വിപണി വിലയിരുത്തലുകൾ അനുസരിച്ച്, 2030- ഓടെ ഏകദേശം 50,000-ത്തിലധികം നഴ്‌സുമാരെയും പരിചരണ സ്റ്റാഫിനെയും ഓസ്ട്രിയയ്ക്ക് പുതുതായി ആവശ്യമായി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ, വരാനിരിക്കുന്ന വർഷങ്ങളിൽ നഴ്‌സിങ് മേഖലയിലെ തൊഴിൽ ആവശ്യകത ക്രമാതീതമായി ഉയരാനാണ് സാധ്യത. സാങ്കേതിക വിദ്യയുടെ പുരോഗതി പല തൊഴിൽ മേഖലകളിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, നഴ്‌സിങ് മേഖല ദീർഘകാല തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുന്ന മേഖലയായി തുടരുന്നു.

ഓസ്ട്രിയയിൽ നഴ്‌സിങ് സർക്കാർ തലത്തിൽ തന്നെ 'shortage profession' ആയി അംഗീകരിച്ചിരിക്കുന്ന ഒരു പ്രധാന തൊഴിൽ മേഖലയാണ്. രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ അടിസ്ഥാന ഘടകമായതിനാൽ, ഈ മേഖലയിലെ തൊഴിൽ സ്ഥിരത വളരെ ഉയർന്നതാണ്. നഴ്‌സിങ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് ഓസ്ട്രിയയ്ക്കുള്ളിലും യൂറോപ്യൻ യൂണിയൻ തലത്തിലുമുള്ള വിപുലമായ കരിയർ സാധ്യതകൾ ലഭ്യമാണ്.

To advertise here,

 

ഓസ്ട്രിയയിലെ നഴ്‌സിങ് പഠനത്തിന് അപേക്ഷിക്കുവാൻ പ്ലസ് ടു സയൻസ് വിഷയത്തിലെ വിജയവും കൂടാതെ ജർമൻ ഭാഷയിൽ B2 ലെവൽ പ്രാവീണ്യവും നിർബന്ധമാണ്. കുറഞ്ഞ വിദ്യാഭ്യാസ ചെലവ്, പഠനകാലത്ത് ലഭിക്കുന്ന സ്‌റ്റൈപൻഡ്, ഉയർന്നതും സ്ഥിരതയുള്ളതുമായ തൊഴിലവസരങ്ങൾ, സർക്കാർ പിന്തുണയുള്ള ശക്തമായ ആരോഗ്യ സംവിധാനങ്ങൾ എന്നിവ ഒരുമിച്ച് ലഭിക്കുന്നതിനാൽ, ഓസ്ട്രിയയിലെ നഴ്‌സിങ് ജോലി ഏറ്റവും വിശ്വാസ്യതയുള്ള തൊഴിൽ മേഖലകളിലൊന്നായി മാറുന്നു. ശരിയായ ഭാഷാ തയ്യാറെടുപ്പും ഉറച്ച അക്കാദമിക നിലവാരവും ഉണ്ടെങ്കിൽ, നഴ്‌സിങ് പഠനം വിദ്യാർഥികൾക്ക് ദീർഘകാല കരിയർ സ്ഥിരതയും ഭാവി സുരക്ഷയും നൽകുന്ന ഒരു പ്രൊഫഷനാണ്.

ഓസ്ട്രിയയിലെ BSc നഴ്‌സിങ് പഠനത്തെക്കുറിച്ചു കൂടുതൽ അറിയാൻ വിദഗ്ധരുമായി സംസാരിക്കാം- 7356 155 333