ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങൾ, പരിണിതപ്രജ്ഞരായ അധ്യാപകർ, ഉയർന്ന വിജയശതമാനം, ആകർഷകമായ പ്ലേസ്മെന്റ് റെക്കോർഡ്, വിദ്യാർഥികളുടെ സമഗ്ര വികസനത്തിന് സഹായിക്കുന്ന സംരംഭകത്വ അന്തരീക്ഷം. പഠിക്കാനായി ഒരു എൻജിനീയറിങ് കോളേജ് തെരഞ്ഞെടുക്കുമ്പോൾ വിദ്യാർഥികളും മാതാപിതാക്കളും അന്വേഷിക്കുന്ന ഘടകങ്ങൾ ഇവയെല്ലാമായിരിക്കും. ഇവയെല്ലാം ഒരുക്കി രണ്ട് ദശാബ്ദക്കാലമായി മികവുറ്റ എൻജിനീയറിങ് തലമുറകളെ സൃഷ്ടിക്കുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ അമൽ ജ്യോതി എൻജിനീയറിങ് കോളേജ്.

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  സമുന്നത സ്ഥാനമാണ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിനുള്ളത്. പാഠ്യ -പാഠ്യേതര  വിഷയങ്ങളിലെ മികവും സംരംഭകത്വ, നൈപുണ്യ വികസന, സ്റ്റാർട്ട്അപ്പ് രംഗങ്ങളിലെ ഊർജിത പ്രവർത്തനങ്ങളുമായി ലോകത്തിന്റെ തന്നെ ശ്രദ്ധ കവരുകയാണ് ഈ മികവിന്റെ കേന്ദ്രം.

2016- 20 ബാച്ചിൽ ബി.ടെക് ഫൈനൽ സെമസ്റ്ററിൽ, ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷ എഴുതിച്ച്, കെടിയുവിന്റെ കീഴിലുള്ള കോളേജുകളിൽ ഏറ്റവും ഉയർന്ന വിജയം ശതമാനം നേടിയ മൂന്ന് കോളേജുകളിൽ ഒന്ന് കാഞ്ഞിരപ്പള്ളി അമൽജ്യോതിയാണ്. 98.97 ശതമാനം വിജയം നേടി ഈ കോളേജ്. ബി ടെക് ഓണേഴ്‌സിന് യോഗ്യത നേടിയ കുട്ടികളുടെ എണ്ണത്തിൽ (114- 27.4%) കേരളത്തിൽ രണ്ടാം സ്ഥാനത്തുള്ള കേളേജാണിത്.

കോഴ്‌സുകളുടേയും കുട്ടികളുടെയും എണ്ണം, കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വൈപുല്യം, വിപുലമായ ഹോസ്റ്റൽ ശേഷി, റിസൽട്ടിലും  പ്ലേസ്മെന്റിലുമുള്ള നേട്ടങ്ങൾ,  ദീർഘവീക്ഷണവും  മൂല്യബോധവുമുള്ള മാനേജ്മെന്റ് എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ ഒത്തിണങ്ങിയ അമൽജ്യോതി കോളേജ് സുരക്ഷിതമായ ഭാവി വിദ്യാർഥികൾക്ക് ഉറപ്പു വരുത്തുന്നു.

എല്ലാം ഒരു കുടക്കീഴിലൊരുക്കുന്ന ഗ്രീൻ ക്യാംപസ്

To advertise here,

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ 2001ൽ നാല് ബാച്ചുകളുമായാണ് അമൽജ്യോതി എൻജിനീയറിങ് കോളേജ് ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി- എരുമേലി -ശബരിമല ഹൈവേയിൽ കൂവപ്പള്ളിയിൽ ഇന്ന് കാണുന്ന വിശാലമായ ക്യാംപസ് 2003 ൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി മുരളി മനോഹർ ജോഷിയാണ് ഉദ്ഘാടനം ചെയ്തത്. ഒരു എൻജിനീയറിങ് സിറ്റി എന്ന ബിഷപ്പ്  മാർ മാത്യു അറയ്ക്കലിന്റെ ദീർഘവീക്ഷണത്തിലാണ് ഹരിതാഭ പുതച്ചു നിൽക്കുന്ന മനോഹരമായ കോളേജ് ക്യാംപസ് സ്ഥാപിതമാകുന്നത്.

65 ഏക്കറിൽ 16.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള വിശാലമായ കോളേജ് കെട്ടിടം. ഇതിനോട് ചേർന്ന് തന്നെ 1200 പേർക്ക് താമസിക്കാൻ സൗകര്യമുള്ള ലേഡീസ് ഹോസ്റ്റലും 1300 പേർക്കു  താമസിക്കാവുന്ന ജെന്റ്‌സ് ഹോസ്റ്റലും. ലേഡീസ് ഹോസ്റ്റലിലേക്ക് കോളേജിൽ നിന്ന് നേരിട്ടെത്താൻ നിർമിച്ച മനോഹരമായ സ്‌കൈ വാക്ക് അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ലഭിച്ച ഒരു എൻജിനീയറിങ് വിസ്മയമാണ്. ജെന്റ്സ് ഹോസ്റ്റലിലേക്ക് പ്രവേശിക്കാനും അക്കാദമിക് ബ്ലോക്കിൽ നിന്ന് മറ്റൊരു ബ്രിഡ്ജ് ഉണ്ട്.

മൂന്ന് നിലകളിലായി സെൻട്രൽ ലൈബ്രറിയ്ക്കു പുറമേ ഡിപ്പാർട്‌മെന്റ് ലൈബ്രറികൾ, ലബോറട്ടറികൾ, റിസർച്ച് ലാബ്, 1500 ലേറെ കംപ്യൂട്ടറുകൾ, 2 gbps ഇന്റർനെറ്റ് കണക്റ്റിവിറ്റി, 200 kw സോളാർ പവർ പ്ലാന്റ്, 1120 kw ജനറേറ്റർ എന്നിങ്ങനെ നീളുന്നു  കോളജ് ഒരുക്കുന്ന ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ. പാലാ, ചങ്ങനാശേരി, റാന്നി എന്നിവിടങ്ങളിലേക്ക് കോളേജ് ബസ് ഉണ്ട്.

കോഴ്സുകളിൽ വൈവിധ്യം

സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലട്രോണിക്സ്, കംപ്യൂട്ടർ സയൻസ് ഓട്ടോമൊബൈൽ, കെമിക്കൽ, ഐ.റ്റി, മെറ്റലർജി, ഫുഡ് ടെക്‌നോളജി എന്നിങ്ങനെ 10 ബ്രാഞ്ചുകളിൽ  ബി. ടെക്കിന് 840 സീറ്റുകളും 9 സ്‌പെഷ്യലൈസേഷനുകളിലായി എം. ടെക്കിന് 159 സീറ്റുകളും എം.സി.എയ്ക്ക് 180 സീറ്റുകളുമാണുള്ളത്. ഇത്രയേറെ കോഴ്‌സുകൾ ഉള്ളതിനാൽ കേന്ദ്ര വിദ്യാഭ്യാസ നയം (2020) അനുസരിച്ച് വിവിധ കോമ്പിനേഷനുകളിൽ ബി. ടെക് മൈനർ, മേജർ കോഴ്‌സുകൾ ചെയ്യാനുള്ള അവസരവും ഇവിടെ കൂടുതലായി ലഭിക്കുന്നു.

കരിയറിലും വ്യക്തിത്വത്തിലുമുള്ള വിദ്യാർഥികളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതാണ് ഇവിടുത്തെ പാഠ്യക്രമം. കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ 9400 -ൽ പരം വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനം  പ്രസിദ്ധ മൾട്ടി നാഷണൽ കമ്പനികളിലും റിസർച്ച് ഓർഗനൈസേഷനുകളിലും ജോലി ചെയ്യുന്നു. സംരംഭകത്വ രംഗത്ത് വെന്നിക്കൊടി പാറിച്ചവരും നിരവധി. ഐഐടി, ഐഐഎം, എൻഐടി തുടങ്ങിയ രാജ്യത്തെ മുൻനിര കോളേജുകളിലും വിദേശത്തെ സർവകലാശാലകളിലും ഉപരിപഠനത്തിന് യോഗ്യത നേടിയവരും ഇക്കൂട്ടത്തിൽപ്പെടുന്നു. ഇതുറപ്പാക്കുന്നതിന് എല്ലാ വകുപ്പുകളിലും പ്ലെയ്സ്മെന്റ് സെല്ലുകളും പ്രവർത്തിക്കുന്നു.  

സ്റ്റാർട്ട്അപ്പ് രംഗത്തെ ഉറച്ച ചുവടുവയ്പ്പുകൾ

കേന്ദ്രഗവൺമെന്റിന്റെ സംസ്ഥാന സ്റ്റാർട്ട് അപ്പ് റാങ്കിങ്ങിൽ ശക്തമായ സ്റ്റാർട്ട് അപ്പ് പരിതസ്ഥിതി വികസിപ്പിക്കുന്നതിലെ ടോപ്പ് പെർഫോർമറായി കേരളം കഴിഞ്ഞ ദിവസം മാറിയിരുന്നു. കേരളത്തിന്റെ ഈ സ്റ്റാർട്ട് അപ്പ് വിജയത്തിൽ നല്ലൊരു പങ്ക് അമൽജ്യോതിയെ പോലുള്ള മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവകാശപ്പെടാനാകും. സ്റ്റാർട്ട് അപ്പ് രംഗത്ത് ലോകോത്തര സർവകലാശാലകളെയും വെല്ലുന്ന മുന്നേറ്റങ്ങളാണ് കോളേജിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

സംരംഭകത്വ രംഗത്ത് ഏറെ ശ്രദ്ധേയമായ നേട്ടങ്ങളാണ് കുറഞ്ഞ കാലയളവിൽ തന്നെ അമൽജ്യോതി കൈവരിച്ചത്. 2009 മുതൽ തന്നെ ഇന്നവേഷൻ ആൻഡ് എൻട്രപ്രണർഷിപ്പ് സെന്റർ ഇവിടെ പ്രവർത്തനമാരംഭിച്ചു. സംസ്ഥാനത്തെ കോളേജുകളിൽ ആദ്യമായി ഐ.ഇ.ഡി.സി. നടപ്പിലാക്കിയത് കോളേജിന്റെ നേട്ടങ്ങളിലൊന്നാണ്. ഇതിന്റെ പ്രവർത്തനമികവിന്റെ അംഗീകാരമായി കേന്ദ്രഗവൺമെന്റിന്റെ ധനസഹായത്തോടെ അമൽജ്യോതിയിൽ ആരംഭിച്ചിരിക്കുന്ന 'സ്റ്റാർട്ടപ്സ് വാലി' എന്ന ടെക്‌നോളജി ബിസിനസ്  ഇൻക്യൂബേറ്ററിൽ (TBI) 30 ലേറെ കമ്പനികൾ പ്രവർത്തിക്കുന്നു. കേന്ദ്ര ഗവൺമെന്റ് അംഗീകാരമുള്ള  ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്റർ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക സ്വാശ്രയ എൻജിനീയറിങ്ങ്  കോളേജാണ് അമൽജ്യോതി. പഠനകാലത്തു തന്നെ സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾക്കായി സ്ഥാപനത്തിനുള്ളിൽ ഒരു ഇൻഡസ്ട്രി തുടങ്ങിയ ആദ്യ എൻജിനീയറിങ് കോളേജും അമൽജ്യോതിയാണ്.

ജൈവസാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ മേഖലകളിൽ കൂടുതൽ സംരംഭകത്വ പ്രോജക്ടുകൾക്കായി രണ്ടാമത്തെ റ്റി.ബി.ഐയും കോളജ് യാഥാർഥ്യമാക്കിയിരിക്കുന്നു. പെപ്പർ സെപ്പറേറ്റർ, റബർ പാൽ  സംഭരണ ബാഗ്, കൈത വരിഞ്ഞു കെട്ടുന്നതിനുള്ള യന്ത്രം എന്നിങ്ങനെ കർഷകർക്ക് ഉപകാരപ്പെടുന്ന പല പ്രോജക്ടുകളും ഇവിടുത്തെ വിദ്യാർഥികൾ മുന്നോട്ട് വച്ചിട്ടുണ്ട്.

വിദ്യാർഥികളുടെ ആശയങ്ങൾ ഉത്പന്നങ്ങളാക്കി മാറ്റുന്നതിന് വേണ്ടി മാനേജ്‌മെന്റിന്റെ സാമ്പത്തിക സഹായത്തോടെ പ്രത്യേക പ്രൊജക്റ്റ് ഡെവലപ്‌മെന്റ് സ്‌കീമുകളും കോളേജ് ഒരുക്കുന്നു. കൂടാതെ ഗവൺമെന്റിന്റെയും സ്വകാര്യ കമ്പനികളുടെയും സഹായത്തോടു കൂടി പ്രോജക്ടുകൾ ചെയ്യുന്നതിനുള്ള അവസരവുമുണ്ട്. പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ  ക്യാംപസിനകത്തും പുറത്തുമായി സ്റ്റാർട്ടപ്പുകളിൽ  ഇന്റേൺഷിപ് ചെയ്യാനുള്ള അവസരവും വിദ്യാർഥികൾക്ക് ഒരുക്കുന്നു.

ഗവേഷണത്തിന്റെ പിൻബലം

അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം ഗവേഷണവും ചേരുമ്പോഴാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ നിറവേറുന്നതും സമൂഹത്തിന് ഗുണമുണ്ടാകുന്നതും. ഗവേഷണ വികസന പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഏതൊരു കോളേജിനെയും അസൂയപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് അമൽ ജ്യോതിയിൽ നടക്കുന്നത്.

ഡോ. എ.പി.ജെ. അബ്ദുൽ കലാം ടെക്‌നോളോജിക്കൽ യൂണിവേഴ്‌സിറ്റിയുടെ റിസർച്ച് സെന്ററാണ് അമൽജ്യോതി. പ്രഗത്ഭ റിസർച്ച് ഗൈഡുകളുടെ സേവനവും ഇവിടെ ലഭ്യമാണ്. രാജ്യാന്തര തലത്തിലും അഖിലേന്ത്യ തലത്തിലും ഒട്ടേറെ ഗവേഷണാധിഷ്ഠിത പ്രോജെക്ടുകൾ അമൽ ജ്യോതിയിലെ വിദ്യാർഥികൾ അവതരിപ്പിച്ചു സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. റിസർച്ച് പ്രോഗ്രാമുകൾക്കും ട്രെയിനിങ് പ്രോഗ്രാമുകൾക്കുമായി ഡിഎസ്ടി, എഐസിടിഇ, കെടിയു, ഐഎസ്ആർഒ, കെഎസ് സിഎസ്ടിഇ എന്നിവയുടെ ഫണ്ടും സ്ഥാപനത്തിന് ലഭിക്കുന്നു.

നൈപുണ്യ വികസനത്തിൽ എന്നും ഒരു പടി മുന്നിൽ

തൊഴിൽ മേഖലയിൽ നൈപുണ്യാധിഷ്ഠിത പരിശീലനത്തിന്റെ അനന്തസാധ്യതകൾ മുൻകൂട്ടി കണ്ട് പത്തോളം മികച്ച നൈപുണ്യ പരിശീലനകേന്ദ്രങ്ങൾ അമൽജ്യോതിയിൽ സജ്ജമാക്കിയിട്ടുണ്ട്. വോൾവോ -ഐഷർ കമ്പനിയുമായി സഹകരിച്ചു ഓട്ടോമൊബൈൽ ടെക്‌നോളജി,  കെംപി സഹകരണത്തോടെ വെൽഡിങ് ടെക്‌നോളജി, ബോഷ് ആഭിമുഖ്യത്തിൽ ഓട്ടോമോട്ടീവ് സിസ്റ്റംസ്, റോയൽ എൻഫീൽഡ്, യമഹ കമ്പനികളുടെ സഹകരണത്തിൽ മോട്ടോർ ബൈക്കുകളുടെ സർവീസിങ്ങിൽ പരിശീലനം, നെസ്റ്റ് ഗ്രൂപ്പുമായി കൈകോർത്തു ഒപ്റ്റിക്കൽ ഫൈബർ ട്രെയിനിങ്, ജെ.കെ. ടയേഴ്സുമായി  സഹകരിച്ചു ഓട്ടോമൊബൈൽ ടയർ സെന്റർ എന്നിങ്ങനെ നീളുന്നു ഈ വിഭാഗത്തിലെ മുന്നേറ്റങ്ങൾ. കൂടാതെ 2010 -ൽ ആരംഭിച്ച ഡ്രൈവിങ് അക്കാദമിയിലൂടെ ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ഡ്രൈവിങ് പരിശീലനവും നൽകുന്നു.

ഐഇഎൽടിഎസ്, ഗേറ്റ്, കാഡ്, നിർമിത ബുദ്ധി, മെഷീൻ ലാങ്വേജ് എന്നിവയിൽ പരിശീലനവും ഒപ്റ്റിക് ഫൈബർ ടെക്നോളജി, ഓട്ടോമോട്ടീവ് സിസ്റ്റം എന്നിവയിൽ ഇന്റേൺഷിപ് ചെയ്യാനുള്ള സൗകര്യവും കോളേജ് ഒരുക്കുന്നുണ്ട്. ഗേറ്റ്, ജാം, നീറ്റ്, നെറ്റ്, ജെഇഇ, എഐഎംഎസ്, കുസാറ്റ്, കെവിപിവൈ തുടങ്ങിയ മത്സരപരീക്ഷകളുടെ കേന്ദ്രവും കൂടിയാണ് ഈ കോളേജ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പുസ്തക താളുകളിൽ നിന്നു മാത്രമല്ല ജീവിതത്തിൽ നിന്നും പാഠങ്ങൾ പഠിച്ചാണ് ഇവിടെ വിദ്യാർഥികൾ ബിരുദം നേടുന്നത്. അവരുടെ കലാപരവും സംഘാടനപരവുമായ കഴിവുകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന പാഠ്യേതര പ്രവർത്തനങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇവിടെ ഓരോ വർഷവും നടക്കുന്നു. വിശാലമായ നടുമുറ്റത്ത് അരങ്ങേറിയ കലാമാമാങ്കങ്ങൾ കണ്ടും കേട്ടും മനസ് നിറച്ച് ഇവിടം വിടുന്ന വിദ്യാർഥികൾക്ക് അവയല്ലൊം എക്കാലവും മധുരമുള്ള ഗൃഹാതുര സ്മരണകളാകാറുണ്ട്.

രണ്ട് എൻ. എസ്.എസ് യൂണിറ്റുകളും 30 ലേറെ ക്ലബ്ബുകളും ഈ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ കീഴിൽ കായിക മത്സരങ്ങളിലും വിദ്യാർഥികൾക്ക് പ്രോത്സാഹനം നൽകുന്നു. വിശാലമായ ബാസ്‌കറ്റ് ബോൾ കോർട്ട്, മൈതാനം അടക്കമുള്ള സൗകര്യങ്ങളും വിദ്യാർഥികൾക്ക് ലഭിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി കായിക ഇവന്റുകളിൽ ഇവിടുത്തെ വിദ്യാർഥികൾ നേട്ടങ്ങൾ കൊയ്തിട്ടുണ്ട്.

'ഐസറ' എന്ന പേരിൽ ഓരോ വർഷവും നടക്കുന്ന രാജ്യാന്തര കോൺഫെറസ്, ദേശീയ, സംസ്ഥാന തല സെമിനാറുകളും വർക്ക് ഷോപ്പുകളും, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, സ്‌കിൽ ഡെവലപ്‌മെന്റ് എന്നീ വിഷയങ്ങളിലെ ക്ലാസുകൾ എന്നിങ്ങനെ വിദ്യാർഥികളുടെ 360 ഡിഗ്രി വികസനം സാധ്യമാക്കുന്ന എണ്ണിയാൽ തീരാത്ത പരിപാടികൾ ഇവിടെ സംഘടിപ്പിക്കപ്പെടുന്നു.
 
എൻബിഎ മുതൽ നാക് വരെയുള്ള അംഗീകാരം

യു.ജി.സി. യുടെ കീഴിലുള്ള നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ കേരളത്തിലെ 119 ന്യൂ ജനറേഷൻ എൻജിനീയറിംഗ് കോളേജുകളിൽ 'A' ഗ്രേഡ് നൽകി അംഗീകരിച്ച ആദ്യ സ്വാശ്രയ കോളേജ് അമൽജ്യോതിയാണ്. സംസ്ഥാനത്തെ സ്വകാര്യ എൻജിനീയറിംഗ് കോളേജുകളിൽ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (NBA) അംഗീകാരം ആദ്യമായി നേടിയത് ഇവിടുത്തെ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ വിഭാഗങ്ങൾ ആയിരുന്നു. സിവിൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ എന്നീ വിഭാഗങ്ങളിൽ എൻ. ബി. ഐ അക്രഡിറ്റേഷൻ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. 2016 -ൽ നടന്ന കേരളാ ടെക്‌നൊളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ പ്രഥമ ടെക് ഫെസ്റ്റിനും കേരള ടെക്‌നോളോജിക്കൽ കോൺഗ്രസ്സിനും വേദിയായി തെരഞ്ഞെടുക്കപ്പെട്ടതും അമൽജ്യോതിക്ക് ലഭിച്ച അംഗീകാരങ്ങളാണ്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ

കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിനൊപ്പം തോളോടുതോൾ ചേർന്ന് മികച്ച രീതിയിൽ പ്രവർത്തിക്കുകയാണ് അമൽജ്യോതി. സാനിറ്റൈസർ, ഫുട് ഓപ്പറേറ്റഡ് സാനിറ്റൈസർ ഡിസ്‌പെൻസർ, ടച് ലെസ് സാനിറ്റൈസർ ഡിസ്‌പെൻസർ, ഫേസ് ഷീൽഡ്, ഫേസ് മാസ്‌ക് ബക്കിൾ എന്നിവ നിർമ്മിച്ച് നൽകാൻ മുൻപന്തിയിലാണ് ഇവിടുത്തെ വിദ്യാർത്ഥികളും ജീവനക്കാരും.

ദീർഘവീക്ഷണത്തോടു കൂടിയ നേതൃത്വം

സാങ്കേതിക വിദ്യാഭ്യാസരംഗത്തു  മഹത്തായ സംഭാവനകൾ നൽകി അമൽജ്യോതി ദ്രുതഗതിയിൽ പ്രയാണം തുടരുമ്പോൾ അതിന് കരുത്തായി നിൽക്കുന്നത് ദീർഘവീക്ഷണവും സ്ഥൈര്യവും കൈമുതലാക്കിയ നേതൃത്വമാണ്. കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കലാണ് കോളേജിന്റെ സ്ഥാപകനും പ്രഥമ രക്ഷാധികാരിയും. അദ്ദേഹത്തിന്റെ പിൻഗാമിയായ ബിഷപ്പ് മാർ ജോസ് പുളിക്കലാണ് ഇപ്പോഴത്തെ രക്ഷാധികാരി. രൂപതയുടെ മുൻവികാരി ജനറൽ ഫാ. ഡോ. മാത്യു പായിക്കാട്ട് മാനേജറായും ഫാ. ബെന്നി സെബാസ്റ്റ്യൻ കൊടിമരത്തുംമൂട്ടിൽ അസി. മാനേജറായും തിരുവനന്തപുരം  സി.ഡാക് ഡയറക്ടറായി വിരമിച്ച ഡോ. ഇസഡ്. വി. ളാകപ്പറമ്പിൽ പ്രിൻസിപ്പലായും കോളജിന് ഭരണ സാരഥ്യം വഹിക്കുന്നു. കർമ്മനിരതരായ 230 അധ്യാപകരും 150 അനധ്യാപക ജീവനക്കാരും പി.ടി .എ യും ഇവർക്ക് ശക്തമായ പിന്തുണയേകുന്നു.
ഗവൺമെന്റ് ക്വോട്ടയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ സിഇഇ പോർട്ടലിൽ AJC കോഡ് ഉപയോഗിക്കുക. മാനേജ്‌മെന്റ് സീറ്റിൽ പ്രവേശനം നേടാൻ താൽപര്യമുള്ളവർ കോളേജിന്റെ വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്
Amal Jyothi College of Engineering
Kanjirappally, Kottayam (Dist.), Kerala.
Ph: 9072 66 1600  
Website: www.amaljyothi.ac.in