ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാർഥികളുടെ എണ്ണം വർഷം തോറും വർധിച്ചു വരികയാണ്. മികച്ച പഠന സംവിധാനങ്ങൾ, കരിയറിന് മുൻതൂക്കം നൽകുന്ന ആധുനിക പാഠ്യപദ്ധതികൾ, അതിന് അനുയോജ്യമായ മൂല്യനിർണയ രീതികൾ എന്നിവ യൂറോപ്യൻ വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, ബിസിനസ്, കല, മാനവികത തുടങ്ങിയ മേഖലകളിലായി ഇംഗ്ലീഷിൽ വൈവിധ്യമാർന്ന പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച റാങ്കിങ്ങിലുള്ള സർവകലാശാലകൾ യൂറോപ്പിലെ പോളണ്ട്, ലാറ്റ്‌വിയ, മാൾട്ട എന്നീ രാജ്യങ്ങളിലുണ്ട്. താങ്ങാനാവുന്ന ട്യൂഷൻ ഫീസ്, സ്‌കോളർഷിപ്പ് അവസരങ്ങൾ, പഠനാനന്തര ജോലി ഓപ്ഷനുകൾ എന്നിവ കൂടാതെ ഷെങ്കൻ വിസയുടെ സാധ്യതകളും വിദ്യാർഥികളെ ഈ രാജ്യങ്ങളിലേക്ക് ആകർഷിക്കുന്നു.

പോളണ്ട്

To advertise here,

യൂറോപ്പിലെ ഏറ്റവും വേഗത്തിൽ വളരുന്ന പോളണ്ട് വിദേശവിദ്യാർഥികളെ ആകർഷിക്കുന്ന രാജ്യങ്ങളിലൊന്നായി മാറിയിട്ടുണ്ട്. പാരമ്പര്യമായി അക്കാദമിക നിലവാരവും, യൂറോപ്യൻ യൂണിയനിലെയും മറ്റ് രാജ്യങ്ങളിലെയും അംഗീകാരമുള്ള ബിരുദങ്ങളുമാണ് പോളണ്ടിനെ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. 400 - ലധികം ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പോളണ്ടിലുള്ളത്. യൂണിവേഴ്‌സിറ്റി ഓഫ് വാർസോ, ജഗിലോണിയൻ യൂണിവേഴ്‌സിറ്റി, വാർസോ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി എന്നിവ പോലുള്ള പ്രമുഖ സർവകലാശാലകളും ഇക്കൂട്ടത്തിൽപ്പെടുന്നു. നഴ്‌സിങ്, എൻജിനീയറിങ്, ബിസിനസ്, ഐ.ടി, ഹ്യൂമാനിറ്റീസ് തുടങ്ങിയ വിവിധ മേഖലകളിൽ ഇംഗ്ലീഷിൽ പഠിക്കാവുന്ന നിരവധി കോഴ്‌സ് ഓപ്ഷനുകളുമുണ്ട്.

പശ്ചിമ യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പോളണ്ടിലെ ട്യൂഷൻ ഫീസും ജീവിതച്ചെലവും വളരെ കുറവാണ്. ഇംഗ്ലീഷിൽ പഠനമൊരുക്കുന്ന കോഴ്‌സുകളുടെ വാർഷിക ഫീസ് സാധാരണയായി വർഷം ഒന്നര ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെയാണ്. കൂടാതെ, താമസവും ഭക്ഷണവും ഉൾപ്പെടെ പ്രതിമാസം 25,000 മുതൽ 50,000 വരെ ചെലവിൽ പോളണ്ടിൽ ഒരു വിദ്യാർഥിക്ക് സുഖപ്രദമായി ജീവിക്കാം. ഇന്ത്യൻ വിദ്യാർഥികൾക്കായി പോളണ്ടിൽ സർക്കാർ തലത്തിൽ ഒട്ടേറെ സ്‌കോളർഷിപ്പുകളും സഹായ പദ്ധതികളും നിലവിലുണ്ട്.

പഠനകാലത്ത് 20 മണിക്കൂർ പാർട്ട് ടൈം ജോലി ചെയ്യാൻ വിദേശ വിദ്യാർഥികൾക്ക് അനുമതിയുണ്ട്. പഠനം കഴിഞ്ഞാൽ ഒമ്പത് മാസം മുതൽ ഒരു വർഷം വരെ സ്റ്റേബാക്ക് ലഭ്യമാണ്. ഈ സമയത്തു പോളണ്ടിലോ യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളിലോ ജോലി തേടാം. ഐ.ടി, എൻജിനിയറിങ്, ഫിനാൻസ്, നഴ്‌സിങ്, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ പോളണ്ടിൽ ഉയർന്ന ജോലി സാധ്യതയുള്ളതിനാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കരിയറിൽ വേഗത്തിൽ മുന്നേറാൻ സാധിക്കുന്നു. കൂടാതെ IELTS ഇല്ലാതെ നഴ്‌സിങ് പഠനത്തിനുള്ള അവസരങ്ങളും പോളണ്ടിലുണ്ട്.

ലാറ്റ്‌വിയ

ഉത്തര യൂറോപ്പിലെ മനോഹരവും വികസിതവുമായ രാജ്യമായ ലാറ്റ്‌വിയ വിദേശ വിദ്യാർഥികൾക്കിടയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമാണ്. ആധുനിക സർവകലാശാലകൾ, കുറഞ്ഞ ചെലവിൽ നിലവാരമുള്ള വിദ്യാഭ്യാസം, സാംസ്‌കാരിക വൈവിധ്യം എന്നിവ ലാറ്റ്‌വിയയിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നു. ലാറ്റ്‌വിയയിലെ പ്രമുഖ സർവകലാശാലകളായ University of Latvia, Riga Technical University, Latvia University of Life Sciences and Technologies എന്നിവ ആഗോളതലത്തിൽ അംഗീകൃതമാണ്. ഇംഗ്ലീഷിൽ പഠിപ്പിക്കുന്ന ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ വിവിധ വിഷയങ്ങളിൽ ലഭ്യമാണ്; പ്രത്യേകിച്ച് ബിസിനസ് മാനേജ്‌മെന്റ്, ഇൻഫർമേഷൻ ടെക്‌നോളജി, മെക്കാനിക്കൽ എൻജിനിയറിങ്, ഹെൽത്ത് സയൻസ് എന്നിവയിൽ. ലാറ്റ്‌വിയയിലെ പഠനഫീസ് ഇന്ത്യയിലെ വിദ്യാർഥികൾക്ക് താങ്ങാവുന്നതാണ്. ഓരോ വർഷവും ഏകദേശം രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ ഫീസ് ഉണ്ടാകാം, കോഴ്‌സ് അനുസരിച്ച് വ്യത്യാസമുണ്ടാകും. ജീവിതച്ചെലവും താരതമ്യേന കുറവാണ്. പ്രതിമാസം 30,000 മുതൽ 60,000 രൂപ വരെ ചെലവിൽ സുഖപ്രദമായ ജീവിതം നയിക്കാനാകും. ലാറ്റ്‌വിയയിലെ പഠന കാലയളവിൽ വിദേശ വിദ്യാർഥികൾക്ക് 20 മണിക്കൂർ പാർട്ട് ടൈം ജോലിക്ക് അനുമതിയുണ്ട്. കൂടാതെ പഠനം കഴിഞ്ഞ് ഒരു വർഷം വരെ സ്റ്റേബാക്ക് ലഭിക്കുന്നതിനുള്ള സൗകര്യവുമുണ്ട്, അതുപയോഗിച്ച് രാജ്യത്തിനുള്ളിലും യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളിലും തൊഴിൽ അന്വേഷിക്കാൻ കഴിയും. ഐടി, ടെക്‌നിക്കൽ, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളിൽ തൊഴിൽ സാധ്യതയും ഉയർന്നു വരികയാണ്.

മാൾട്ട

മാൾട്ടയിലെ ഉന്നത വിദ്യാഭ്യാസ ചെലവ് മറ്റു യൂറോപ്യൻ രാജ്യങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. ശരാശരി വാർഷിക ട്യൂഷൻ ഫീസ് മൂന്ന് ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ ആണ്. കൂടാതെ, താമസവും ഭക്ഷണവും ഉൾപ്പെടെ പ്രതിമാസ ജീവിതച്ചെലവ് 40,000 മുതൽ 70,000 രൂപ വരെയാണ്. ഇതിലൂടെ സാധാരണ മിഡിൽ ക്ലാസ് കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും മാൾട്ടയിലെ വിദ്യാഭ്യാസം സാധ്യമാകുന്നു.

മാൾട്ടയിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ വരെ പാർട്ട് ടൈം ജോലി ചെയ്യാനുള്ള അനുമതിയുണ്ട്. പഠനം കഴിഞ്ഞും യോഗ്യതയനുസരിച്ച് ആറ് മുതൽ ഒമ്പത് മാസം വരെ സ്റ്റേബാക്ക് ലഭിക്കും. ടൂറിസം, ഐ.ടി, എജ്യൂക്കേഷൻ, ഹെൽത്ത്‌കെയർ, നഴ്‌സിങ് തുടങ്ങിയ മേഖലകളിൽ വിദേശ വിദ്യാർഥികൾക്ക് ജോലി നേടാൻ ധാരാളം അവസരങ്ങളുണ്ട്. പഠനാന്തരം രണ്ട് വർഷം ജോലി ചെയ്താൽ ഗെറ്റ് ക്വാളിഫൈഡ് സ്‌കീമിലൂടെ വിദേശ വിദ്യാർഥികളുടെ ട്യൂഷൻ ഫീസിൽ 70% വരെ ഇളവുകൾ ലഭിക്കുന്നു.

നിരവധി പഠന, ജോലി സാധ്യതകളുമായി യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യൻ വിദ്യാർഥികളെ കാത്തിരിക്കുന്നു. കൂടുതൽ അറിയാൻ വിദഗ്ധരോട് ചോദിക്കാം :  
മൊബൈൽ - 7356 155 333
വാട്‌സ്ആപ്പ് നമ്പർ - 7592 033 333