മേടം

To advertise here,

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

പ്രണയിതാക്കൾക്ക് ഇന്ന് അകന്നുകഴിയേണ്ടിവന്നേക്കാം. അവസരങ്ങൾ ഇന്ന് നിങ്ങളെ തേടിയെത്തും. സാങ്കേതിക മേഖലയിലുള്ളവർക്ക് ജോലിസ്ഥലത്തും വീട്ടിലും ഉത്തരവാദിത്തങ്ങളുടെ ഭാരം അനുഭവപ്പെടാം. അക്കൌണ്ടിംഗ് തൊഴിലിലുള്ളവർക്ക് ഇന്ന് ചില കടുത്തതീരുമാനങ്ങളെടുക്കേണ്ടി വന്നേക്കാം. അവരുടെ താൽപ്പര്യങ്ങൾ പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതിനാൽ അവർ അങ്ങനെ ചെയ്യാൻ മടിക്കേണ്ടതില്ല. വസ്തു വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവർ പ്രത്യേകിച്ചും ഏജന്റുമാർ വലിയ തുക ലാഭം നേടുന്ന വ്യാപാര പങ്കാളിത്ത കരാറിൽ ഒപ്പുവയ്ക്കും. വിദ്യാർത്ഥികൾ അധ്യാപകരിൽ നിന്ന് സ്നേഹവും പരിചരണവും തേടും. വിദ്യാർത്ഥികൾ തിരിച്ച് അധ്യാപകരെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യും.

ഇടവം

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികൾക്ക് ഒരുമിച്ചിരിക്കാനുള്ള അവസരം ലഭിക്കും. ഒരുമിച്ചുള്ള ഒരു സായാഹ്ന സവാരി അവർക്ക് പ്ലാൻ ചെയ്യാം. ദമ്പതികൾ മനോഹരമായ അന്തരീക്ഷം വീട്ടിലൊരുക്കുകയും അത് ആസ്വദിക്കുകയും ചെയ്യും. പരീക്ഷാഫലം കുട്ടികൾക്ക് നിരാശ സമ്മാനിക്കും.എന്നാൽ വരുന്ന പരീക്ഷകളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ അവർക്കാകും. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. വിദ്യാർത്ഥികൾക്ക് ഒരു നല്ല ദിവസം. അക്കാദമിക് രംഗത്ത് മികവ് പുലർത്തുന്നവർ കായികരംഗത്ത് അത്ര മികച്ച പ്രകടനം കാഴ്ചവച്ചേക്കില്ല. അധ്യാപകർക്ക് തൊഴിൽപരമായി വെല്ലുവിളി നിറഞ്ഞ ദിവസം. വിദ്യാർത്ഥി പ്രശ്‌നങ്ങൾ പരിഹരിക്കാനായി നിയുക്തനാക്കപ്പെടുകയും അധ്യാപന കഴിവുകൾ പരീക്ഷിക്കപ്പെടുകയും ചെയ്യും.

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

പ്രായമായവർ ഇന്ന് സന്തോഷകരമായ മാനസികാവസ്ഥയിലായിരിക്കും. പുതിയ ആത്മീയ പരിശീലനങ്ങൾ സ്വീകരിക്കുന്നതിന് പറ്റിയ ദിവസം കൂടിയാണിത്. തൊഴിലിനായുള്ള അഭിമുഖ, എഴുത്തു പരീക്ഷകളിൽ തൊഴിൽ രഹിതർക്ക് വേണ്ടത്ര ശോഭിക്കാനാകില്ല. സ്‌പോർട്‌സ് ക്വാട്ടയിൽ ജോലി നേടാനുള്ള അവസരം കായികതാരങ്ങൾക്ക് കൈവരും.

കർക്കടകം

(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

ദീർഘകാലമായി പ്രണയത്തിലായ വ്യക്തികൾ ഇന്ന് ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കും. അനുമതിയ്ക്കായി അവർ മാതാപിതാക്കളെ സമീപിക്കുകയും ചെയ്യും. ലാഭകരമായ ഒരു ഇടപാട് നടത്താനായി യാത്ര ചെയ്യേണ്ടിവരും. കച്ചവടം മോശമായതിനാൽ റിയൽ എസ്‌റ്റേറ്റ് ഏജന്റുമാർക്ക് ഇന്ന് മോശംദിനമായിരിക്കും. മടുപ്പ് അവരെ കീഴ്‌പ്പെടുത്തും. വിദ്യാർത്ഥികളുടെ ശ്രദ്ധ പഠനത്തിൽ നിന്നും വ്യതിചലിപ്പിക്കാൻ വിനോദോപാദികൾക്ക് സാധിക്കും. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി രാഷ്ട്രീയ പ്രവർത്തകർ മധ്യസ്ഥത വഹിക്കാൻ തയ്യാറാകും. കലാകാരന്മാർക്ക് ഇന്നത്തെ ദിനം ഉത്സാഹമില്ലാത്തതും വിരസവുമാ യിരിക്കും. ചിന്തകൾ അകന്നുപോകുന്നതിനാൽ സർഗാത്മകയ്ക്ക് ഊനം തട്ടിയതായി അവർക്ക് തോന്നും.

ചിങ്ങം

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

നിങ്ങളുടെ പ്രണയത്തിന് ഇന്ന് മാതാപിതാക്കളുടെ അംഗീകാരം ലഭിക്കും. വയസ്സായവർ ഇന്ന് എല്ലാപ്രായത്തിലുള്ളവരോടും സൗഹാർദ്ദപരമായി പെരുമാറും. ഇത് അവരെ ആഹ്ലാദഭരിതരാക്കും. ഓഹരി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കുടുംബാഗങ്ങളോട് പ്രത്യേകിച്ചും കുട്ടികളോട് കൂടുതൽ അടുപ്പം തോന്നും. സന്നദ്ധ, ക്ഷേമ സംഘടനകളുടെ വാര്ഷിരക സമ്മേളനങ്ങളിൽ മുഖ്യാതിഥിയാകാൻ രാഷ്ട്രീയക്കാര്ക്ക്ര അവസരം ലഭിക്കും. ധനകാര്യങ്ങൾ മെച്ചപ്പെടാമെങ്കിലും അവ കൈകാര്യംചെയ്യുന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

കന്നി

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

പുതിയ ബന്ധം വളരുന്നതിനും വികസിപ്പിക്കുന്നതിനും സമയം അനുവദിക്കുക. സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കും. വിവാഹനിശ്ചയം കഴിഞ്ഞവർക്ക് അപ്രതീക്ഷിതമായ പ്രശ്നങ്ങൾ വീട്ടിലോ ഓഫീസിലോ ഉണ്ടായേക്കാം. തിരക്കേറിയ ഷെഡ്യൂൾ കാരണം അവർക്ക് പ്രതിശ്രുത വധുവുമായി കൂടിക്കാഴ്ച സാധ്യമാകില്ല. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവു പുലർത്തുന്ന മക്കളെക്കുറിച്ചോർത്ത് മാതാപിതാക്കൾ അഭിമാനിക്കും. മക്കൾ പ്രശസ്തരാകും. ജോലി തേടുന്നവർ സ്വാധീനശക്തിയുള്ള വ്യക്തിയെ പരിചയപ്പെടും. അയാളിൽ മതിപ്പുണ്ടാക്കിയാൽ ജോലി കിട്ടാനുള്ള സാധ്യത ഏറും. സ്വതന്ത്രമായ കരിയർ ,സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവര്ത്തിആക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവര്ത്തി്ക്കുന്നതിനുള്ള വഴികൾ അവർ തേടും. വിദ്യാർത്ഥികൾക്ക് വിഷമകരമായ വിഷയങ്ങളിൽ വ്യക്തത ലഭിക്കും. അവർക്ക് കാര്യങ്ങൾ നന്നായി മനസിലാക്കാനും അതുവഴി അവർ പഠിക്കുന്ന കാര്യങ്ങൾ ഓർമ്മിക്കാനും കഴിയും.

തുലാം

(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

നിങ്ങളുടെ പ്രണയം പൂവിടാനുള്ള സാധ്യത കാണുന്നു. വഴിപാടുകൾ നടത്താനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും ദാനധർമ്മങ്ങൾ നടത്താനും കഴിയും. അടുത്തുതന്നെ ഭാഗ്യം കനിയുമെന്നതിനാൽ നിരാശരാകേണ്ടതില്ല. കായികതാരങ്ങൾ ആദരിക്കപ്പെടും. ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ് അവർ സ്വന്തമാക്കിയേക്കാം. കലാകാരന്മാർ അസുഖ ബാധിതരാകാൻ സാധ്യതയുണ്ട്. ജോലിയിൽ നിന്നും അവർ താൽക്കാലികമായി വിട്ടുനിൽക്കേണ്ടിവരും.

വൃശ്ചികം

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

ഗാർഹിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന വിവാഹിതർ അതിനായി പ്രിയപ്പെട്ടവരുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കേണ്ടതുണ്ട്. മനം മയക്കുന്ന കളികളും തമാശകളുമായി കുട്ടികൾ കുടുംബാംഗങ്ങളുടെ മുഴുവൻ സ്‌നേഹം പിടിച്ചുപറ്റും.മികച്ച ദിനമാണ് കുട്ടികളെ കാത്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിക്കാൻ നിങ്ങൾക്ക്തീവ്രമായ ആഗ്രഹമുണ്ട്. നിങ്ങളുടെ യാത്രയെ സുഗമമാക്കുന്ന തരത്തിൽ നിങ്ങളുടെ ജോലിആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് ഇന്ന് കഴിയും. തിരക്കുകളിൽ നിന്നൊഴിഞ്ഞ് പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരം ലഭിക്കും.ഉച്ചയൂണിനോ അത്താഴത്തിനോ അവരോടൊപ്പം ചേരാൻ നിർദ്ദേശിക്കുന്നു. സെമിനാറുകളിലോ വർക്ക് ഷോപ്പുകളിലോ പങ്കെടുക്കുന്ന അധ്യാപകർക്ക് അതിന്റെ ഗുണം പിന്നീട് ലഭിക്കും.

ധനു

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

അവിവാഹിതരായ ആളുകൾ അവരുടെ സുഹൃത്തുക്കളോടൊപ്പം പാർട്ടികളിലേക്കോചടങ്ങുകളിലേക്കോ പോകാൻ നിർദ്ദേശിക്കുന്നു. അനുയോജ്യരായവരെ കണ്ടുമുട്ടാനുള്ളഅവരുടെ അവസരമാണിത്. ഡോക്ടർമാരും മറ്റ് മെഡിക്കൽ പ്രൊഫഷണലുകളും ഇന്ന് ജോലിയിൽ വിജയം ആസ്വദിക്കും. ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഭാഗ്യദിനം. അവർ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കും. രാഷ്ട്രീയക്കാർ തങ്ങളുടെ പരിശ്രമങ്ങൾക്കുള്ള പ്രതിഫലം നേടും. ആരോഗ്യം നിറഞ്ഞതും ആശ്വാസകരവുമായി ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുഭവപ്പെടും.

മകരം

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

വിവാഹിതരാകാൻ തീരുമാനിച്ച പ്രണയിതാക്കൾക്ക് പരസ്പരം കാണാൻ ഇന്ന് അനുകൂലമല്ല. അവിവാഹിതർക്ക് മാനസിക പിരിമുറക്കം നേരിടേണ്ടിവന്നേക്കാം. അവർക്ക് ഇഷ്്ടപ്പെട്ട വിവാഹാലോചനയിൽ മാതാപിതാക്കൾ താൽപര്യം കാണിക്കില്ല. വീട്ടിലെ പ്രായമുള്ളവർ ഊർജ്ജസ്വലരായിരിക്കും. അവർ കുടുംബാംഗങ്ങളുമായി സന്തോഷകരമായി ഇടപഴകും. തൊഴിൽ അഭിമുഖത്തിന്റെ ഫലങ്ങൾക്കായി കാത്തിരിക്കുന്നവർക്ക്ഇന്ന് അനുകൂലമായ ഫലം ലഭിക്കും. സാങ്കേതിക വിദഗ്ദ്ധർ ഇന്ന് കരിയറിന്റെ ഉന്നതിയിലെത്തും. അവർ സാധ്യതകളുടെ പുതിയ ചക്രവാളങ്ങൾ തേടും. വിദ്യാർത്ഥികൾ‌ ഇന്ന്‌ അവരുടെ അടുത്ത ലെവൽ‌ പഠനത്തിനായി തയ്യാറെടുപ്പ് ആരംഭിച്ചേക്കാം.

കുംഭം

(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

വീട്ടിലെ പ്രായമുള്ളവർ ക്ഷീണിതരായി കാണപ്പെടും. ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണുന്നത് അവരെ ഊർജസ്വലരാക്കി മാറ്റിയേക്കാം. പഠനത്തിനായി അകന്നു കഴിയുന്ന കുട്ടികൾ അപ്രതീക്ഷിതമായി വീട്ടിലെത്താം. അവരുടെ മടങ്ങിവരവിൽ കുടുംബാംഗങ്ങൾ ആഹ്ലാദഭരിതരാക്കും. കടലാസുജോലികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം ബിസിനസ് കരാറുകൾ ഒപ്പുവയ്ക്കുന്നതിനെ ബാധിക്കും. അതുകൊണ്ട് ജോലികൾ മുൻകൂട്ടി പൂർത്തിയാക്കേണ്ടതുണ്ട്. പാഠ്യേതര പ്രവർത്തനങ്ങളിൽ അതീവ താല്പര്യം കാണിക്കാത്ത വിദ്യാർത്ഥികൾക്ക് അനുകൂലമായ ദിവസമല്ല. പക്ഷെ അവർ പ്രതീക്ഷ കൈവിടേണ്ടതില്ല. പരീക്ഷകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകർ അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കും. പ്രദർശനങ്ങളും സംഗീതകച്ചേരികളും പ്രതീക്ഷിച്ച വിജയം കൈവരിക്കില്ല. പ്രേക്ഷക പ്രതികരണം കുറയുന്നതോ സൃഷ്ടികളും പ്രകടനങ്ങളും മോശമായതോ ആകാം കാരണം.

മീനം

(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

കുടുംബ പ്രശ്‌നങ്ങൾ പരസ്പരം കാണുന്നതിൽ നിന്നും പ്രണയിതാക്കളെ തടഞ്ഞേക്കാം. വിവാഹിതർ ഇന്ന് കുട്ടികളെക്കുറിച്ച് വിഷമിച്ചേക്കാം. ഉന്നതരായ, സ്വാധീനശേഷിയുള്ളയാളുകളുടെ ശ്രദ്ധപിടിച്ചുപറ്റാൻ രാഷ്ട്രീയക്കാർക്ക് സാധിക്കും. അവരുടെ തൊഴിൽപരമായ ഉയർച്ചയിൽ ഇത് ഗുണം ചെയ്യും. തങ്ങളുടെ മേഖലയിൽ മികവ് തെളിയിക്കാൻ സഹായിക്കുന്ന വ്യക്തിയെ കായികതാരങ്ങൾ ഇന്ന് കണ്ടെത്തും. ഉന്നതപഠനത്തിന് ചേരാനാഗ്രഹിക്കുന്ന കലാകാരന്മാർ അതിനായി കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടിവരും. പ്രവേശന പരീക്ഷയുടെ ഫലപ്രഖ്യാപനം വൈകുന്നതുകൊണ്ടാണ് ഇത്. നിങ്ങൾ ഇന്ന് ആരോഗ്യത്തിന്റെ നിറവിലായിരിക്കും.