യൂറോപ്പിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായ അയർലൻഡ്, അതിന്‍റെ ആധുനിക വിദ്യാഭ്യാസ സംവിധാനം, ഉയർന്ന ജീവിത നിലവാരം, തൊഴിൽ സൗകര്യങ്ങൾ എന്നിവ കാരണം വിദ്യാർഥികളുടെ പ്രിയപ്പെട്ട സ്റ്റഡി ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ്. ലോകോത്തര നിലവാരമുള്ള സർവകലാശാലകളും തൊഴിൽ സാധ്യതകളും വിദ്യാർഥി സൗഹൃദമായ അന്തരീക്ഷവും അയർലൻഡിനെ ഒരു മികച്ച തെരഞ്ഞെടുപ്പാക്കുന്നു.
യൂറോപ്പിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന അയർലൻഡ് ഐടി, ഫാർമസ്യൂറ്റിക്കൽസ്, ബയോടെക്‌നോളജി, ഹെൽത്ത് കെയർ, അക്കൗണ്ടിങ് മേഖലകളിൽ വൻ മൾട്ടി നാഷണൽ കമ്പനികളുടെ പ്രധാന കേന്ദ്രമാണ്. ഇവിടെയുള്ള ലോകോത്തര സർവകലാശാലകൾ വിദ്യാർഥികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും ഒരുപോലെ ഒരുക്കുന്നു.
ബിരുദം, ബിരുദാനന്തര ബിരുദം ഇവ പഠിക്കാൻ 55 ശതമാനം മുതൽ മാർക്കുള്ള വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നതാണ്. ജോലി പരിചയമുള്ള പ്രൊഫഷണലുകൾക്കും കരിയർ മുന്നേറ്റത്തിനായി അയർലൻഡിലെ ഉയർന്ന വിദ്യാഭ്യാസ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാൻ IELTS, PTE മുതലായ ടെസ്റ്റുകൾ മതി. ഇംഗ്ലീഷിന് പുറമേ മറ്റൊരു ഭാഷ ആവശ്യമില്ല. പഠനകാലത്ത് വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ വരെ പാർട്ട് ടൈം ജോലി ചെയ്യാൻ അനുമതിയുണ്ട്. ഒരു വർഷത്തെ മാസ്‌റ്റേഴ്‌സ് പൂർത്തിയാക്കിയ ശേഷം രണ്ട് വർഷം വരെ പോസ്റ്റ് സ്റ്റഡി വർക്ക് വിസ ലഭിക്കുന്നതും അയർലൻഡ് വിദ്യാഭ്യാസത്തിന്റെ പ്രത്യേകതയാണ്. കൂടാതെ ക്രിട്ടിക്കൽ സ്‌കിൽ ഒക്യുപേഷൻ ലിസ്റ്റിൽ ഉൾപ്പെടുന്ന മേഖലകളിൽ ജോലി ലഭിക്കുന്നവർക്ക് പിആർ സാധ്യതയും കൂടുതലാണ്.
സർക്കാരും സർവകലാശാലകളും നൽകുന്ന സ്‌കോളർഷിപ്പുകളും ബാങ്കുകളിൽ നിന്നും ലഭിക്കുന്ന എഡ്യൂക്കേഷൻ ലോൺ സംവിധാനങ്ങളും വിദ്യാർഥികൾക്ക് വലിയ പിന്തുണയാണ്. വർഷത്തിൽ പ്രധാനമായും ഒരു ഇൻടേക്ക് മാത്രമുള്ളതിനാൽ അയർലൻഡിൽ എത്തിച്ചേരുന്ന വിദ്യാർഥികൾക്ക് ഫുൾ ടൈം, പാർട്ട് ടൈം ജോലികൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നു.
അയർലൻഡ് യൂറോപ്പിലെ പ്രമുഖ ടെക് ഹബ് ആയതിനാൽ പഠനം പൂർത്തിയാക്കിയ ശേഷം വിദ്യാർഥികൾക്ക് നിരവധി ജോലി സാധ്യതകളും ഗവേഷണ അവസരങ്ങളും ലഭിക്കുന്നു. സുരക്ഷിതമായ രാജ്യം, വിദ്യാർഥി സൗഹൃദ നിയമങ്ങൾ, ഗ്ലോബൽ കരിയറിലേക്കുള്ള വഴികൾ ഇവയെല്ലാം ചേരുമ്പോൾ വിദേശ പഠനത്തിനുള്ള ഒരു മികച്ച തിരഞ്ഞെടുപ്പായി അയർലൻഡ് മാറുകയാണ്.
അയർലൻഡ് പഠനത്തെക്കുറിച്ച് കൂടുതൽ അറിയാൻ വിദഗ്ദ്ധരുമായി സംസാരിക്കാം : 7356 155 333

To advertise here,