ഹൃദയാഘാതം, ഹൃദയസ്തംഭനം, ഹാര്‍ട്ട് ഫെയ്‌ലിയര്‍; നിശബ്ദ കൊലയാളിയെ കരുതിയിരിക്കുക


ഡോ. പി മനോജ് കുമാര്‍

Representative Image | Photo: Canva.com

ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിന് ഇടയാക്കുന്ന രോഗമാണ് ഹൃദ്രോഗം. ലോകമെങ്ങുമുള്ള 18.6 ദശലക്ഷം പേര്‍ ഓരോ വര്‍ഷവും ഈ രോഗം മൂലം മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നു. അതായത് ആഗോളതലത്തില്‍ നടക്കുന്ന മരണങ്ങളില്‍ മൂന്നിലൊന്നും ഹൃദ്രോഗങ്ങള്‍ മൂലമാണ്.

ഹൃദയസംബന്ധമായ രോഗങ്ങള്‍ പ്രധാനമായും മൂന്നു വിധത്തിലുണ്ട്. ഹൃദയാഘാതം, ഹൃദയസ്തംഭനം, ഹാര്‍ട്ട് ഫെയ്‌ലിയര്‍. സാധാരണ ഗതിയിൽ ഈ മൂന്ന് അവസ്ഥകളും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നതാണെങ്കിലും മൂന്നും വ്യത്യസ്തമാണ്.

ഹാര്‍ട്ട് ഫെയ്‌ലിയര്‍ ആണ് ഏറ്റവും കൂടുതല്‍ ആളുകൾ കൂടുതൽ ദിവസങ്ങൾ ആശുപത്രിയില്‍ കിടക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാക്കുന്നത്. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നാണ്, മരണം സംഭവിക്കാം. ഹൃദയാഘാതം സംഭവിക്കുന്നതു മൂലമുണ്ടാകുന്ന ഒരു സങ്കീര്‍ണ്ണത എന്ന നിലയില്‍ ഹൃദയസ്തംഭനവും, ഹാര്‍ട്ട് ഫെയ്‌ലിയറും ഇതിലൂടെ സംഭവിക്കാം. ചെറുപ്പക്കാരായ പലര്‍ക്കും ആദ്യം ഹാര്‍ട്ട് അറ്റാക്ക് വരികയും പിന്നീട് ജീവിത കാലം മുഴുവനും അതിന്റെ പ്രയാസങ്ങള്‍ പേറി നടക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. ഹൃദയസ്തംഭനം എന്നത് മരണം തന്നെയാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ അതില്‍ നിന്ന് കൃത്യസമയത്ത് ഇടപെടല്‍ ഉണ്ടായാല്‍ ആളുകളെ തിരിച്ചുകൊണ്ടു വരാന്‍ സാധിക്കും. ബി എല്‍ എസ് - ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയ്‌നിംഗ് ലഭിച്ചവര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗികളെ സഹായിക്കാനാകും. ഹൃദയാഘാതമുണ്ടാവുമ്പോൾ ഉടനെ ഐസിയു വിൽ കിടത്തുന്നത് ഇതുണ്ടാവുകയാണെങ്കിൽ ഉടൻ ഇടപെടാനാണ്.

ഹൃദയ പേശികളിലേക്കു പോകുന്ന രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് കുഴലുകള്‍ ചുരുങ്ങുന്നതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. ആദ്യം ചെറിയ തോതിലാണെങ്കിലും ക്രമേണ അവ വളര്‍ന്ന് രക്തസഞ്ചാരത്തെ തടസ്സപ്പെടുത്തുകയും അവിടെ പെട്ടെന്നൊരു ദിവസം രക്തം കട്ട പിടിക്കുമ്പോഴാണ് അത് ഹൃദയാഘാതത്തിലേക്ക് എത്തുന്നത്.

ലക്ഷണങ്ങള്‍

ആദ്യം നെഞ്ചില്‍ കഠിനവേദന വരാം. അതോടൊപ്പം ചില രോഗികള്‍ക്ക് വിയര്‍പ്പ്, ഛര്‍ദ്ദിക്കാന്‍ തോന്നുക പോലുള്ള ലക്ഷണങ്ങളാണ് കാണുക. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയെ സമീപിച്ച് ആവശ്യമായ ചികിത്സ തേടേണ്ടതാണ്. നെഞ്ചില്‍ ഒരു ഭാരം വെച്ചതു പോലുള്ള ഒരു തോന്നലായും എരിച്ചിലായും ചിലപ്പോൾ അനുഭവപ്പെടാം. അതിനെ അവഗണിക്കാതെ ചികിത്സ തേടണം. നടക്കുമ്പോഴാണ് നെഞ്ചു വേദന അനുഭവപ്പെടുന്നതെങ്കില്‍ അവര്‍ വൈകാതെ ഡോക്ടറെ കണ്ട് ആവശ്യമായ ടെസ്റ്റുകള്‍ നടത്തണം.

ഹൃദ്രോഗം പ്രായമേറിയവരെയും വ്യായാമമില്ലാത്തവരെയും പുകവലിക്കാരെയുമൊക്കെയാണ് ആദ്യകാലങ്ങളില്‍ ബാധിച്ചിരുന്നതെങ്കില്‍ ഇന്ന് പ്രായ-ലിംഗ ഭേദമെന്യ വരുന്ന രോഗാവസ്ഥയായി അത് മാറിക്കഴിഞ്ഞു. പുരുഷന്‍മാര്‍ക്ക് ഹൃദ്രോഗം കൂടുതലായി കാണുന്നുണ്ട്. 45 വയസ്സു കഴിഞ്ഞവര്‍ക്ക്, മാസമുറ അവസാനിച്ച സ്ത്രീകള്‍ക്ക്, അമിത വണ്ണമുള്ളവര്‍ക്ക്, വ്യായാമം ചെയ്യാത്തവര്‍, പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം എന്നിവ ഹ്രൃദയാഘാത സാധ്യത കൂട്ടുന്നവയാണ്.

ഇതില്‍ പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അഞ്ചിരട്ടിയാണെന്ന് പഠനങ്ങള്‍ പറയുന്നു. അധികം രോഗികളിലും പഞ്ചസാരയുടെ അളവ് ക്രമീകരണമെന്നത് നടക്കാതെ പോകുന്നതുകൊണ്ടു തന്നെ ഇവരില്‍ ഹൃദയാഘാത സാധ്യത വളരെയധികമാണ്.

ചികിത്സകള്‍

മരുന്നുകള്‍ കഴിക്കുന്നതിലൂടെ ബ്ലോക്കുകള്‍ നീങ്ങിപ്പോകുകയോ പ്രയാസങ്ങള്‍ ലഘൂകരിക്കുകയോ ചെയ്യാന്‍ സാധിക്കും. 70 ശതമാനത്തിൽ കുറവ് ബ്ലോക്ക് ഉള്ള രോഗികള്‍ക്കാണ് സാധാരണ ഗതിയില്‍ മരുന്നുപയോഗിച്ച് ചികിത്സ നടത്താറുള്ളത്.ചെറിയ രക്തക്കുഴലുകളിലുള്ള ബ്ലോക്കുകൾക്കും മരുന്നുകൾ മാത്രം മതി.‍ കൂടുതല്‍ ശതമാനം ബ്ലോക്ക് പ്രധാനപ്പെട്ട രക്തക്കുഴലിൽ ഉള്ളവർ‍ക്ക് ആന്‍ജിയോപ്ലാസ്റ്റി, രണ്ടോ മൂന്നോ ബ്ലോക്കുകള്‍ പ്രധാന സ്ഥലങ്ങളിലുണ്ടെങ്കില്‍ ബൈപാസ് സര്‍ജറി എന്നിവയാണ് സാധാരണയായി നിര്‍ദ്ദേശിക്കപ്പെടാറുള്ളത്.

ആന്‍ജിയോപ്ലാസ്റ്റി

കൈയിലൂടെയോ കാലിലൂടെയോ ഞരമ്പു വഴി കടത്തിവിടുന്ന ട്യൂബിലൂടെ ഹൃദയത്തിലെ രക്തക്കുഴലുകളിലുണ്ടാകുന്ന ബ്ലോക്കുകള്‍ കുറക്കുന്ന ചികിത്സാ രീതിയാണ് ആന്‍ജിയോപ്ലാസ്റ്റി. കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ ലാബില്‍ നടക്കുന്ന പ്രക്രിയയിലൂടെ ഒരു ട്യൂബിലൂടെ വയറും ബലൂണും കടത്തിവിട്ടാണ് കൊഴുപ്പടിഞ്ഞ ധമനികളെ വികസിപ്പിക്കുകയും ആ രക്തക്കുഴല്‍ വീണ്ടും അടഞ്ഞു പോകാതിരിക്കാന്‍ സ്‌റ്റെന്റ് ഉപയോഗിക്കുകയും ചെയ്യുന്നത്. ഇതാണ് ആന്‍ജിയോപ്ലാസ്റ്റി. ആന്‍ജിയോപ്ലാസ്റ്റിയുടെ തന്നെ നൂതന രൂപമായ ഒസിടി ഗൈഡഡ് ആന്‍ജിയോപ്ലാസ്റ്റി പോലുള്ളവയും ഇന്ന് ലഭ്യമാണ്.

'മാനവികതയ്ക്കും പ്രകൃതിക്കും നിങ്ങള്‍ക്കും വേണ്ടി ഹൃദയത്തെ പരിഗണിക്കൂ. ഹൃദ്രോഗത്തെ പിടിച്ചുകെട്ടുകയെന്നത് മിടിക്കുന്ന ഓരോ ഹൃദയത്തിനും അനിവാര്യമാണ്' എന്ന സന്ദേശമാണ് ലോക ഹാര്‍ട്ട് ഫെഡറേഷന്‍ ഈ വര്‍ഷത്തെ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് നല്‍കുന്നത്.

ഹൃദയാരോഗ്യ സംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക ലക്ഷ്യമിട്ടാണ് ലോകമെങ്ങും ഹൃദയദിനം ആചരിക്കുന്നത്.
ജീവിത ശൈലിയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് സ്വയം ഉറപ്പുവരുത്താനായാല്‍ ഹൃദ്രോഗങ്ങളുടെ വ്യാപനത്തെ ഒരുപരിധി വരെ നിയന്ത്രിച്ചു തുടങ്ങാം.

പ്രമേഹം, രക്തസമ്മര്‍ദ്ദം, രക്തത്തിലെ അമിതമായ കൊഴുപ്പിന്റെ അളവ് എന്നിവയാണ് ഏറ്റവും പ്രധാനമായ ഹൃദ്രോഗ കാരണങ്ങള്‍. അമിതവണ്ണം, വ്യായാമം ഇല്ലായ്മ തുടങ്ങിയ ഘടകങ്ങള്‍ കൂടിയാകുമ്പോള്‍ ഹൃദരോദഗ സാധ്യത വളരെ കൂട്ടുന്നു. വ്യായാമം കുറവുള്ളവര്‍, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍, പ്രായം കൂടി വരുന്നതിന് അനുസരിച്ച്, ജീവിച്ചിരിക്കുന്ന ഭൂപ്രദേശം അനുസരിച്ച് എന്നിങ്ങനെയൊക്കെയുള്ളവരെയാണ് ഹൃദയരോഗങ്ങള്‍ ബാധിച്ചിരുന്നത്.

മുന്‍കരുതലുകള്‍

ആന്‍ജിയോപ്ലാസ്റ്റിയോ, ബൈപാസ് സര്‍ജറിയോ ചെയ്യുന്നത് ഹൃദയാഘാതത്തിന്റെ കാഠിന്യം കുറക്കാൻ സഹായിക്കും. അതു പോലെ തന്നെ വളരെ നല്ല രീതിയില്‍ മരുന്നുകള്‍ മാത്രം ഉപയോഗിച്ചുള്ള ചികിത്സാ രീതിയും ഹൃദയാഘാതം തടയാൻ പര്യാപ്തമാണ്. അതോടൊപ്പം പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയവ നിയന്ത്രിക്കുക. നമുക്ക് നേരിട്ട് നിയന്ത്രിക്കാവുന്ന പുകവലി, അമിത വണ്ണം, വ്യായാമമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂടി സാധിച്ചാല്‍ ഒരു പരിധി വരെ ഹൃദ്രോഗങ്ങള്‍ വരാതെ സൂക്ഷിക്കാനും വന്നത് കൂടുതല്‍ അപകടകരമായ ഘട്ടത്തിലേക്ക് പോകാതെ നോക്കാനും അത് സഹായിക്കും.

അര മണിക്കൂറെങ്കിലും ദിവസേന നടക്കുക, അല്ലെങ്കില്‍ ഏറോബിക് വ്യായാമങ്ങള്‍ ചെയ്യുക. കൂടാതെ ഭക്ഷണത്തില്‍ പച്ചക്കറിയും പഴങ്ങളും ഉള്‍പ്പെടുത്തണം. അതോടൊപ്പം പാചകം ചെയ്തവ, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് ഒക്കെ പരമാവധി ഒഴിവാക്കുകയും ചെയ്യുക. ചീര, ഉലുവയില, മല്ലിയില, പുതിനയില തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഇലക്കറികള്‍, നാരുകള്‍ അടങ്ങിയ ഓട്‌സ് പോലുള്ള ഭക്ഷണം, ഗോതമ്പ്, അരി, ബാര്‍ലി, ചോളം തുടങ്ങിയ ധാന്യങ്ങള്‍, വൈറ്റമിന്‍ അടങ്ങിയ തക്കാളി തുടങ്ങിയവയൊക്കെ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണക്രമം പാലിക്കാന്‍ സാധിച്ചാല്‍ ഒരു പരിധി വരെ ഹൃദയാരോഗ്യം ഉറപ്പാക്കാന്‍ സാധിക്കും.

ലോകത്ത് ഏറ്റവും പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗങ്ങളുടെ കാര്യത്തില്‍ കോവിഡ് -19 ഉണ്ടാക്കിയ മറ്റൊരു പ്രതിസന്ധി. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് കോവിഡ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന അവസ്ഥ കൂടി സംജാതമായിട്ടുണ്ട്.

തലശ്ശേരി മിഷന്‍ ഹോസ്പിറ്റലിൽ സീനിയർ കൺസൽട്ടന്റ്‌ കാർഡിയോളജിസ്റ്റ്‌ ആണ് ലേഖകൻ

Content Highlights: world heart day, heart attack symptoms, heart disease prevention


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented