കേരളത്തിലെ വിദ്യാർഥികൾക്ക് വിദേശവിദ്യാഭ്യാസം എന്നും ഏറെ പ്രിയപ്പെട്ട ഒരു സ്വപ്നമാണ്. ഉന്നത നിലവാരമുള്ള പഠനവും കരിയർ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന അവസരങ്ങളും തേടിയാണ് വർഷംതോറും ആയിരക്കണക്കിന് വിദ്യാർഥികൾ വിദേശരാജ്യങ്ങളിലേക്ക് നീങ്ങുന്നത്. അതിൽ പ്രധാനമായും UK വിദ്യാർഥികൾക്ക് ഏറെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. സമ്പന്നമായ സംസ്‌കാരം, പഠനത്തിനും ഗവേഷണത്തിനും അനുയോജ്യമായ അന്തരീക്ഷം എന്നിവയാണ് യുകെയെ വിദ്യാർഥികൾക്ക് മികച്ചൊരു തിരഞ്ഞെടുപ്പാക്കുന്നത്.

ബ്രിട്ടനിൽ പ്രവർത്തിക്കുന്ന സർവകലാശാലകളിൽ പലതും ലോക റാങ്കിങ്ങിൽ മുൻപന്തിയിലാണ്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, ഇമ്പീരിയൽ കോളേജ് ലണ്ടൻ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് തുടങ്ങിയ സ്ഥാപനങ്ങൾ വിദ്യാഭ്യാസ നിലവാരത്തിലും ഗവേഷണ മേഖലയിലും മികച്ചതാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കുന്നതിനാൽ യുകെ ക്യാമ്പസുകൾ സാംസ്‌കാരിക വൈവിധ്യത്തിന്റെയും സൗഹൃദ അന്തരീക്ഷത്തിന്റെയും മാതൃകകൾ കൂടിയാണ്.

വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാർട്ട്‌ടൈം ജോലിചെയ്യാൻ അവസരം ലഭിക്കുന്നത് യുകെയിലെ മറ്റൊരു പ്രത്യേകതയാണ്. ആഴ്ചയിൽ 20 മണിക്കൂർ വരെയും വെക്കേഷൻ സമയത്ത് 40 മണിക്കൂർ വരെയും ജോലി ചെയ്യാം എന്നത് സാമ്പത്തികമായും വിദ്യാർഥികൾക്ക് ഏറെ സഹായകരമാണ്. കൂടാതെ, പഠനം പൂർത്തിയാക്കിയതിനു ശേഷം 2 വർഷം വരെയുള്ള ഗ്രാജുവേറ്റ് റൂട്ട് വിസ ലഭ്യമാണെന്നതാണ് പ്രധാന നേട്ടം. അതിനാൽ, പഠനം പൂർത്തിയാക്കിയവർക്ക് യുകെയിൽ തന്നെ  ജോലി അന്വേഷിക്കാനും തൊഴിൽ പരിചയം നേടാനും കഴിയും.

ബ്രിട്ടനിലെ വിദ്യാഭ്യാസ സംവിധാനത്തിന്റെ മറ്റൊരു സവിശേഷതയാണ് കോഴ്‌സുകളുടെ ദൈർഘ്യ കുറവ്. സാധാരണയായി ബിരുദം മൂന്ന് വർഷത്തിലും മാസ്‌റ്റേർസ് ഒരു വർഷത്തിലും പൂർത്തിയാക്കാം. ഇത് വിദ്യാർഥികൾക്ക് സമയം ലാഭിക്കാനും വേഗത്തിൽ കരിയറിൽ പ്രവേശിക്കാനും സഹായകമാണ്.
ഒട്ടനവധി യുകെ സർവകലാശാലകൾ വിദ്യാർഥികൾക്ക് നിരവധി സ്‌കോളർഷിപ്പുകൾ നൽകുന്നതിനാൽ വിദ്യാഭ്യാസ ചെലവുകൾ കുറയുന്നു. കൂടാതെ പ്ലസ്ടു/ബാച്ചിലർ വിദ്യാഭ്യാസം ഇംഗ്ലീഷ് മീഡിയത്തിൽ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ചില സർവകലാശാലകൾ IELTS നിബന്ധനകളിൽ ഇളവ് നൽകുന്നു. ഇതിലൂടെ വിദ്യാർഥികൾക്ക് IELTS പരീക്ഷ എഴുതാതെ നേരിട്ട് അഡ്മിഷൻ നേടാനുള്ള അവസരങ്ങൾ ലഭിക്കുന്നു. ഓരോ യൂണിവേഴ്‌സിറ്റിക്കും പ്രത്യേക നിബന്ധനകൾ ഉള്ളതിനാൽ അപേക്ഷിക്കുന്നതിനു മുൻപ് അവ സ്ഥിരീകരിക്കേണ്ടത് അനിവാര്യമാണ്. PTE, TOEFL, DUOLINGO തുടങ്ങിയ ഇംഗ്ലീഷ് ടെസ്റ്റുകൾ അഗീകരിക്കുന്ന യൂണിവേഴ്‌സിറ്റികളും സ്റ്റഡി ഗ്യാപ് അംഗീകരിക്കുന്ന യൂണിവേഴ്‌സിറ്റികളും യുകെയിൽ ഉള്ളതിനാൽ വിദ്യാർഥികൾക്ക് പ്രവേശനം കൂടുതൽ എളുപ്പമാകുന്നു.

പഠനത്തോടൊപ്പം പ്ലേസ്‌മെന്റ് ഇയർ ഓഫർ ചെയുന്ന യൂണിവേഴ്‌സിറ്റികളും സ്പൗസിനെ കൂടെ ഉൾപെടുത്താനാവുന്ന മാസ്‌റ്റേഴ്‌സ് ഓഫ് റിസേർച് ഓപ്ഷൻസും യുകെയുടെ പ്രത്യേകതകളാണ്. കുറഞ്ഞ സമയത്തിനുള്ളിൽ വിസ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നതും കൂടിയ വിസ സക്‌സസ് റേറ്റും യുകെയെ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ ഇന്ന് യുകെയിലെ പ്രമുഖ സർവകലാശാലകളിൽ പഠനം തുടരുന്നു. പ്രത്യേകിച്ച് മെഡിക്കൽ, നഴ്‌സിങ്, ബിസിനസ്, എഞ്ചിനീയറിങ്, ഐടി, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ വളരെയധികം അവസരങ്ങളുണ്ട്.

ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന വിദ്യാഭ്യാസം, വ്യക്തിത്വ വികസനത്തിന് വഴിയൊരുക്കുന്ന പഠനാന്തരീക്ഷം, കരിയറിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്ന തൊഴിൽ അവസരങ്ങൾ എല്ലാം കൂടി പരിഗണിക്കുമ്പോൾ യുകെ വിദ്യാഭ്യാസം മലയാളി വിദ്യാർഥികൾക്ക് ഭാവി സുരക്ഷിതമാക്കാനുള്ള സുവർണാവസരമാണ് ഒരുക്കുന്നത്.

യുകെയിലെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിദഗ്ധരുമായി സംസാരിക്കാം: 7356 155 333

To advertise here,