കൊച്ചി: കിറ്റക്‌സ് എം.ഡിയും ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്ററുമായ സാബു എം. ജേക്കബിനെ പരിഹസിച്ച് കുന്നത്തുനാട് എം.എല്‍.എ. പി.വി.
ശ്രീനിജിന്‍. മാപ്പു പറയണമെന്ന സാബു ജേക്കബിന്റെ ആവശ്യത്തോടാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ശ്രീനിജന്റെ പ്രതികരണം. വോട്ടു ചോദിക്കും മുന്‍പ്, ട്വന്റി 20-ക്ക് എതിരേ നടത്തിയ ആക്രമണങ്ങളില്‍ പി.വി. ശ്രീനിജിന്‍ എം.എല്‍.എ. മാപ്പു പറയണമെന്നായിരുന്നു സാബു എം. ജേക്കബിന്റെ ആവശ്യം
ആരുടെ കൈയ്യിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണേ... ഒരാള്‍ക്ക് കൊടുക്കാനാണ് എന്നായിരുന്നു ശ്രീനിജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. എന്നാല്‍ കുറച്ചുസമയത്തിനു ശേഷം ശ്രീനിജന്റെ ഫെയ്‌സ്ബുക്ക് പേജില്‍നിന്ന് കുറിപ്പ് അപ്രത്യക്ഷമായി.
Also Read

ഇതാദ്യമായല്ല ശ്രീനിജിനും സാബു ജേക്കബും തമ്മില്‍ വാക്‌പോരുണ്ടാകുന്നത്. കുന്നത്തുനാട് മണ്ഡലത്തില്‍ ശ്രീനിജിന്‍ ജയിച്ചതോടെയാണ് പോരു തുടങ്ങിയത്. അത് പിന്നീട് പല ഘട്ടത്തിലായി മൂര്‍ച്ഛിക്കുകയായിരുന്നു.
സര്‍ക്കാരിനും ശ്രീനിജിനുമെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു സാബു ഉന്നയിച്ചിരുന്നത്. പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തി വ്യാവസായിക അന്തരീക്ഷം തകര്‍ത്തു. ആ റെയ്ഡുകള്‍ നടത്തിയത് തെറ്റാണെന്ന് അവര്‍ അംഗീകരിക്കട്ടേ. എന്തുകണ്ടുപിടിച്ചു എന്നു പറയട്ടേ. അല്ലെങ്കില്‍ ആ റെയ്ഡുകള്‍ തെറ്റായെന്ന് അംഗീകരിക്കട്ടേ. വോട്ടുമാത്രം ചോദിച്ചിട്ട് കാര്യമില്ല. തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകണം. ഭയംകൊണ്ടാണ് ട്വന്റി 20 സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് എന്നു പറഞ്ഞ എം.എല്‍.എയും റെയ്ഡിനും പ്രശ്‌നങ്ങള്‍ക്കുമൊക്കെ നേതൃത്വം കൊടുത്ത എം.എല്‍.എയും ഇതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു.
Content Highlights: kunnathunad mla pv sreenijin mocks sabu m jacob
Published: 16 May 2022, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented