ഭൂമധ്യരേഖയിൽ നിൽക്കുക, ഭൂമിയുടെ ഓരോ അർധഗോളത്തിലും ഇരുകാലുകളും ചവട്ടിനിന്ന് ഫോട്ടോ എടുക്കുക, അധികമാരും പോയിട്ടില്ലാത്ത ആർട്ടിക് സർക്കിൾ മറികടന്ന് സമുദ്രത്തിലൂടെ യാത്ര ചെയ്യുക, ഭൂമിയുടെ ഏറ്റവും അറ്റത്തുള്ള നഗരം കാണുക, പ്രകൃതിവിസ്മയങ്ങൾ കാണുക, വിവിധ സംസ്‌കാരങ്ങൾ അടുത്തിറിയുക... ഇത്തരത്തിൽ അത്യപൂർവമായ അനുഭവങ്ങൾ സമ്മാനിക്കുന്നതും ജീവിതത്തിൽ ഒരിക്കൽ മാത്രം സാധ്യമായേക്കാവുന്നതുമായ ടൂർ പാക്കേജുകളാണ് ബെന്നീസ് റോയൽ ടൂർസ് ഒരുക്കുന്നത്. ഇതുവരെയും ആരും കണ്ടിട്ടില്ലാത്ത കാഴ്ചകളും പോയിട്ടുമില്ലാത്ത സ്ഥലങ്ങളും ഉൾപ്പെടുത്തിക്കൊണ്ട്, അന്റാർട്ടിക്കയിലേക്കും വൈവിധ്യമുള്ള കാഴ്ചകളൊരുക്കുന്ന ഓസ്‌ട്രേലിയയിലേക്കും ന്യൂസിലാൻഡിലേക്കും ഫിജിയിലേക്കും ഉഗാണ്ടയിലേക്കും റുവാണ്ടയിലേക്കും അമേരിക്കയിലേക്കും ബെന്നീസ് ഒരുക്കുന്ന ടൂർ പാക്കേജുകൾ പരിചയപ്പെടാം.
ഓസ്‌ട്രേലിയ - ന്യൂസിലാൻഡ് - ഫിജി
ഭൂമിയിലെ ഏറ്റവും ആകർഷകമായ ഡെസ്റ്റിനേഷനുകളിൽ ഉൾപ്പെടുന്ന ഓസ്‌ട്രേലിയയിലേക്കും ന്യൂസിലാൻഡിലേക്കും ഫിജിയിലേക്കും അവിസ്മരണീയമായ യാത്ര പോകാം. തെക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ ഈ രാജ്യങ്ങൾ കാണിച്ചുതരുന്നത് പ്രകൃതി സൗന്ദര്യവും വൈവിധ്യമാർന്ന സംസ്‌കാരങ്ങളുമാണ്. സിഡ്‌നി ഓപ്പറ ഹൗസ്, ഗ്രേറ്റ് ബാരിയർ റീഫ്, ഗ്രേറ്റ് ഓഷ്യൻ റോഡ് തുടങ്ങിയ ലാൻഡ്മാർക്കുകളുടെ പേരിലും സമൃദ്ധമായ മഴക്കാടുകൾ, കങ്കാരുകൾ, കോലകൾ തുടങ്ങിയ സസ്യ - ജന്തുജാലങ്ങളുടെ പേരിലും ഓസ്‌ട്രേലിയ പ്രശസ്തമാണ്.
ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള ഭൂപ്രകൃതിയാണ് ന്യൂസിലാൻഡിന്റെ പ്രധാന ആകർഷണം. അനേകം ഹോളിവുഡ് സിനിമകൾ ചിത്രീകരിച്ച ക്വീൻസ് ടൗൺ, ഇംഗ്ലീഷ് ജേർണലിസ്റ്റും നോവലിസ്റ്റുമായ റഡ്‌യാർഡ് കിപ്ലിങ് ഭൂമിയിലെ എട്ടാമത്തെ പ്രകൃതി വിസ്മയം എന്ന് വിശേഷിപ്പിച്ച മിൽഫോഡ് സൗണ്ട് ക്രൂയിസും ഓക്‌ലൻഡും റൊട്ടോർവയും ഈ യാത്രയിൽ ആസ്വദിക്കാം.
പ്രകൃതി സൗന്ദര്യത്തിനും ആദിത്യമര്യാദയ്ക്കും പേരുകേട്ട ലോകോത്തര ഡെസ്റ്റിനേഷനാണ് ഫിജി. പ്രാകൃതമായ ബീച്ചുകൾ, സ്ഫടികതുല്യമായ ജലം, ഫിജയൻ സംസ്‌കാരം എന്നിവയാണ് ഈ യാത്രയിലെ പ്രധാന ആകർഷണങ്ങളാണ്. ബീച്ച് റിസോർട്ടുകളിൽ താമസിക്കാം. ഫിജയൻ സംസ്‌കാരം ആവോളം ആസ്വദിക്കാം. ബെന്നീസ് റോയൽ ടൂർസിനൊപ്പം ഈ ഡ്രീം ഡെസ്റ്റിനേഷനുകളിലേക്കുള്ള യാത്രകൾ അവിസ്മരണീയമാക്കാം. സെപ്റ്റംബർ 12നാണ് കൊച്ചിയിൽ നിന്നും യാത്രാസംഘം പുറപ്പെടുന്നത്.
അന്റാർട്ടിക്ക എക്‌സ്‌പെഡിഷൻ
ആരുടെയും പാദസ്പർശമേൽക്കാത്ത പ്രകൃതിദൃശ്യങ്ങളും ഹിമാനികളും മഞ്ഞുമലകളും മറ്റെങ്ങും കാണാത്ത വന്യജീവികളുമാണ് ഭൂമിയുടെ തെക്കേ അറ്റത്തെ അന്റാർട്ടിക്കയിലുള്ളത്. സാധാരണ അന്റാർട്ടിക്ക് യാത്രയുടെ പരിമിതികളും പരിധികളും മറികടന്നുകൊണ്ടാണ്, നിഗൂഢതയും ഗാംഭീര്യവും കൈകോർക്കുന്ന ഈ ഭൂമികയിലേക്ക് ബെന്നീസ് സഞ്ചാരികളെ കൊണ്ടുപോകുന്നത്. അപൂർവമായി മാത്രം സഞ്ചാരികൾ കാലുകുത്തിയിട്ടുള്ള അന്റാർട്ടിക്ക് സർക്കിളിനപ്പുറത്തേക്ക് നിങ്ങൾക്ക് പോകാം, 66°33'S അക്ഷാംശം കടക്കാം...
ഡിസംബറാണ് അന്റാർട്ടിക് എക്‌സ്‌പെഡിഷന് ഏറ്റവും അനുയോജ്യമായ സമയം. ഡിസംബറിൽ 24 മണിക്കൂർ പകൽ വെളിച്ചം ഉള്ളതിനാൽ കാഴ്ചകൾ കാണാനും ഫോട്ടോ എടുക്കാനും ധ്രുവപ്രദേശത്തെ ജീവിതം കാണാനുമുള്ള കൂടുതൽ അവസരം ലഭിക്കുന്നു. അന്റാർട്ടിക്ക എക്‌സ്‌പെഡിഷനു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത, അത്യാധുനികവും ലോകോത്തര നിലവാരവുമുള്ള കപ്പലായ ഓഷ്യൻ വിക്ടറിയിലാണ് യാത്ര ചെയ്യുക. ഭൂമിയുടെ തെക്കേ അറ്റത്തുള്ള ഉഷുവായ നഗരം വിട്ട്, ബീഗിൾ ചാനലിലൂടെ സഞ്ചരിച്ച്, പാസേജ് മുറിച്ച് കടന്നുപോകുമ്പോൾ, നിങ്ങൾ മഹാന്മാരായ പര്യവേക്ഷകരുടെ കാൽപ്പാടുകളെയാണ് പിന്തുടരുന്നത്.
ഡിസംബർ മൂന്നിന് ബാംഗ്ലൂരിൽ നിന്ന് യാത്ര പുറപ്പെടുന്ന ടീം രണ്ടാം ദിവസം ഭൂമിയുടെ അറ്റത്തുള്ള ഉഷുവായയിൽ എത്തുന്നു, ഇതാണ് അന്റാർട്ടിക്കയിലേക്കുള്ള കവാടം. മൂന്നാം ദിവസം അന്റാർട്ടിക്ക എക്‌സ്‌പെഡിഷൻ ആരംഭിക്കും. ഉഷുവായ പോർട്ടിൽ നിന്നും ആൽബട്രോസ് എക്‌സ്‌പെഡിഷന്റെ ഓഷ്യൻ വിക്ടറി ഷിപ്പിലാണ് അന്റാർട്ടിക്ക കാണുന്നത്. സേഫ്റ്റി ഡ്രില്ലിന് ശേഷം പ്രശസ്തമായ ബീഗിൾ ചാനലിലൂടെയാണ് പോകുക. പെൻഗ്വിൻ, കടൽ സിംഹങ്ങൾ, വലിയ കടൽപ്പക്ഷികൾ തുടങ്ങിയവയെല്ലാം കപ്പലിൽ ഇരുന്നുതന്നെ കാണാം. നാലാം ദിവസം സാഹസികമായി ഡ്രെയ്ക് പാസേജ് മുറിച്ചുകടക്കുന്നു. പാറ്റഗോണിയയെയും അന്റാർട്ടിക് പെനിൻസുലയെയും വേർതിരിക്കുന്ന ഈ ജലാശയം ശക്തമായ തിരമാലകൾക്കും കാറ്റിനും പ്രശസ്തമാണ്. അടുത്ത ദിവസം സൗത്ത് ഷെറ്റ്ലാൻഡ് ദ്വീപുകളിലേക്കും ഡിസപ്ഷൻ ദ്വീപുകളിലേക്കും പോകുന്നു. അന്റാർട്ടിക്കിലെ പൂജ്യം മുതൽ മൂന്ന് ഡിഗ്രി വരെ തണുപ്പുള്ള വെള്ളത്തിൽ പെട്ടെന്ന് മുങ്ങിപ്പൊങ്ങുന്ന പോളാർ പ്ലഞ്ച് അനുഭവവും ഈ യാത്രയുടെ ഭാഗമാണ്. ആറാം ദിവസം അപൂർവ കാഴ്ചകൾ ഒരുക്കുന്ന അന്റാർട്ടിക് സമുദ്രത്തിലെത്തും.
ഏഴാം ദിവസമാണ് അന്റാർട്ടിക്ക പെനിൻസുല ടൂർ ആരംഭിക്കുക. പാരഡൈസ് ബേ, ഗ്രീൻവിച്ച് ദ്വീപുകൾ, നെക്കോ ഹാർബർ തുടങ്ങിയ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതിനുശേഷം ഒൻപതാം ദിവസമാണ് ആർട്ടിൾ സർക്കിൾ ക്രോസ് ചെയ്യുന്നത്. വൈൽലൈഫിന് പേരുകേട്ട Wilhelmina Bay, Cuverville Island, ലോകത്തിന്റെ തെക്കേ അറ്റത്ത് പോർട്ട് ലോക്ക്‌റോയിലുള്ള പോസ്റ്റ് ഓഫീസ്, ചരിത്ര പ്രാധാന്യമുള്ള ഡാമോയ് പോയിന്റ് എല്ലാം സന്ദർശിച്ച് ഡാർക്ക് പാസേജിലൂടെ മടക്കയാത്ര ആരംഭിക്കുന്നു, ബീഗിൾ ചാനലിലൂടെ ലോകത്തിന്റെ തെക്കേ അറ്റത്തുള്ള ഉഷുവായയിൽ എത്തുന്നു. അവിടെ നിന്ന് ബ്യൂണസ് എയേഴ്‌സിലെത്തി സൗത്ത് ആഫ്രിക്കയുടെ പാരിസ് എന്നറിയപ്പെടുന്ന ആ നഗരം കാണുന്നു. പതിനാറാം ദിവസം അവിടെ നിന്ന് നാട്ടിലേക്ക് പറക്കുന്നു. പതിനേഴാം ദിവസം ബാംഗ്ലൂരിലെത്തും. കൊച്ചിയിലെ പ്രശസ്തമായ ബെന്നീസ് റോയൽ ടൂർസാണ് ഈ യാത്ര ഒരുക്കുന്നത്.
സുസ്ഥിര വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഇന്ന് അന്റാർട്ടിക്ക എക്‌സ്‌പെഡിഷൻ യാത്രകൾക്കു മാത്രമേ ഇവിടെ അനുവാദമുള്ളു. മറ്റുള്ള ലെഷർ ട്രിപ്പുകൾ നിറുത്തലാക്കിയിരിക്കുകയാണ്. ഇതുപോലുള്ള പര്യവേഷക യാത്രകൾ നടത്തുന്ന കേരളത്തിലെ ഏക ട്രാവൽ കമ്പനിയാണ് ബെന്നീസ് റോയൽ ടൂർസ്.
ഉഗാണ്ട - റുവാണ്ട, ഗൊറില്ല- ചിമ്പാൻസി സഫാരി
മലയാളികൾക്ക് ഏറെ പരിചിതമല്ലാത്ത ഉഗാണ്ടയിലെ ഗോറില്ല ചിമ്പാൻസി സഫാരിയും, 'ആഫ്രിക്കയിലെ സിംഗപ്പൂർ', 'ക്ലീനസ്റ്റ് സിറ്റി' എന്നീ പേരുകളിൽ അറിയപ്പെടുന്ന റുവാണ്ടയിലെ കിഗാലിയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു യാത്രയാണ് ബെന്നിസ് റോയൽ ടൂർസ് നടത്തുന്ന ഉഗാണ്ട - റുവാണ്ട ടൂർ.
ഈ യാത്രയിൽ യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിലുള്ള ഗോറില്ല ചിമ്പാൻസികൾ അധിവസിക്കുന്ന ബിവിന്ദി, കിബാലി നാഷണൽ പാർക്കുകളിൽ താമസിക്കാം. മനുഷ്യനെക്കാൾ ഉയരമുള്ള ഗോറില്ല, ചിമ്പാൻസി കുടുംബങ്ങളെ അവയുടെ ആവാസവ്യവസ്ഥയിൽ കാണാം, ചിത്രങ്ങൾ എടുക്കാം. കേരളത്തിൽ നിന്നും ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സംഘം യാത്ര തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ നൈൽ നദി ഉത്ഭവിക്കുന്ന വിക്ടോറിയ തടാകത്തിലെ ബോട്ട് യാത്ര, ഇവിടെ ഗാന്ധിജിയുടെ ചിതാഭസ്മം ഒഴുക്കിയ സ്മാരകം, ആഫ്രിക്കയിലൂടെ ഭൂമധ്യരേഖ കടന്നു പോകുന്ന സ്ഥലം തുടങ്ങി ഒട്ടേറെ കാഴ്ചകൾ സമ്മാനിക്കുന്ന യാത്രയാണിത്.
ആഫ്രിക്കയിലെ പ്രശസ്തമായ രാജ്യമാണ് റുവാണ്ട. ആഫ്രിക്കയിലെ ഏറ്റവും വൃത്തിയുള്ള സിറ്റിയാണ് ഇതിന്റെ തലസ്ഥാനമായ കിഗാലി. മൂടൽ മഞ്ഞിൽ പൊതിഞ്ഞ പർവതങ്ങളും അഗ്‌നിപർവതങ്ങളും നിറഞ്ഞ ഈ രാജ്യം ആയിരം പർവതങ്ങളുടെ നാട് എന്ന പേരിലാണ് അറിയപ്പെടുന്നത്. ബിഗ് ഫൈവ് മൃഗങ്ങൾ അധിവസിക്കുന്ന അക്കഗേര പാർക്കിൽ താമസം, കിഗാലി നഗരക്കാഴ്ചകൾ, കിഗാലി കൂട്ടക്കൊലയുടെ സ്മാരകം തുടങ്ങിയ ഒട്ടനവധി കാഴ്ചകൾ യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നു. ജൈവവൈവിധ്യം കൊണ്ടും വന്യജീവി സമ്പത്തുകൊണ്ടും സമ്പന്നമായ ഈ രാജ്യങ്ങളിലൂടെയുള്ള യാത്രയിൽ ഇവിടുത്തെ ഗോത്രവർഗങ്ങളെ സന്ദർശിക്കുന്നതിനും അവരുടെ നൃത്തരൂപങ്ങൾ, സംസ്‌കാരം, ഭക്ഷണം എന്നിവ ആസ്വദിക്കുന്നതിനും അവസരം ലഭിക്കുന്നു. ഇന്നുതന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പുവരുത്തുക.
അമേരിക്ക സഞ്ചാരികളുടെ സ്വപ്നനഗിരി
ലോക സഞ്ചാരികളുടെ സ്വപ്നനഗരിയാണ് അമേരിക്ക. ലോകസമ്പത്തിന്റെ ആസ്ഥാനവും കാഴ്ചകളുടെ പറുദീസയുമാണ് ആ രാജ്യം. കിഴക്ക് അറ്റ്‌ലാൻറിക് സമുദ്രത്തിനും പടിഞ്ഞാറ് പസഫിക് സമുദ്രത്തിനും ഇടയിൽ വിസ്തൃതിയിൽ ലോകത്തിലെ വലിയ നാലാമത്തെ രാജ്യമാണ് അമേരിക്ക. ന്യൂയോർക്ക് നഗരത്തിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയും ടൈം സ്‌ക്വയറും മൻഹാട്ടണിലെ കെട്ടിടസമുച്ചയങ്ങളും വാഷിങ്ടണിലെ വൈറ്റ് ഹൗസും പാർലമെൻറ് മന്ദിരവും ഏതൊരു സഞ്ചാരിയുടെയും സ്വപ്ന കാഴ്ചകളാണ്. നാസയുടെ അത്ഭുതലോകവും ഒർലാൻഡോയിലെ ഡിസ്‌നി പാർക്കുകളും നെവേദ മരുഭൂമിയിലെ സ്വപ്നനഗരിയായ ലാസ്‌വേഗാസും നിയോൺ വർണവിസ്മയവും സഞ്ചാരികളുടെ മനം കവരുന്നതാണ്. നിറക്കൂട്ടുകളുടെ അത്ഭുതലോകം സഞ്ചാരികൾക്ക് സമ്മാനിക്കുന്ന ചുവന്ന കല്ലിൽ പ്രകൃതി കൊത്തിയെടുത്ത ആന്റിലോപ് കന്യൻ കാഴ്ചയുടെ മായാലോകത്തിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും. ഹോളിവുഡ് നഗരിയായ ലോസ് ആഞ്ചലസും സാൻഫ്രാൻസിസ്‌കോ നഗരിയും അവിടെയുള്ള ഗോൾഡൻ ഗേറ്റ് ബ്രിഡ്ജും സഞ്ചാരികൾക്കായി കാത്തിരിക്കുകയാണ്. കേരളത്തിൽ നിന്നും ഏറ്റവും അധികം അമേരിക്കൻ യാത്രകൾ സംഘടിപ്പിക്കുന്ന ബെന്നീസ് റോയൽ ടൂർസിന്റെ അടുത്ത അമേരിക്കൻ യാത്രകൾ സെപ്റ്റംബർ 18, ഒക്ടോബർ 9 തീയതികളിലാണ്. അവിസ്മരണീയമായ ഈ യാത്രയിൽ പങ്കാളിയാകൂ, സ്വപ്‌നം അനുഭവിച്ചറിയൂ.
ബുക്കിങ്ങിനും യാത്രകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും -
വെബ്‌സൈറ്റ് - www.bennysroyaltours.com
ഫോൺ (അന്റാർട്ടിക്ക) - 81389 19998, 81389 10182
ഫോൺ (ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫിജി) - 81389 10182, 81389 99425
ഫോൺ (ഉഗാണ്ട & റുവാണ്ട) - 81389 19631, 81389 19361
ഫോൺ (അമേരിക്ക) - 81389 10193, 81389 19998
Content Highlights: Experience unique travel packages with Bennys Royal Tours. Explore Antarctica, Uganda
Published: 12 Jul 2025, 12:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

