ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ പ്രാദേശിക യാത്രസൗകര്യവികസനവും അടിസ്ഥാന സൗകര്യവികസനവും ലക്ഷ്യമാക്കി വ്യോമയാന മേഖലയ്ക്ക് മികച്ച പ്രഖ്യാപനങ്ങള്‍. ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതി നവീകരിച്ച് നടപ്പിലാക്കും.120 പ്രാദേശിക വിമാനത്താവളങ്ങളെയും ഹെലിപാഡുകളെയും ബന്ധിപ്പിച്ചുകൊണ്ട് പരിഷ്കരിച്ച പദ്ധതിയാണിത്. ഇത് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നാല് കോടി അധിക യാത്രക്കാരെ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
പ്രാദേശിക മേഖലകളിലേക്കുള്ള വിമാനയാത്രാ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി ഹെലിപാഡുകളെയും മലയോരമേഖലകളിലെയും വടക്കുകിഴക്കന്‍ മേഖലകളിലെയും ചെറിയ വിമാനത്താവളങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കും. ഭാവി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബിഹാറില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ നിർമിക്കാനും കേന്ദ്രം സൗകര്യമൊരുക്കും.
പട്ന വിമാനത്താവളത്തിന്റെ വിപുലീകരണവും നാല് പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളും പ്രഖ്യാപനത്തിലുണ്ട്. ഇത് കൂടാതെ ബിഹ്തയില്‍ ഒരു ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളവും സ്ഥാപിക്കുമെന്ന് നിര്‍മല സീതാരാമന് പറഞ്ഞു.
2016-ല്‍ ആരംഭിച്ച ഉഡാന്‍ പദ്ധതി 1.4 കോടിയിലധികം യാത്രക്കാര്‍ക്ക് ഗുണം ചെയ്തു. പദ്ധതി പ്രകാരം, രണ്ട് വാട്ടര്‍ എയ്റോഡ്രോമുകളും 13 ഹെലിപോര്‍ട്ടുകളും ഉള്‍പ്പെടെ 88 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 619 റൂട്ടുകള്‍ ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ ബജറ്റ് ഗതാഗത ശൃംഖലകളുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങളിലെ വികസനത്തിലൂടെ പ്രാദേശിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കുന്നുണ്ട്.
Content Highlights: India Budget 2024: UDAN Scheme Expansion
Published: 01 Feb 2025, 01:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented