വിദേശ വിദ്യാഭ്യാസം ഇന്ന് കേരളത്തിലെ യുവതലമുറയുടെ ഇടയിൽ ഒരു തരംഗമായി മാറുകയാണ്. മുൻകാലങ്ങളിൽ ഗൾഫ് ആയിരുന്നു നമ്മുടെ നാട്ടിലെ ഒരു ട്രെൻഡ്. എന്നാല് ഇപ്പോൾ അത് അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലുള്ള വിദ്യാഭ്യാസവും അതിലൂടെയുള്ള കുടിയേറ്റവുമായി മാറിയിരിക്കുകയാണ്. എന്നാൽ ഗൾഫിലേതുപോലെ നേരിട്ട് ഒരു ജോലിക്ക് പ്രവേശിക്കുക എന്നത് ഈ രാജ്യങ്ങളിൽ അങ്ങേയറ്റം കാലതാമസവും ബുദ്ധിമുട്ടും ഉള്ള കാര്യമാണ്. പക്ഷേ, പഠിക്കാനായി അവിടെയുള്ള മികച്ച യൂണിവേഴ്സിറ്റികളിൽ സ്റ്റുഡന്റ് വിസയിൽ ചെന്ന് പഠനം പൂർത്തിയാക്കിയ ശേഷം വർക്ക് പെര്മിറ്റിലേക്ക് മാറാം എന്ന സവിശേഷമായ സാഹചര്യം ഈ രാജ്യങ്ങളിലുണ്ട്. ഇത് മനസിലാക്കിയതുകൊണ്ടാണ് നമ്മുടെ യുവതലമുറ ഈ നാടുകളെ അവസരങ്ങളുടെ പറുദീസയായി കാണുന്നത്.
നിലവിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പോകുന്നത് കാനഡ, യുഎസ്, യുകെ, ഓസ്ട്രേലിയ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ്. മെച്ചപ്പെട്ട ജോലി സാധ്യതകളും ഉയർന്ന ജീവിത നിലവാരവും കുടുംബാംഗങ്ങളോടൊപ്പം സ്ഥിരതാമസത്തിനുള്ള സൗകര്യങ്ങളും ഒക്കെയാണ് പ്രധാന ആകർഷണങ്ങൾ. വിദേശ പഠനത്തിനുള്ള തയ്യാറെടുപ്പിന്റെ ആദ്യപടി എന്ന നിലയിൽ പ്ലസ്ടുവും ഡിഗ്രിയും മാസ്റ്റേഴ്സും പോലുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവർ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഐഇഎൽടിഎസ് പോലെയുള്ള ഇംഗ്ലീഷ് ടെസ്റ്റുകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണ് ആദ്യം ചെയ്യുന്നത്.
ഏതാണ്ട് രണ്ട് ലക്ഷത്തിൽപ്പരം വിദ്യാർഥികളാണ് പ്രതിവർഷം കേരളത്തിൽ ഐഇഎൽടിഎസ് പഠിക്കുന്നത്. വിദേശ വിദ്യാഭ്യാസത്തിനായി 2022- 2023 കാലയളവിൽ 13 ലക്ഷത്തിൽപ്പരം വിദ്യാർഥികളാണ് ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പോയതെന്ന് കണക്കുകൾ കാണിക്കുന്നു. കേരളത്തിൽ നിന്ന് മാത്രം കഴിഞ്ഞ വർഷം ഏകദേശം 40,000ന് മുകളിൽ വിദ്യാർഥികളാണ് പോയത്. വരും വർഷങ്ങളിൽ ഇത് 70,000 മുതൽ ഒരു ലക്ഷം വരെ കവിയും എന്നാണ് സൂചനകൾ കാണിക്കുന്നത്.
വിദേശ വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും തങ്ങളുടെ കുട്ടികളെ വിദേശത്ത് മികച്ച യൂണിവേഴ്സിറ്റികളിലേക്ക് അയക്കാന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കും പലപ്പോഴും നിരവധി കാര്യങ്ങളിൽ കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കേണ്ടതുണ്ട്. ഇവിടെയാണ് മാതൃഭൂമിയും ഈ രംഗത്തെ കേരളത്തിലെ ഏറ്റവും പ്രഗൽഭരായ വിദേശ വിദ്യാഭ്യാസ കൺസൾട്ടിംഗ് കമ്പനിയായ ഫെയർ ഫ്യൂച്ചർ ഓവർസീസ് എജുക്കേഷണൽ കൺസൾട്ടൻസിയും ചേർന്ന് കേരളത്തിൽ ഉടനീളം വിദേശ വിദ്യാഭ്യാസത്തെക്കുറിച്ചും അറിയേണ്ടതായ എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ബോധവൽക്കരണ സെമിനാറുകൾ നടത്തുന്നത്. ഇതുവരെ ഇത്തരം അറുപതോളം സെമിനാറുകൾ നടത്തിയിട്ടുണ്ട്. അതിലൂടെ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ഇതിനെക്കുറിച്ചുള്ള വ്യക്തമായ ദിശാബോധവും അറിവും പകർന്നു നൽകുവാൻ സാധിച്ചിട്ടുണ്ട്.
അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ, അയർലൻഡ്, ജർമനി, ഫ്രാൻസ് എന്നീ നാടുകളിൽ 75 ലക്ഷത്തിൽപ്പരം തൊഴിലവസരങ്ങളാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വരാൻ പോകുന്നത്. എൻജിനീയറിങ്, ഐടി, ബിസിനസ്, ബാങ്കിംഗ്, ആരോഗ്യം, സോഷ്യൽ വർക്ക്, ഹോസ്പിറ്റാലിറ്റി, ജേണലിസം എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ സാങ്കേതിക പരിജ്ഞാനമുള്ള വിദഗ്ധരെ ആവശ്യമായി വരാൻ പോകുന്നത്. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് ഈ നാടുകളിലെ യൂണിവേഴ്സിറ്റികളിൽ കാലോചിതമായ മാറ്റങ്ങൾ സിലബസിൽ വരുത്തിക്കൊണ്ട് വിദ്യാഭ്യാസ രംഗത്ത് സമൂലമായ പരിഷ്കാരങ്ങൾ അവിടെ നടപ്പിലാക്കി വരുന്നു. നമ്മുടെ നാട്ടിൽ നിന്നും വിദേശ വിദ്യാഭ്യാസത്തിനായി പോകുന്ന കുട്ടികൾക്ക് അതിലൂടെ ലോകത്തിലെ ഇപ്പോൾ കിട്ടുന്നതിൽ ഏറ്റവും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള പാതയാണ് തുറന്നു കിട്ടുന്നത്.
രണ്ട് പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യവും ലോകത്തിലെ ഏറ്റവും മികച്ച 500ൽപ്പരം യൂണിവേഴ്സിറ്റികളുടെ റെപ്രസെന്റേറ്റീവുമായ ഫെയർ ഫ്യൂച്ചർ ഇതിനകം ഒരു ലക്ഷത്തിൽപ്പരം വിദ്യാർഥികൾക്കാണ് വിദേശ വിദ്യാഭ്യാസത്തിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. 17 മുതൽ 68 വയസ് വരെ ഉള്ളവർക്ക് വിദേശ വിദ്യാഭ്യാസം സാധ്യമാക്കിയ അപൂർവ റെക്കോഡാണ് ഫെയർ ഫ്യൂച്ചറിനുള്ളത്. പ്ലസ് ടുവിന് അല്ലെങ്കിൽ ഡിഗ്രിക്ക് മാർക്ക് കുറഞ്ഞു പോവുകയോ അരിയേഴ്സ് ഉണ്ടാവുകയോ നീണ്ട സ്റ്റഡി ഗ്യാപ്പ് ഉണ്ടാവുകയോ ചെയ്തതുമൂലം ഇനി വിദേശ പഠനം സാധ്യമാകില്ല എന്ന് കരുതിയിരുന്ന നൂറുകണക്കിന് വിദ്യാർഥികൾക്കാണ് ഫെയർഫ്യൂച്ചറിന്റെ കൃത്യമായ ഗൈഡൻസ് മൂലം വിദേശത്ത് പഠിക്കാൻ അവസരം ലഭിച്ചത്.
ഫെയർ ഫ്യൂച്ചറിന്റെ നിരവധി വിദ്യാർഥികളാണ് കുടുംബസമേതം സ്റ്റുഡന്റ് വീസയില് വിദേശത്തേക്ക് എല്ലാ ഇൻടേക്കിലും പോയിക്കൊണ്ടിരിക്കുന്നത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കായി ഈ രംഗത്തെ ഏറ്റവും പ്രഗത്ഭനായ ഡോ. എസ്. രാജ് മാതൃഭൂമിയുമായി ചേർന്ന് ജൂലായ് 7ന് (ഞായറാഴ്ച്ച) ഉച്ചയ്ക്ക് 2.30 മുതൽ കോഴിക്കോട് ഹോട്ടൽ താജ് ഗെയ്റ്റ്വേയിൽ സെമിനാർ നടത്തുന്നു. ലോകറാങ്കിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുടെ അഡ്വൈസറി ബോർഡ് അംഗമാണ് ഡോ. എസ്. രാജ്. 1990കളിൽ ഫുൾ സ്കോളർഷിപ്പിൽ അമേരിക്കയിലും കാനഡയിലും വിദ്യാഭ്യാസം നേടിയ വ്യക്തിയുമാണ് അദ്ദേഹം.
വിവിധ സ്റ്റഡി പ്രോഗ്രാമുകൾ, കോളേജുകൾ, പ്ലസ്ടു-ഡിഗ്രി കഴിഞ്ഞവർക്കുള്ള അനുയോജ്യമായ കോഴ്സുകൾ, അഡ്മിഷൻ, ഫീസ്, പാർട്ട് ടൈം ജോലികൾ, സ്റ്റഡി ഗ്യാപ് ഉള്ളവർക്കും അഡ്മിഷൻ ലഭിക്കുന്ന രീതികൾ, വീസ ആപ്ലിക്കേഷൻ, പഠന ശേഷമുള്ള വർക് പെർമിറ്റ്, പി.ആർ. ഫ്രണ്ട്ലി പ്രൊവിൻസുകൾ, ഫാമിലി വീസ, ഇന്റർനാഷണൽ സ്റ്റുഡന്റ് വീസയിൽ വരുന്നവരുടെ കുട്ടികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം, മാതാപിതാക്കൾക്കുള്ള വീസ എന്നീ കാര്യങ്ങളെക്കുറിച്ച് വിശദമായി ഈ സെമിനാറിലൂടെ മനസിലാക്കാം.

ഫെയർ ഫ്യൂച്ചർ മാതൃഭൂമിയുടെ സഹകരണത്തോടെ നടത്തുന്ന സെമിനാർ ജൂലായ് ഏഴിന് (ഞായറാഴ്ച്ച) ഉച്ചയ്ക്ക് 2.30 മുതൽ കോഴിക്കോട് ഹോട്ടൽ താജ് ഗെയ്റ്റ്വേയിൽ നടക്കുന്നു. പ്രവേശനം സൗജന്യം.
സെമിനാറിൽ പങ്കെടുക്കുന്നതിന് പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യൂ : https://bit.ly/3xv9j4U
കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കൂ : 1800 419 1210, 7558 09 09 09
Content Highlights: Fair Future Kozhikode Seminar
Published: 29 Jun 2024, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

