മേടം

To advertise here,

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

നിങ്ങളുടെ സ്‌നേഹം നിറഞ്ഞ പെരുമാറ്റം പ്രായമുള്ളവരെ സന്തോഷിപ്പിക്കും. അവർ സന്തോഷിക്കുന്നത് കണ്ട് കുടുംബം മുഴുവൻ ആഹ്ലാദഭരിതരാകും. അടുത്തുതന്നെ ഭാഗ്യം കനിയുമെന്നതിനാൽ നിരാശരാകേണ്ടതില്ല. അപ്രതീക്ഷിതമായി കേസുകളെടുക്കുന്നതിന് താമസം വരും. ഇതുകാരണം അഭിഭാഷകർ കോടതിമുറിയിൽ തളച്ചിടപ്പെടും. പുരോഗതി ഉറപ്പാക്കാൻ വിദ്യാർത്ഥികൾ ആത്മാർത്ഥതയോടെ കഠിനമായി പ്രവർത്തിക്കണം. ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും ഇവിടെ അവർക്ക് തുണയാകും. കായികതാരങ്ങൾ ആദരിക്കപ്പെടും. ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ് അവർ സ്വന്തമാക്കിയേക്കാം.

ഇടവം

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

ഗാർഹിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന വിവാഹിതർ അതിനായി പ്രിയപ്പെട്ടവരുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കേണ്ടതുണ്ട്. പനിയും ജലദോഷവും പിടിപെടാനുള്ള സാധ്യത കാണുന്നതിനാൽ കുട്ടികളെ കാറ്റുകൊള്ളാനും തണുത്ത പാനീയങ്ങൾ കുടിക്കാനും അനുവദിക്കരുത്. ലോകമെമ്പാടുമുള്ള പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിക്കാൻ നിങ്ങൾക്ക്തീവ്രമായ ആഗ്രഹമുണ്ട്. നിങ്ങളുടെ യാത്രയെ സുഗമമാക്കുന്ന തരത്തിൽ നിങ്ങളുടെ ജോലിആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് ഇന്ന് കഴിയും. ബിസിനസുകാർ അവരുടെ ബിസിനസ്സ് പദ്ധതികളിൽ വലിയ പുരോഗതി കൈവരിക്കും.ശ്രദ്ധാപൂർവ്വം നടപടിയെടുക്കുന്നത് കൂടുതൽ സങ്കീർണതകൾ നേരിടാൻ സഹായിക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങാം. വരും ദിവസങ്ങളിൽ അതിനായി ബാങ്കുവായ്പകൾ തരപ്പെടും. വിദ്യാർത്ഥികൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ പഠനയാത്രയിൽ വിദ്യാർത്ഥികളെ അനുഗമിക്കുന്ന അധ്യാപകർ ജാഗരൂകരാകണം. സന്നിഗ്ദ്ധാവസ്ഥകൾ അഭിമുഖീകരിക്കാൻ അധ്യാപകർ തയ്യാറാകണം.

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

നഷ്ട പ്രണയത്തിന്റെ ദു:ഖഭാരത്താൽ ജീവിക്കുന്നവരെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ പുതിയ പ്രണയബന്ധങ്ങൾക്ക് സാധിക്കും. പുതിയ ബന്ധത്തിൽ അവർ സന്തോഷാവാന്മാരും സന്തോഷവതികളുമായിരിക്കും. പ്രശ്‌ന പരിഹാരത്തിനായി പ്രായമുള്ളവരെ സമീപിക്കുന്നത് ഗുണം ചെയ്യും. തങ്ങളുടെ അനുഭവസമ്പത്ത് പ്രശ്‌നപരിഹാരത്തിനായി പ്രയോജനപ്പെടുത്താനായതിലും ചെറുപ്പക്കാർ തങ്ങളുടെ സഹായം തേടിയതിലും പ്രായമേറിയവർ സന്തോഷിക്കും. ഉദ്ദേശിച്ച ഫലം ലഭിക്കാത്തതിനാൽ ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഡോക്ടർമാർക്ക് മടുപ്പും നിരാശയും തോന്നിതുടങ്ങും. വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് മേഖലയിലേക്ക് മടങ്ങാൻ തീരുമാനിക്കാം. ഇത് ചക്രവാളങ്ങൾ വിശാലമാക്കുകയും മികച്ച അവസരങ്ങൾ നൽകുകയും ചെയ്യും.

കർക്കടകം

(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ കണ്ടെത്തുക, ഒരുമിച്ച് ആഘോഷിക്കുക. തൊഴിൽ അഭിമുഖത്തിന്റെ ഫലങ്ങൾക്കായി കാത്തിരിക്കുന്നവർക്ക്ഇന്ന് അനുകൂലമായ ഫലം ലഭിക്കും. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ ഔദ്യോഗിക മീറ്റിംഗുകൾ മാറ്റിവയ്ക്കുന്നത് നന്നായിരിക്കും, കാരണം വസ്തുതകൾ തെറ്റായി ചിത്രീകരിക്കുന്നതിന് അവർ നിർബന്ധിതരായേക്കാം. വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണം. യുക്തിസഹമായി കാര്യങ്ങളെ കാണാൻ അവർക്ക് സാധിച്ചെന്നുവരില്ല. ഗ്രൂപ്പുപഠനത്തെ ഗൗരവപൂർവ്വം സമീപിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണം. കായികതാരങ്ങൾ ഇന്ന് വളരെ ഊർജസ്വലരായിരിക്കും. പുതിയ വെല്ലുവിളികളേറ്റെടുക്കാൻ അവർ തയ്യാറാകും. സ്‌പോൺസർമാർമാരുടെ ഭാഗത്തുനിന്നുള്ള പ്രശ്‌നങ്ങൾ കാരണം നേരത്തെ പ്ലാൻ ചെയ്ത കലാകാരന്മാരുടെ വിദേശയാത്ര താൽക്കാലികമായി മാറ്റിവയ്‌ക്കേണ്ടതായി വരും.

ചിങ്ങം

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

സഹപ്രവർത്തകനോ പ്രവർത്തകയോ ഇന്ന് നിങ്ങളുടെ മനം കവരാം. അകന്നു താമസിക്കുന്ന ദമ്പതികൾ അസാധാരണ സാഹചര്യത്താൽ വീണ്ടും ഒന്നിക്കും. പഠനത്തിനായി അകന്നു കഴിയുന്ന കുട്ടികൾ അപ്രതീക്ഷിതമായി വീട്ടിലെത്താം. അവരുടെ മടങ്ങിവരവിൽ കുടുംബാംഗങ്ങൾ ആഹ്ലാദഭരിതരാക്കും. കഠിനാധ്വാനത്തിലേർപ്പെടുന്ന ദൃഢനിശ്ചയമുള്ള തൊഴിൽ രഹിതർ അർഹമായ സ്ഥാനങ്ങളിലെത്തപ്പെടും. പരീക്ഷകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകർ അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കും. സാമ്പത്തികമായി ഒരു നല്ല ദിവസമല്ല. വർദ്ധിച്ച ചെലവ് ഉണ്ടാകുന്നത് ആശങ്കാജനകമാണ്.

കന്നി

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

കുടുംബ പ്രശ്‌നങ്ങൾ പരസ്പരം കാണുന്നതിൽ നിന്നും പ്രണയിതാക്കളെ തടഞ്ഞേക്കാം. മാതാപിതാക്കളുടെ അനുമതി ലഭിക്കാത്തതിനാൽ അവിവാഹിതർക്ക് പാർട്ടികളിൽ പങ്കെടുക്കാൻ സാധിക്കില്ല. ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്ന കുട്ടികൾ നിങ്ങളുടെ ഉപദേശവും സഹായവും തേടും. അവരുടെ നേട്ടത്തിൽ നിങ്ങൾ സന്തോഷവാനും അഭിമാനിയുമാകും. തൊഴിൽ രഹിതർ ഉപദേശം നേടാനോ ആവശ്യമെങ്കിൽ സഹായം തേടാനോ മടിക്കേണ്ടതില്ല. അഭിഭാഷകർ കേസുകൾ വിജയിക്കുകയും ഫീസിനു പുറമെ വിലകൂടിയ ഉപഹാരങ്ങൾ സമ്മാനമായി അവർക്ക് ലഭിക്കുകയും ചെയ്യും. അധ്യാപകർക്ക് അവരുടെ നിലവിലുള്ള ജോലിയോടൊപ്പം പുതിയ ചുമതലകളും ലഭിക്കും.

തുലാം

(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

മാതാപിതാക്കൾ അല്ലെങ്കിൽ ബന്ധുക്കൾ വിവാഹത്തിന് അർഹരായവർക്ക്അനുയോജ്യമായ വിവാഹ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കാം. ഒരു കൂട്ടം പര്യവേക്ഷകർ അവരുടെ യാത്രയിൽ ചേരാൻ നിങ്ങളെ ക്ഷണിച്ചേക്കാം. ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരിക്കും. യാത്രയിലൂടെ അറിവ്നേടാൻ നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു. സാങ്കേതിക വിഷയങ്ങളോ വൈദ്യമോ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുള്ള ദിനം. പഠനത്തിനായി അവർ സമാധാന അന്തരീക്ഷം തേടും. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയക്കാർ പ്രാമൂഖ്യത്തിലേയ്ക്ക് ഉയരും. കരിയർ മുന്നോട്ടുകൊണ്ടുപോകാനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നേടാനും അവർക്ക് സാധിക്കും. കലാകാരന്മാർക്ക് ഒരു വലിയ പ്രോജക്റ്റ് ലഭിച്ചേക്കാം. അത് ഘട്ടം ഘട്ടമായി പൂർത്തിയാക്കുകയായിരിക്കും ഉചിതം. കർശനമായ നിയന്ത്രണം സാമ്പത്തിക സ്ഥിരത നിലനിർത്താൻ സഹായിക്കും.

വൃശ്ചികം

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

പ്രായമുള്ളവരെ മുറികൾ മോടികൂട്ടാനും സാധനങ്ങൾ അടുക്കിവയ്ക്കാനും സഹായിക്കുക.അത് അവരെ സന്തോഷിപ്പിക്കും. വിദേശത്ത് ഉന്നത പഠനം നടത്താൻ ഉദ്ദേശിക്കുന്ന ഡോക്ടർമാർ ഔപചാരികമായ പ്രാഥമിക നടപടികൾ ഇന്ന് പൂർത്തിയാക്കും. സാങ്കേതിക വിദഗ്ദ്ധരുടെ സ്വപ്‌നങ്ങൾ ഇന്ന് പൂവണിയും. അവർ കരിയർ ലക്ഷ്യങ്ങൾ കൈവരിക്കും. ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇന്ന് വിപണി അനുകൂലമായി പെരുമാറും. കായികതാരങ്ങൾ വലിയ വെല്ലുവിളികൾ തരണം ചെയ്യാനുള്ള ഊർജ്ജസ്വലത കൈവരിക്കും.

ധനു

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

പ്രണയം നിങ്ങളെ സന്തോഷിപ്പിക്കുമെങ്കിലും, പങ്കാളിയുമൊത്ത് പുറത്തുപോകുന്നത് ചെലവുവർധിപ്പിക്കും. മുതിർന്നവരോടും പാവപ്പെട്ടവരോടും സഹാനുഭൂതിയോടെ പെരുമാറുന്ന കുട്ടികൾ വീട്ടിലും സ്‌ക്കൂളിലും സ്‌നേഹവും പ്രശംസയും പിടിച്ചുപറ്റും. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് വിദേശത്ത് പഠിക്കാനുള്ള ക്ഷണം ലഭിച്ചേക്കാം.

മകരം

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

ഇന്ന് നിങ്ങൾ പഴയ ബന്ധം പുതുക്കും. പരീക്ഷകളിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾ യശസ്സ് വർധിപ്പിക്കും. മാതാപിതാക്കൾ കുട്ടികളുടെ നേട്ടത്തിൽ അഭിമാനം കൊള്ളും. തൊഴിലില്ലാത്തവർ ഒടുവിൽ ചില നല്ല വാർത്തകൾ പ്രതീക്ഷിച്ചേക്കാം.ഇന്നത്തെ പഴയ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ജോലി ഓഫറുകളോ പുതിയഅവസരങ്ങളോ വരാം. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് പ്രൊഫഷണൽ ജീവിതത്തിൽ മാറ്റം വരുത്തേണ്ട സ്ഥിതിയില്ലെന്ന് നിയമരംഗത്ത് പ്രവർത്തിക്കുന്നവർ തിരിച്ചറിയും. ഉന്നത പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.

കുംഭം

(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

പ്രായമേറിയവർക്ക് അസുഖം ബാധിക്കുന്നത് വീടിന്റെ മൊത്തം മാനസികനിലയെ ബാധിച്ചേക്കാം. ഏവരും അതീവ ദു:ഖിതരാകും. നല്ലതുവരാൻ പ്രാർത്ഥിയ്ക്കുക. അപ്രതീക്ഷിത ബിസിനസ്സ് യാത്ര ഷെഡ്യൂളിനെ ശല്യപ്പെടുത്തിയേക്കാം. എന്നാൽ യാത്രകൊണ്ട് ഗുണമുണ്ടാകും. അസാധാരണ ബിസിനസ് നിർദ്ദേശങ്ങളെ അവഗണിക്കരുത്. തുടക്കത്തിൽ ഉത്കണ്ഠയുണ്ടാക്കുമെങ്കിലും ഭാവിയിൽ ലാഭം കൊയ്യുന്ന ബിസിനസായി അത് മാറാം. വിദ്യാർത്ഥികൾ ഇന്ന് പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അവർക്ക് ഇന്ന് ഏകാഗ്രത നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. വൈകാരികസംഘർഷത്തിൽ പെട്ടുഴലുന്ന വിനോദവ്യവസായത്തിലെ വ്യക്തികൾക്ക്‌ ഇന്ന് മോശം ദിനം. വിവിധ ചടങ്ങുകളിൽ പങ്കെടുത്ത് പ്രശ്‌നങ്ങൾക്ക് താൽക്കാലിക പരിഹാരം കണ്ടെത്താനാകും. ദിവസത്തിന്റെ ആദ്യ പകുതിയിൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക പ്രശ്നങ്ങൾ പിന്നീട് പരിഹരിക്കപ്പെടും.

മീനം

(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

തീരുമാനമെടുക്കുന്നതിൽ നിന്നും ദമ്പതികൾ വിട്ടുനിൽക്കേണ്ടി വരും. പ്രതീക്ഷിച്ചപോലെയാകില്ല കാര്യങ്ങൾ. അവിവാഹിതരായവർ ഇന്ന് നസികസമ്മർദത്തിലാകരുതെന്ന് നിർദ്ദേശിക്കുന്നു.. അവർക്ക് പ്രണയാതുര നിമിഷങ്ങൾ നഷ്ടപ്പെട്ടേയ്ക്കാം. തൊഴിലന്വേഷകർ തങ്ങളുടെ ജീവിതലക്ഷ്യത്തെക്കുറിച്ച് പര്യാലോചിക്കുകയും തദനുസൃതമായി മനോഭാവം മാറ്റുകയും വേണം നിയമരംഗത്ത് പ്രവർത്തിക്കുന്നവർ തർക്കങ്ങൾക്ക് പരിഹാരം കാണും. അവർ കക്ഷികളുടെ മതിപ്പ് പിടിച്ചുപറ്റും. അപ്രതീക്ഷിത പിന്തുണയുടെ പിൻബലത്തിൽ കായികതാരങ്ങൾ കരിയറിൽ നേട്ടങ്ങളുണ്ടാക്കും. പിന്തുണ നൽകിയവരോടുള്ള നന്ദി കായികതാരങ്ങൾ പ്രകടിപ്പിക്കും.