വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം നടത്തുന്ന മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. പങ്കാളികള്‍ ഇരുവരും ചേര്‍ന്ന് പ്രണയകഥ പറയുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നതാണ് മത്സരം. #tellyourlovestory എന്ന ഹാഷ് ടാഗില്‍ മാതൃഭൂമി ഡോട്ട് കോമിനെ ടാഗ് ചെയ്താണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്യേണ്ടത്.
പ്രണയം തുടങ്ങിയതും പ്രൊപ്പോസ് ചെയ്തതും പ്രണയത്തിന് പിന്നിലെ രസകരമായ അനുഭവങ്ങളും വീഡിയോയില്‍ പങ്കുവെയ്ക്കാം. കമിതാക്കള്‍ക്കും ദമ്പതികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വീഡിയോയുടെ ദൈര്‍ഘ്യം അഞ്ച് മിനിറ്റില്‍ കൂടുതരുത്.
വീഡിയോ മനോഹരമാക്കാന്‍ പ്രൊപ്പോസല്‍ ചിത്രങ്ങളും വിവാഹ ചിത്രങ്ങളുമെല്ലാം എഡിറ്റ് ചെയ്ത് ചേര്‍ക്കാം. ഏറ്റവും മികച്ച മൂന്ന് വീഡിയോകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍. അവസാന തിയ്യതി ഫെബ്രുവരി 14.
Content Highlights: valentines day mathrubhumi dot com tell your love story contest
Published: 07 Feb 2023, 03:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented