വിദേശയാത്രകൾ സ്വപ്നം കാണുന്നവരുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് യാത്രാച്ചെലവിലെ അനിശ്ചിതത്വം. ഇന്ന് പ്ലാൻ ചെയ്യുന്ന ഒരു യാത്രയ്ക്ക് അഞ്ചോ പത്തോ വർഷം കഴിഞ്ഞാൽ എത്ര ചെലവാകുമെന്നത് ആർക്കും പ്രവചിക്കാനാകില്ല. വിമാനനിരക്കിലെ വർധന, ഇന്ധനവില, ഡോളറിന്റെയും യൂറോയുടെയും മൂല്യവ്യത്യാസം, ആഗോള സംഘർഷങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ യാത്രാച്ചെലവിനെ നേരിട്ട് ബാധിക്കുന്നു. ഈ സാഹചര്യത്തിൽ യാത്രകൾ ദീർഘകാലത്തേക്ക് സാമ്പത്തികമായി പ്ലാൻ ചെയ്യാൻ കഴിയുന്ന ഒരു ആശയവുമായാണ് ക്ലബ് ട്രാവലെറ്റ് രംഗത്തെത്തിയിരിക്കുന്നത്.
വെറും 10 ലക്ഷം രൂപയുടെ ഒറ്റത്തവണ മെമ്പർഷിപ്പിലൂടെ 25 വർഷത്തേക്ക് 37.5 ലക്ഷം രൂപയുടെ യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ദീർഘകാല ട്രാവൽ മെമ്പർഷിപ്പാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും വിദേശ മലയാളികൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിമാന ടിക്കറ്റായും ട്രാവൽ പാക്കേജുകളായും എല്ലാം ഈ മെമ്പർഷിപ്പ് പ്രയോജനപ്പെടുത്താം.
ഇന്നത്തെ വിലയിൽ നാളത്തെ യാത്ര
ഈ മെമ്പർഷിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത Price Freeze Lock സംവിധാനമാണ്. ഉദാഹരണത്തിന്, അഞ്ച് വർഷം കഴിഞ്ഞ് യൂറോപ്പ് യാത്ര നടത്താനാണ് പദ്ധതിയെങ്കിൽ അത് ഇന്നുതന്നെ ക്ലബ് ട്രാവലെറ്റിന്റെ നിലവിലെ നിരക്കിൽ ബുക്ക് ചെയ്ത് ഉറപ്പിക്കാം. ഭാവിയിൽ വിമാനനിരക്കുകളോ കറൻസി നിരക്കുകളോ മറ്റ് യാത്രാച്ചെലവുകളോ ഉയർന്നാലും അതിന്റെ അധികഭാരം നമ്മൾ വഹിക്കേണ്ടതില്ല.
കഴിഞ്ഞ ഒരു വർഷത്തിനിടെ തന്നെ പല അന്താരാഷ്ട്ര ടൂർ പാക്കേജുകളുടെയും നിരക്കിൽ വലിയ വർധനയുണ്ടായ സാഹചര്യത്തിൽ, ഭാവിയിലെ വിലക്കയറ്റത്തിൽനിന്ന് യാത്രാപ്രേമികൾക്ക് സംരക്ഷണം നൽകുക എന്നതാണ് ഈ ആശയത്തിന്റെ ലക്ഷ്യം.
യാത്രയെ ദീർഘകാല നിക്ഷേപമാക്കുമ്പോൾ
മെമ്പർഷിപ്പിന്റെ ഭാഗമായി ഓരോ വർഷവും ഒന്നരലക്ഷം രൂപയുടെ Travel Wallet Benefit ലഭിക്കും. ഇങ്ങനെ 25 വർഷത്തിനുള്ളിൽ ആകെ 37.5 ലക്ഷം രൂപയുടെ യാത്രാ സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഒരു വർഷം മുഴുവൻ തുകയും ഉപയോഗിച്ചില്ലെങ്കിൽ അത് നഷ്ടമാവുകയുമില്ല. അടുത്ത വർഷത്തേക്ക് ക്യാരി ഫോർവേർഡ് ചെയ്യാനും സൗകര്യമുണ്ട്. ആവശ്യമെങ്കിൽ വാലറ്റ് ടോപ്പ്അപ്പ് ചെയ്യാനും കഴിയും. ടോപ്പ്അപ്പ് ചെയ്യുന്നവർക്ക് അധിക ക്രെഡിറ്റും വിവിധ റിവാർഡുകളും ലഭിക്കും. സ്ഥിരമായി ബുക്കിങ് നടത്തുന്ന അംഗങ്ങൾക്കായി ലോയൽറ്റി ബെനിഫിറ്റുകൾ, റഫറൽ ഇൻകം, ബുക്കിങ് റിവാർഡുകൾ തുടങ്ങിയ പദ്ധതികളും കമ്പനി ഒരുക്കുന്നുണ്ട്.
സാധാരണ ട്രാവൽ ഏജൻസികളിൽനിന്ന് ക്ലബ് ട്രാവലെറ്റിനെ വ്യത്യസ്തമാക്കുന്നത് യാത്രാ സേവനങ്ങളിൽ സാങ്കേതികവിദ്യയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതാണ്. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും അംഗങ്ങൾക്ക് സ്വന്തം ലോഗിൻ ഉപയോഗിച്ച് ഫ്‌ളൈറ്റ് ടിക്കറ്റുകൾ, ഹോട്ടൽ ബുക്കിങ്, ഇ-വിസ സേവനങ്ങൾ, എയർപോർട്ട് ട്രാൻസ്ഫർ, ടാക്‌സി, ഇന്റർനാഷണൽ സിം, ഫോറെക്‌സ്, വിവിധ ഹോളിഡേ പാക്കേജുകൾ എന്നിവ പ്രത്യേക അംഗനിരക്കിൽ ബുക്ക് ചെയ്യാൻ കഴിയും.
വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ
2015-ൽ ആശയമായി ആരംഭിച്ച് 2017-ൽ പ്രവർത്തനമാരംഭിച്ച ക്ലബ് ട്രാവലെറ്റ് ഇന്ന് 110-ലധികം അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കുള്ള സേവനങ്ങളും ലോകമെമ്പാടുമുള്ള അഞ്ച് ലക്ഷത്തിലധികം പാർട്ണർ ഹോട്ടലുകളുടെ ശൃംഖലയും ഒരുക്കിയിട്ടുണ്ട്. രണ്ട് പേർ മാത്രമായി ആരംഭിച്ച സ്ഥാപനം ഇന്ന് നൂറിലധികം പ്രൊഫഷണലുകളുടെ സംഘമായി വളർന്നു. ഒരു ലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകിയ അനുഭവവും ആയിരക്കണക്കിന് ബിസിനസ് പങ്കാളികളുടെ പിന്തുണയുമാണ് കമ്പനിയുടെ കരുത്ത്.
മെമ്പർഷിപ്പിലെ പ്രധാന ആനുകൂല്യങ്ങൾ
* 25 വർഷത്തേക്ക് വിലയിൽ മാറ്റമില്ലാത്ത യാത്രാ ആനുകൂല്യങ്ങൾ
* ഓരോ വർഷവും ഒന്നരലക്ഷം രൂപയുടെ ട്രാവൽ വാലറ്റ് ബെനിഫിറ്റ്
* 25 വർഷത്തിനുള്ളിൽ 37.5 ലക്ഷം രൂപയുടെ യാത്രാ സേവനങ്ങൾ
* ട്രാവൽ വാലറ്റ് ക്യാരി ഫോർവേർഡ് സൗകര്യം
* ടോപ്പ്അപ്പ് ഓപ്ഷനും അധിക റിവാർഡുകളും
* കോംപ്ലിമെന്ററി ട്രാവൽ ഇൻഷുറൻസ്
* സൗജന്യ അന്താരാഷ്ട്ര സിം കാർഡ്
* സൗജന്യ ഫോറെക്‌സ് കാർഡ്
* പ്രീമിയം ട്രോളി ബാഗ് സെറ്റ്
* 10,000 രൂപ മൂല്യമുള്ള യാത്രാ വൗച്ചർ
കോംപ്ലിമെന്ററി ഓഫറുകൾ, ഫ്രീ റിവാർഡ് പോയിന്റുകൾ തുടങ്ങിയ ആനുകൂല്യങ്ങളും ഈ മെമ്പർഷിപ്പിലൂടെ ലഭ്യമാണ്. മെമ്പർഷിപ്പ് അടുത്ത തലമുറയ്ക്ക് കൈമാറാനും മറ്റൊരാൾക്ക് ട്രാൻസ്ഫർ ചെയ്തുനൽകാനും സാധിക്കും.
യാത്ര എന്നത് ഒരു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരൽ മാത്രമല്ല, ജീവിതകാലം മുഴുവൻ ഓർമിക്കപ്പെടുന്ന അനുഭവങ്ങൾ സൃഷ്ടിക്കുന്നതുമാണ്. ആ അനുഭവങ്ങൾ വിലക്കയറ്റത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നിയന്ത്രണങ്ങളിൽനിന്ന് സ്വതന്ത്രമാക്കി കൂടുതൽ ആസൂത്രിതവും പ്രയോജനപ്രദവുമാക്കാനുള്ള ശ്രമമാണ് ക്ലബ് ട്രാവലെറ്റിന്റെ ഈ ദീർഘകാല ട്രാവൽ മെമ്പർഷിപ്പ്.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ – +91 79091 07775
ഇമെയിൽ – memberships@clubtravalet.com
വെബ്‌സൈറ്റ് – https://www.clubtravalet.com/
Content Highlights: One-time membership fee of Rs 10 lakh for 25 years of travel benefits, Total travel value of Rs 37.5 lakh with an annual travel wallet benefit of Rs 1.5 lakh, Price Freeze Lock to protect against inflation and rising airfares, Unused travel wallet balance can be carried forward to the next year, Includes complementary travel insurance, international sim, and forex card
Published: 23 Sept 2026, 04:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

