
സിഡ്‌നി: 2022 ട്വന്റി 20 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെ അണിനിരത്തി ടൂര്‍ണമെന്റ് ഇലവനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനായ ഐ.സി.സി. ഇംഗ്ലണ്ട്-പാകിസ്താന്‍ ഫൈനല്‍ മത്സരത്തിനുശേഷമാണ് ടൂര്‍ണമെന്റ് ഇലവനെ പ്രഖ്യാപിച്ചത്.
രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ടീമിലിടം നേടി. വിരാട് കോലിയും സൂര്യകുമാര്‍ യാദവുമാണ് ടീമിലുള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങള്‍. ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച ജോസ് ബട്‌ലറാണ് ടൂര്‍ണമെന്റ് ഇലവന്റെ നായകന്‍. ബട്‌ലറാണ് ഓപ്പണര്‍. ഇംഗ്ലണ്ടിന്റെ മറ്റൊരു ഓപ്പണറായ അലക്‌സ് ഹെയ്ല്‍സും ടീമിലിടം നേടി. മൂന്നാമനായി കോലിയും നാലാമനായി സൂര്യകുമാര്‍ യാദവും ടീമില്‍ ഇടം പിടിച്ചു.
അഞ്ചാം ബാറ്ററായി ന്യൂസീലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സിനെ തിരഞ്ഞെടുത്തു. സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ, പാകിസ്താന്റെ ശദബ് ഖാന്‍, ഇംഗ്ലണ്ടിന്റെ സാം കറന്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോര്‍ക്യെ, ഇംഗ്ലണ്ടിന്റെ മാര്‍ക്ക് വുഡ്, പാകിസ്താന്റെ ഷഹീന്‍ അഫ്രീദി എന്നിവര്‍ പേസ് ബൗളിങ് വിഭാഗത്തില്‍ ഉള്‍പ്പെട്ടു. റിസര്‍വ് താരമായി ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യയെ തിരഞ്ഞെടുത്തു.
മുന്‍ ക്രിക്കറ്റ് താരങ്ങളും സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളും ചേര്‍ന്നാണ് ഐ.സി.സിയ്ക്ക് വേണ്ടി ടൂര്‍ണമെന്റ് ഇലവനിലേക്കുള്ള താരങ്ങളെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടില്‍ നിന്ന് നാല് താരങ്ങള്‍ ടീമിലിടം നേടി.
2022 ട്വന്റി 20 ലോകകപ്പ് ടീം
ജോസ് ബട്‌ലര്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), അലക്‌സ് ഹെയ്ല്‍സ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഗ്ലെന്‍ ഫിലിപ്‌സ്, സിക്കന്ദര്‍ റാസ, ശദബ് ഖാന്‍, സാം കറന്‍, ആന്റിച്ച് നോര്‍ക്യെ, മാര്‍ക്ക് വുഡ്, ഷഹീന്‍ അഫ്രീദി.
Content Highlights: 2022 t20 world cup 2022, 2022 t20 most valuable players, 2022 t20 world eleven, kohli, suryakumar
Published: 14 Nov 2022, 09:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented