കൊച്ചി: തൃക്കാക്കരയില്‍ ബി.ജെ.പി.ക്ക് കെട്ടിവെച്ച കാശും പോയി. കഴിഞ്ഞതവണ 15,483 വോട്ടുനേടിയെങ്കില്‍ ഇക്കുറി 12,957 വോട്ടുമാത്രം. കേന്ദ്രമന്ത്രി വി. മുരളീധരനും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമെല്ലാമെത്തിയാണ് തൃക്കാക്കരയില്‍ പ്രചാരണം നടത്തിയത്. വീടുകള്‍ നാലുതവണയെങ്കിലും കയറിയിറങ്ങി. പ്രചാരണത്തിനായി പുറമെനിന്നും ആളെയിറക്കി. കാര്യമായി പണവും ചെലവഴിച്ചു. ഏറ്റവും ഒടുവില്‍ പി.സി. ജോര്‍ജിനെയും രംഗത്തിറക്കി. അതൊന്നും അല്‍പ്പംപോലും ഏറ്റില്ല.

To advertise here,

തൃക്കാക്കരയിലുണ്ടായത് ശക്തമായ സഹതാപതരംഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ വര്‍ഗീയപ്രീണനത്തിനും ഏകാധിപത്യപ്രവണതയ്ക്കുമുള്ള ശക്തമായ താക്കീതാണിത്. ശക്തമായ പ്രവര്‍ത്തനം നടത്തി വോട്ടിന്റെ തത്‌സ്ഥിതി നിലനിര്‍ത്താന്‍ ബി.ജെ.പി.ക്ക് ഏതാണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഇടതുഭരണത്തിന് എതിരായുണ്ടായ ശക്തമായ ജനവികാരമാണ് ഉമാ തോമസിന് അനുകൂലമായതെന്ന് എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. ഒപ്പം സഹതാപവും.ബി.ജെ.പി.ക്ക് കിട്ടേണ്ടിയിരുന്ന വോട്ടുകള്‍ ഇടതുപക്ഷം ജയിക്കുമോ എന്നു സംശയിച്ച് യു.ഡി.എഫിലേക്ക് പോയെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

വോട്ടുകള്‍ ഇടതുപക്ഷം ജയിക്കുമോ എന്നു സംശയിച്ച് യു.ഡി.എഫിലേക്ക് പോയെന്ന് രാധാകൃഷ്ണന്‍