കൊച്ചി: തൃക്കാക്കര ഉപ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജോ ജോസഫ് ലീഡ് ചെയ്തത് 23 ബൂത്തുകളില്‍ മാത്രം. മണ്ഡലത്തിലെ 239 ബൂത്തുകളില്‍ ബാക്കിയെല്ലായിടത്തും ഉമയ്ക്കാണ് മേല്‍കൈ. ചളിക്കവട്ടം, തമ്മനം മേഖലകളിലെ ബൂത്തുകളിലാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് ലീഡുള്ളത്. കാരണക്കോടം സെയ്ന്റ് ജോര്‍ജ് സ്‌കൂളിലെ 54-ാം നമ്പര്‍ ബൂത്തില്‍ എ.എന്‍. രാധാകൃഷ്ണന് 269 വോട്ടുകള്‍ കിട്ടി. ഇവിടെയാണ് ബി.ജെ.പി.ക്ക് കൂടതല്‍ വോട്ടുള്ളത്.

To advertise here,

തൃക്കാക്കര ഭാരതമാതാ കോളേജിലെ ബൂത്ത് നമ്പര്‍ 112-ലാണ് ഉമയ്ക്ക് കൂടുതല്‍ വോട്ട് കിട്ടിയത് - 597 വോട്ട്. 350 വോട്ടാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് ഇവിടെ ലഭിച്ചത്. പാലാരിവട്ടം ഹരിജന്‍ വെല്‍ഫെയര്‍ സെന്റര്‍ 39-ാം നമ്പര്‍ ബൂത്തില്‍ 516 വോട്ടും ഉമ നേടി. ഇവിടെ ജോ ജോസഫിന് 237 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തൈക്കൂടം സെയ്ന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ 74-ാം നമ്പര്‍ ബൂത്തില്‍ ഉമ 570 വോട്ടുകള്‍ നേടിയപ്പോള്‍ 228 വോട്ടാണ് എല്‍.ഡി.എഫിന് കിട്ടിയത്. ഇടപ്പള്ളി പയസ് ഗേള്‍സ് സ്‌കൂളിലെ 14-ാം നമ്പര്‍ ബൂത്തില്‍ ഉമയ്ക്കും ജോ ജോസഫിനും തുല്യ വോട്ടായിരുന്നു; 23 വീതം.

ചളിക്കവട്ടം പി.കെ. മാധവന്‍ സ്മാരക വായനശാലാ ഹാളിലെ 41-ാം നമ്പര്‍ ബൂത്തില്‍ ജോ ജോസഫ് 502 വോട്ട് നേടി. എല്‍.ഡി.എഫിന് കൂടുതല്‍ വോട്ട് കിട്ടിയ ബൂത്ത് ഇതാണ്. ഉമ 389 വോട്ടും നേടി. പൊന്നുരുന്നി എസ്.പി. യോഗം കെട്ടിടത്തിലെ ബൂത്തില്‍ (നമ്പര്‍-62) എല്‍.ഡി.എഫിന് 456 വോട്ടും ഉമയ്ക്ക് 267 വോട്ടും കിട്ടി. ചിറ്റാറ്റുകര നസ്രത്തുല്‍ ഇസ്ലാം സ്‌കൂളിലെ 162-ാം നമ്പര്‍ ബൂത്തില്‍ എല്‍.ഡി.എഫ്. 424 വോട്ട് നേടിയപ്പോള്‍ 409 വോട്ട് ഉമയ്ക്കുണ്ട്.

ബി.ജെ.പി. സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന് 12 ബൂത്തുകളില്‍ മാത്രമേ നൂറിലധികം വോട്ടു കിട്ടിയിട്ടുളളൂ. ബാക്കിയിടങ്ങളില്‍ രണ്ടക്കത്തില്‍ ഒതുങ്ങേണ്ടി വന്നു.

എല്‍.ഡി.എഫ്. മുന്നേറിയ മറ്റ് ബൂത്തുകളും വോട്ടും

തമ്മനം എം.പി.എം. സ്‌കൂളിലെ 56, 59 ബൂത്തുകള്‍ - 77, 428-ഉം വോട്ടുകള്‍

വൈറ്റില റൈസ് റിസര്‍ച്ച് സെന്ററിലെ 71, 71എ-266, 310. പൊന്നുരുന്നി എസ്.പി. യോഗം കെട്ടിടത്തിലെ 72, 72എ-195, 191.

ചമ്പക്കര സെയ്ന്റ് ജോര്‍ജ് സ്‌കൂളിലെ 84, 84എ, 85-270, 277, 427. തെങ്ങോട് ഗവ. യു.പി. സ്‌കൂളിലെ 149, 149എ, 150, 151-315, 329, 274, 267

കാക്കനാട് മാര്‍ അത്തനേഷ്യസ് എച്ച്.എസിലെ 156, 156എ, 158-256, 267, 415