വിദേശ വിദ്യാഭ്യാസം ഇന്ന് കേരളത്തിലെ യുവതലമുറയുടെ ഇടയിൽ ഒരു തരംഗമായി മാറുകയാണ്. മുൻകാലങ്ങളിൽ ജോലിക്കായി ഗൾഫിലേക്കുള്ള ഒഴുക്കായിരുന്നു കേരളത്തിലെ ട്രെൻഡ്. എന്നാൽ ഇപ്പോൾ അത് അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലുള്ള വിദ്യാഭ്യാസവും അതിലൂടെയുള്ള കുടിയേറ്റവുമായി മാറിക്കഴിഞ്ഞു.
ഗൾഫിലേതുപോലെ നേരിട്ട് ജോലിക്ക് പ്രവേശിക്കുക എന്നത് ഈ രാജ്യങ്ങളിൽ ഏറെ ശ്രമകരവും കാലതാമസമുള്ളതുമായ കാര്യമാണ്. എന്നാൽ അവിടെയുള്ള മികച്ച യൂണിവേഴ്സിറ്റികളിൽ സ്റ്റുഡന്റ് വിസയിൽ എത്തി പഠനം പൂർത്തിയാക്കിയ ശേഷം വർക്ക് പെർമിറ്റിലേക്ക് മാറാം എന്ന് മനസിലാക്കിയത് കൊണ്ടാണ് നമ്മുടെ യുവതലമുറ ഈ നാടുകളെ അവസരങ്ങളുടെ പറുദീസയായി കാണുന്നത്.
നിലവിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പോകുന്നത് കാനഡ, യു.എസ്, യു.കെ, ഓസ്ട്രേലിയ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്കാണ്. മെച്ചപ്പെട്ട ജോലി സാധ്യതകളും ഉയർന്ന ജീവിത നിലവാരവും കുടുംബാംഗങ്ങളോടൊപ്പമുള്ള സ്ഥിരതാമസത്തിനുള്ള സൗകര്യങ്ങളും ഒക്കെയാണ് പ്രധാന ആകർഷണം.
വിദേശ പഠനത്തിനുള്ള തയ്യാറെടുപ്പിന്റെ ആദ്യപടി എന്ന നിലയിൽ പ്ലസ്ടുവും ഡിഗ്രിയും മാസ്റ്റേഴ്സും പോലുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവർ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഐ.ഇ.എൽ.ടി.എസ് പോലെയുള്ള ഇംഗ്ലീഷ് ടെസ്റ്റുകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണ് ആദ്യം ചെയ്യുന്നത്. കേരളത്തിൽ ഇപ്പോൾ പ്രതിവർഷം രണ്ട് ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഐ.ഇ.എൽ.ടി.എസ് പഠിക്കുന്നത്.
വിദേശ വിദ്യാഭ്യാസത്തിനായി 2022-23 കാലയളവിൽ 13 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പോയതെന്നാണ് കണക്കുകൾ. കേരളത്തിൽ നിന്ന് മാത്രം കഴിഞ്ഞ വർഷം ഏകദേശം നാൽപ്പതിനായിരത്തിന് മുകളിൽ വിദ്യാർഥികളാണ് പോയത്. വരും വർഷങ്ങളിൽ ഇത് 70,000 മുതൽ ഒരുലക്ഷത്തിന് മുകളിൽ വരെ എത്താമെന്നാണ് സൂചനകൾ.
വിദേശ വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും മക്കളെ വിദേശത്തെ മികച്ച യൂണിവേഴ്സിറ്റികളിലേക്ക് അയയ്ക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കും കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കേണ്ടതുണ്ട്. നൂറു വർഷത്തെ മാധ്യമപ്രവർത്തന പാരമ്പര്യവും മലയാളികളുടെ പൊതുജീവിതത്തെ സംബന്ധിക്കുന്ന നിരവധി പുരോഗമനപരമായ കാൽവെപ്പുകളും നടത്തിയിട്ടുള്ള മാതൃഭൂമിയും കേരളത്തിലെ ഏറ്റവും പ്രഗൽഭരായ വിദേശ വിദ്യാഭ്യാസ കൺസൾട്ടിങ് കമ്പനിയായ ഫെയർ ഫ്യൂച്ചർ ഓവർസീസ് എജുക്കേഷണൽ കൺസൾട്ടൻസിയും ചേർന്ന് സംസ്ഥാനവ്യാപകമായി വിദേശ വിദ്യാഭ്യാസത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ബോധവൽക്കരണ സെമിനാറുകൾ നടത്തുന്നുണ്ട്. ഇതുവരെ നടത്തിയിട്ടുള്ള അറുപതോളം സെമിനാറുകളിലൂടെ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് വ്യക്തമായ ദിശാബോധവും അറിവും പകർന്നു നൽകാൻ മാതൃഭൂമിക്കും ഫെയർ ഫ്യൂച്ചറിനും സാധിച്ചിട്ടുണ്ട്.
അമേരിക്ക, കാനഡ, യു.കെ, ഓസ്ട്രേലിയ, അയർലൻഡ്, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ 75 ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വരാൻ പോകുന്നത്. എൻജിനീയറിങ്, ഐ.ടി, ബിസിനസ്, ബാങ്കിങ്, ആരോഗ്യം, സോഷ്യൽ വർക്ക്, ഹോസ്പിറ്റാലിറ്റി, ജേർണലിസം എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ സാങ്കേതിക പരിജ്ഞാനമുള്ള വിദഗ്ധരെ ആവശ്യമായി വരാൻ പോകുന്നത്. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് ഈ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ കാലോചിതമായ മാറ്റങ്ങൾ സിലബസിൽ വരുത്തുന്നത്, വിദ്യാഭ്യാസരംഗത്ത് സമൂലമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. അതിലൂടെ നമ്മുടെ നാട്ടിൽ നിന്നും വിദേശ വിദ്യാഭ്യാസത്തിനായി പോകുന്ന കുട്ടികൾക്ക് ലോകത്ത് ഇപ്പോൾ കിട്ടുന്നതിൽ ഏറ്റവും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള പാതയാണ് തുറക്കുന്നത്.
രണ്ട് പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യവും ലോകത്തിലെ ഏറ്റവും മികച്ച അഞ്ഞൂറിലേറെ യൂണിവേഴ്സിറ്റികളുടെ പ്രതിനിധിയുമായ ഫെയർ ഫ്യൂച്ചർ ഇതിനകം ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾക്കാണ് വിദേശ വിദ്യാഭ്യാസത്തിനുള്ള മാർഗനിർദേശങ്ങൾ നൽകിയത്. 17 മുതൽ 68 വയസ് വരെയുള്ളവർക്ക് വിദേശ വിദ്യാഭ്യാസം സാധ്യമാക്കിയ അപൂർവ റെക്കോർഡാണ് ഫെയർ ഫ്യൂച്ചറിനുള്ളത്. പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രിക്ക് മാർക്ക് കുറഞ്ഞു പോവുകയോ അരിയേഴ്സ് ഉണ്ടാവുകയോ, നീണ്ട സ്റ്റഡി ഗ്യാപ്പ് ഉണ്ടാവുകയോ ചെയ്തതുമൂലം ഇനി ഒരു വിദേശപഠനം സാധ്യമാകില്ല എന്ന് കരുതിയിരുന്ന നൂറുകണക്കിന് വിദ്യാർഥികൾക്കാണ് ഫെയർഫ്യൂച്ചറിന്റെ കൃത്യമായ മാർഗനിർദേശത്തിലൂടെ വിദേശ പഠനം സാധ്യമായത്.
ഫെയർ ഫ്യൂച്ചറിലൂടെ നിരവധി വിദ്യാർഥികളാണ് കുടുംബസമേതം സ്റ്റുഡന്റ് വിസയിൽ വിദേശത്തേക്ക് എല്ലാ ഇൻടേക്കിലും പോയിക്കൊണ്ടിരിക്കുന്നത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കായി ഈ രംഗത്തെ ഏറ്റവും പ്രഗത്ഭനായ ഡോ. എസ്. രാജ്, മാതൃഭൂമിയുമായി ചേർന്ന് ഈ വരുന്ന ജൂലൈ 20ന് കൊല്ലത്തും, ജൂലൈ 21ന് തിരുവല്ലയിലും സെമിനാർ നടത്തും. ലോകറാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്ന യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുടെ അഡൈ്വസറി ബോർഡ് അംഗമാണ് ഡോ. എസ്. രാജ്. 1990കളിൽ ഫുൾ സ്കോളർഷിപ്പിൽ അമേരിക്കയിലും കാനഡയിലും വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് അദ്ദേഹം.
വിവിധ സ്റ്റഡി പ്രോഗ്രാമുകൾ, കോളേജുകൾ, പ്ലസ്ടു-ഡിഗ്രി കഴിഞ്ഞവർക്ക് അനുയോജ്യമായ കോഴ്സുകൾ, അഡ്മിഷൻ, ഫീസ്, പാർട്ട് ടൈം ജോലികൾ, സ്റ്റഡി ഗ്യാപ്പുള്ളവർക്കും അഡ്മിഷൻ ലഭിക്കുന്ന രീതികൾ, വിസ ആപ്ലിക്കേഷൻ, പഠന ശേഷമുള്ള വർക് പെർമിറ്റ്, പി.ആർ. ഫ്രെണ്ട്ലി പ്രൊവിൻസുകൾ, ഫാമിലി വിസ, ഇന്റർനാഷണൽ സ്റ്റുഡന്റ് വിസയിൽ വരുന്നവരുടെ കുട്ടികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം, മാതാപിതാക്കൾക്കുള്ള വിസ എന്നീ കാര്യങ്ങളെക്കുറിച്ച് വിശദമായി ഈ സെമിനാറുകളിലൂടെ മനസിലാക്കാം.

ഫെയർ ഫ്യൂച്ചർ മാതൃഭൂമിയുടെ സഹകരണത്തോടെ നടത്തുന്ന സെമിനാർ ഈ വരുന്ന ജൂലൈ 20ന് ഉച്ചയ്ക്ക് 2.30 മുതൽ കൊല്ലത്തുള്ള Nani Hotelലും, ജൂലൈ 21ന് ഉച്ചയ്ക്ക് 2.30 മുതൽ തിരുവല്ലയിലുള്ള Hotel KGA Elite Continentalലും നടക്കുന്നു. പ്രവേശനം സൗജന്യം.
കൊല്ലം സെമിനാറിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യൂ : 
തിരുവല്ല സെമിനാറിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യൂ : https://bit.ly/4ctZDXw
കൂടുതൽ അറിയാൻ വിളിക്കൂ : 1800 419 1210, 7558 09 09 09
Content Highlights: Fair future Kollam Thiruvalla seminar
Published: 13 Jul 2024, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
