വിദേശ വിദ്യാഭ്യാസത്തിനു പോകുന്ന വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ ഇന്ന് മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ന്യൂസിലാൻഡ്. രാജ്യത്തെ അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയെ കൂടുതൽ സജീവമാക്കാൻ ലക്ഷ്യമിട്ട് ന്യൂസിലാൻഡ് സർക്കാർ നടപ്പിലാക്കിയ പുതിയ വിദ്യാഭ്യാസ വികസന പദ്ധതിയായ ഇന്റർനാഷണൽ എഡ്യൂക്കേഷൻ ഗോയിങ് ഫോർ ഗ്രോത് പ്ലാനിന്റെ ഭാഗമായി നിരവധി നയമാറ്റങ്ങളാണ് ന്യൂസിലാൻഡ് ഗവണ്മെന്റ് പ്രഖ്യപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാർഥികളുടെ പഠനത്തോടൊപ്പമുള്ള ജോലി സമയം ആഴ്ചയിൽ നിലവിലെ 20 മണിക്കൂറിൽ നിന്ന് 25 മണിക്കൂറായി വർധിപ്പിച്ചിരിക്കുകയാണ്.
ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും ആഗോള അംഗീകാരമുള്ള സർവകലാശാലകളും സുരക്ഷിതവും സമാധാനപരവുമായ പരിസ്ഥിതിയും അനുയോജ്യമായ കാലാവസ്ഥയും മികച്ച തൊഴിലവസരങ്ങളും ഉറപ്പു നൽകുന്നതിനാൽ വിദ്യാർഥികൾക്ക് ഏറെ പ്രിയപ്പെട്ട രാജ്യമാണ് ന്യൂസിലാൻഡ്. പ്ലസ് ടുവിന് മിനിമം 50% മാർക്കുള്ള കുട്ടികൾക്ക് മുതൽ അനുയോജ്യമായ കോഴ്‌സുകൾ ന്യൂസിലാൻഡിൽ ലഭ്യമാണ്. മാത്രമല്ല IELTS, PTE ഒന്നുമില്ലാതെ തന്നെ അഡ്മിഷൻ എടുക്കാവുന്നതാണ്. ബാച്ചിലേഴ്‌സ്, മാസ്‌റ്റേഴ്‌സ്, PhD ലെവലിലുള്ള കോഴ്‌സുകൾക്ക് മൂന്ന് വർഷം സ്‌റ്റേ ബാക്ക് ലഭിക്കുന്നു. ഒരു വർഷത്തെ മാസ്‌റ്റേഴ്‌സ് പഠനത്തോടൊപ്പം മൂന്ന് വർഷം സ്‌റ്റേ ബാക്ക് ലഭിക്കുന്നതും ന്യൂസിലാൻഡിന്റെ മറ്റൊരു പ്രത്യേകതയാണ്. പഠനത്തോടൊപ്പം ഫുൾ ടൈം ജോലി ചെയുവാൻ അവസരമുള്ള ഗവേഷണ കോഴ്‌സുകളും ന്യൂസിലാൻഡിൽ ലഭ്യമാണ്. വിസയുടെ തീരുമാനം അറിഞ്ഞാൽ മാത്രം ഫീസടച്ചാൽ മതിയെന്നുള്ളതും ഇവിടത്തെ പ്രത്യേകതയാണ്. പഠന കാലയളവിൽ കുടുംബത്തെ കൂടെ കൊണ്ടുപോകുവാനും പങ്കാളിക്ക് ഫുൾ ടൈം ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ PR -ന് അപേക്ഷിക്കുവാനും അനുമതിയുണ്ട്. വിദ്യാർഥികൾക്ക് PR ലഭിച്ചാൽ മാതാപിതാക്കളെയും ഗ്രാൻഡ്‌പേരെന്റ്‌സിനെയും PR - ലേക്ക് ആഡ് ചെയ്യാമെന്നതും ന്യൂസിലാൻഡിന്റെ മാത്രം പ്രത്യേകതയാണ്. മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും ന്യൂസിലാൻഡ് ഗവണ്മെന്റ് വാഗ്ദാനം ചെയുന്നു.
ഇന്ത്യയിൽ നിന്നും ന്യൂസിലാൻഡിൽ വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർഷം തോറും വൻ വർധനവാണ്. 2023 - 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നും ന്യൂസിലാൻഡിലേക്കുള്ള വിദ്യാർഥികളുടെ ഫണ്ടിങ്ങിൽ 47.5 % വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ. ഉയർന്ന മുൻഗണനാപട്ടികയിലുള്ള തൊഴിൽ മേഖലകൾ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രീൻ ലിസ്റ്റ് പ്രകാരം പഠനം കഴിഞ്ഞു ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ നമുക്ക് PR - ന് അപേക്ഷിക്കാം. ഉദാഹരണത്തിന് എഞ്ചിനീയറിങ്, ഹെൽത്ത്, സോഷ്യൽ സർവീസ്, ഐടി, ടീച്ചിങ്, സയൻസ്, അഗ്രികൾച്ചർ, ബിസിനസ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലുള്ള മികച്ച കോഴ്‌സുകളിലൂടെ നമുക്ക് PR ഉറപ്പാക്കാം. വെറും 6 പോയിന്റോടുകൂടി PR - ലേക്ക് മാറുവാൻ ന്യൂസിലാൻഡിൽ മാത്രമേ സാധിക്കുകയുള്ളു.
ന്യൂസിലാൻഡിൽ പഠിക്കുന്നത് ലോകോത്തര വിദ്യാഭ്യാസം നേടാനുള്ള മാർഗവും ആഗോള കരിയർ സാധ്യതകൾ തുറക്കുന്ന വഴിയുമാണ്. കുറഞ്ഞ ചെലവിൽ, സുരക്ഷിതവും സൗഹൃദപരവുമായ ഒരു രാജ്യത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ന്യൂസിലാൻഡ് തീർച്ചയായും ഏറ്റവും നല്ലൊരു തിരഞ്ഞെടുപ്പാണ്.
ന്യൂസിലാൻഡ് പഠനത്തെക്കുറിച്ച് കൂടുതൽ അറിയാൻ വിദഗ്ധരോട് ചോദിക്കാം - 7356 155 333
Content Highlights: geebeenewzealand
Published: 26 Sept 2025, 04:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


