ഒരു യാത്രികന്റെ ജീവിതലക്ഷ്യങ്ങളിലൊന്ന് തീർച്ചയായും ഭൂമിയെ മഞ്ഞുകരങ്ങളാൽ സംരക്ഷിച്ചുനിർത്തുന്ന ധൃവങ്ങളിലേക്കുള്ള സഞ്ചാരമാവും. വെള്ളമൂടിയ ഒരു മനോഹരഭൂപ്രദേശത്തിന്റെ കാഴ്കൾക്കപ്പുറം അനുഭൂതികളും അത്ഭുതങ്ങളും കാത്തുവയ്ക്കുന്ന ഒരു യാത്രയാണത്. കാണാത്ത കാഴ്ചകളും സാഹസികതയും തേടുന്ന പുതിയ സഞ്ചാരിയുടെ സ്വപ്നഭൂമി, അന്റാർട്ടിക്ക.
1911 ഡിസംബർ 14-നാണ് റോൾഡ് അമുൻഡ്‌സെൻ സാഹസികരായ മറ്റു നാലു പേർക്കൊപ്പം പ്രഷുബ്ധമായ ആർട്ടിക് സർക്കിൾ മുറിച്ചുകടന്ന് നോർവെയിൽനിന്നും അന്റാർട്ടിക്കയിലെത്തുന്നത്. തുടർന്ന് ലോകസഞ്ചാരികളുടെ സ്വപ്നഭൂമിയായി അന്റാർട്ടിക്ക മാറി. ഇന്നും റോൾഡ് അമുൻഡ്‌സെനെയും സംഘത്തെയും അനുസ്മരിക്കുവാൻ നോർവേയിലെ ഒസ്ലോ നഗരത്തിൽ നിർമിച്ചിട്ടുള്ള മെമ്മോറിയൽ ഓഫ് റോൾഡ് അമുൻഡ്‌സെൻ ആൻഡ് ഹിസ് ടീം സാഹസികസഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ഇടമാണ്.
പെൻഗിനുകളുടെ രാജ്യം, തിമിംഗലങ്ങളുടെ സാമ്രാജ്യം, വ്യത്യസ്തങ്ങളായ കടൽ ജീവികളും പക്ഷികളും അങ്ങിനെ ഒട്ടനവധി ജൈവവൈവിധ്യങ്ങളുടെ താവളമാണ് അന്റാർട്ടിക്ക. അന്റാർട്ടിക് സമുദ്രത്തിലെത്തുമ്പോൾ കടൽ സിംഹങ്ങളെയും വലിയ കടൽപ്പക്ഷികളെയും വലിയ പെൻഗ്വിനുകളെയും കടൽനായ്ക്കളെയും മറ്റും അവയുടെ സ്വാഭാവിക വാസസ്ഥലത്ത് കാണാം. ഹംപ്ബാക്ക്, കില്ലർ വെയിൽസ് തുടങ്ങിയ വിവിധയിനം തിമിംഗലങ്ങളെ ഏറ്റവും കൂടുതൽ കാണുവാൻ സാധിക്കുന്ന പ്രദേശമാണത്.
കാണാത്ത കാഴ്ചകളും അപൂർവ അനുഭവങ്ങളും അൽപ്പം സാഹസികതയും നിങ്ങളെ മോഹിപ്പിക്കുന്നുണ്ടെങ്കിൽ അന്റാർട്ടിക് സർക്കിൾ ക്രോസ്സ് ചെയ്യുന്ന അപൂർവ ചരിത്രാനുഭവത്തിന്റെ ഭാഗമാകാൻ സൗത്ത് ഇന്ത്യയിൽ നിന്നുള്ള ഏക അന്റാർട്ടിക് ട്രാവൽ എക്‌സ്‌പെർട് ബെന്നീസ് റോയൽ ടൂർസിനൊപ്പം അന്റാർട്ടിക്കയിലേക്ക് യാത്ര പോകാം. പ്രിയപെട്ടവർക്ക് ഭൂമിയിലെ ഏറ്റവും തെക്കേയറ്റത്തുള്ള പോർട്ട് ലോക്ക്‌റോയിലെ പെൻഗ്വിൻ പോസ്റ്റ് ഓഫീസിൽനിന്നും അന്റാർട്ടിക്ക സ്റ്റാമ്പ് പതിപ്പിച്ച പെൻഗ്വിൻ പോസ്റ്റ് മാർക്ക് ചെയ്ത് അവിടുത്തെ അനുഭവങ്ങൾ വിവരിച്ച് ഒരു കത്തയയ്ക്കാം. ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് നോർത്തേൺ ലൈറ്റ്‌സ് അഥവാ ധ്രുവദീപ്തി. ധ്രുവദീപ്തിയുടെ കാഴ്ച്ചയിൽ സ്വയം മറക്കാനും ഭൂമിയുടെ വിസ്മയങ്ങൾ അടുത്തറിയാനും ഈ യാത്ര അസുലഭാവസരമൊരുക്കും. അപൂർവമായി മാത്രം സഞ്ചാരികൾ കാലുകുത്തിയിട്ടുള്ള അന്റാർട്ടിക്കയിൽ ഇറങ്ങാം.
ബെന്നീസ് റോയൽ ടൂർസ് അന്റാർട്ടിക്ക എക്‌സ്‌പെഡിഷൻ ഒരുക്കിയിരിക്കുന്നത് അതിന് ഏറ്റവും അനുയോജ്യമായ ഡിസംബറിലാണ്. ഡിസംബറിൽ 24 മണിക്കൂറും പകൽ വെളിച്ചം ഉള്ളതിനാൽ പ്രകൃതി ഒരുക്കിയിട്ടുള്ള വിസ്മയക്കാഴ്ചകൾ കാണാനും ഫോട്ടോ എടുക്കാനും ധ്രുവപ്രദേശത്തെ അടുത്തറിയാനും കൂടുതൽ അവസരം ലഭിക്കും.
ഡിസംബർ മൂന്നിന് മുംബൈയിൽ നിന്ന് അർജന്റീനയിലെ ബ്യൂണസ് എയേഴ്‌സിലേക്ക് യാത്ര പുറപ്പെടുന്ന ടീം രണ്ടാം ദിവസം ഭൂമിയുടെ തെക്കേ അറ്റത്തുള്ള നഗരമായ ഉഷുവായയിൽ എത്തും. മൂന്നാം ദിവസം അന്റാർട്ടിക്ക എക്‌സ്‌പെഡിഷൻ ആരംഭിക്കും. വൻ സമുദ്രങ്ങളായ പസഫിക്കും അറ്റ്‌ലാൻന്റിക്കും കൂട്ടിമുട്ടുന്ന ഇടമായ ഡ്രേക് പാസേജിലൂടെയുള്ള യാത്ര ഒരു അനുഭവം തന്നെയാണ്. പാറ്റഗോണിയയെയും അന്റാർട്ടിക് പെനിൻസുലയെയും വേർതിരിക്കുന്ന ഡ്രേക്ക് പാസേജ് ശക്തമായ തിരമാലകളും കാറ്റുമുള്ള മേഖലയാണ്.
ഉഷുവായ പോർട്ടിൽ നിന്നും ആൽബട്രോസ് എക്‌സ്‌പെഡിഷന്റെ ക്രൂയിസ് കപ്പലായ ഓഷ്യൻ വിക്ടറിയിലാണ് വെളുത്ത ഭൂഖണ്ഡത്തെ അടുത്തറിയാൻ 12 ദിവസം ടീം യാത്ര ചെയ്യുന്നത്. അന്റാർട്ടിക്ക എക്‌സ്‌പെഡിഷനു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത, അത്യാധുനികവും ലോകോത്തര നിലവാരവുമുള്ള കപ്പലാണിത്.
സേഫ്റ്റി ഡ്രില്ലിന് ശേഷം, ചാൾസ് ഡാർവിൻ ആദ്യമായി മഞ്ഞുമലകൾ കണ്ടെത്തിയ, പ്രശസ്തമായ അന്റാർട്ടിക്കയുടെ കവാടമായ ബീഗിൾ ചാനലിലൂടെയാണ് പോകുക. കപ്പലിൽ ഇരുന്നുതന്നെ പെൻഗ്വിൻ, കടൽ സിംഹങ്ങൾ, വലിയ കടൽപ്പക്ഷികൾ തുടങ്ങിയവയെല്ലാം കാണാം. സോഡിയാക് ക്രൂയിസിങ്ങിലൂടെ മഞ്ഞിന്റെ മനോഹരകാഴ്ചകളൊരുക്കുന്ന സൗത്ത് ഷെറ്റ്‌ലാൻഡ് ദ്വീപുകളിലേക്കും അഗ്‌നിപർവത സാന്നിധ്യംകൊണ്ട് പ്രശസ്തമായ ഡിസപ്ഷൻ ദ്വീപുകളിലേക്കും പോകാം. അന്റാർട്ടിക്കിലെ പൂജ്യം മുതൽ മൂന്ന് ഡിഗ്രി വരെ തണുപ്പുള്ള വെള്ളത്തിൽ പെട്ടെന്ന് മുങ്ങിപ്പൊങ്ങുന്ന പോളാർ പ്ലഞ്ച് അനുഭവം ആസ്വദിക്കാം.
ഏഴാം ദിവസമാണ് അന്റാർട്ടിക്ക പെനിൻസുല ടൂർ ആരംഭിക്കുക. അന്റാർട്ടിക്ക പെനിൻസുലയിലെ പത്ത് ഇടങ്ങളിൽ ഇറങ്ങി ആ ഭൂപ്രകൃതി അനുഭവിക്കാൻ സാധിക്കും. രണ്ട് ദിവസങ്ങളിലായി പാരഡൈസ് ബേ എന്നറിയപ്പെടുന്ന, മനോഹരമായ ഗ്രീൻവിച്ച് ദ്വീപുകൾ, മഞ്ഞുമലകൾ അടക്കം പ്രകൃതി ഒരുക്കിയ മനോഹര ദൃശ്യങ്ങളുള്ള നെക്കോ ഹാർബർ തുടങ്ങിയ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതിനുശേഷം ആർട്ടിൾ സർക്കിൾ ക്രോസ് ചെയ്യും. വൈൽഡ്‌ലൈഫിന് പേരുകേട്ട Wilhelmina Bay, Cuverville Island, ലോകത്തിന്റെ തെക്കേയറ്റത്ത് പോർട്ട് ലോക്ക്‌റോയിലുള്ള പോസ്റ്റ് ഓഫീസ്, ചരിത്ര പ്രാധാന്യമുള്ള ഡാമോയ് പോയിന്റ് എല്ലാം സന്ദർശിച്ച് ഡ്രേക്ക് പാസേജിലൂടെ മടക്കയാത്ര ആരംഭിക്കും. ബീഗിൾ ചാനലിലൂടെ യാത്ര ചെയ്ത് ലോകത്തിന്റെ തെക്കേയറ്റത്തുള്ള 'എൻഡ് ഓഫ് ദി വേൾഡ്' എന്നറിയപ്പെടുന്ന ഉഷുവായയിൽ എത്തും. അവിടെ നിന്ന് അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് എയേഴ്‌സിലെത്തി ആ നഗരവും കണ്ടതിനു ശേഷം നാട്ടിലേക്ക് പറക്കുന്നു.
ഏറ്റവും വ്യത്യസ്തമായ ട്രാവൽ പാക്കേജുകളുടെ സംഘാടകരും പരിചയസമ്പന്നരുമായ ബെന്നീസ് റോയൽ ടൂർസ്, അന്റാർട്ടിക്കയെ പൂർണമായി മനസിലാക്കുവാൻ സാധിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന പാക്കേജാണിത്. അന്റാർട്ടിക്ക സന്ദർശിക്കുന്നവനുള്ള ഈ അപൂർവ അവസരത്തെക്കുറിച്ചറിയുവാനും ബുക്കിങ്ങിനും യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഫോൺ - 8138999425, 8138919998
വെബ്‌സൈറ്റ് - www.bennysroyaltours.com
https://www.youtube.com/results?search_query=benny%27s+royal+tours+Antartica
Content Highlights: bennys royal tours and travels
Published: 24 Oct 2025, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

