വിദേശത്ത് പഠിച്ച് മികച്ചൊരു കരിയർ നേടണമെന്നത് മിക്ക വിദ്യാർഥികളുടെയും സ്വപ്നമാണ്. സാധാരണയായി അവർ യുഎസ്, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജർമനി ഒരു പുതിയ കരിയർ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്നു. യുവാക്കൾക്ക് വിദേശത്ത് പഠനവും ജോലിസാധ്യതകളും ഒരുമിച്ച് നേടാനുള്ള മികച്ച വഴികളിൽ ഒന്നാണ് ജർമനിയിലെ ഔസ്ബിൽഡങ് (Ausbildung). പഠനത്തോടൊപ്പം വരുമാനം നേടുകയെന്ന ലക്ഷ്യത്തോടെ ജർമൻ ഗവണ്മെന്റ് നടപ്പിലാക്കിയ മൂന്ന് വർഷത്തെ ഡ്യുവൽ വൊക്കേഷണൽ ട്രെയിനിങ് പ്രോഗ്രാം ആണ് ഔസ്ബിൽഡങ്. ആരോഗ്യ രംഗത്തും ഹോസ്പിറ്റാലിറ്റി മേഖലയിലും യൂറോപ്പിൽ വൻ തൊഴിലവസരങ്ങൾ തുറന്നുകിടക്കുന്നതിനാൽ ഔസ്ബിൽഡങ് വിദ്യാർഥികൾക്ക് കരിയർ വളർച്ച, സാമ്പത്തിക സ്വാതന്ത്ര്യം, ജോലി സ്ഥിരത എന്നിവ ഉറപ്പാക്കുന്നു.

To advertise here,

ഏതു സ്ട്രീമിൽ പ്ലസ് ടു കഴിഞ്ഞവർക്കും, ഡിഗ്രി പോലുള്ള ഹയർ ക്വാളിഫിക്കേഷൻ ഉള്ളവർക്കും ജർമൻ ഭാഷയിൽ B1/B2 പ്രാവീണ്യമുണ്ടെങ്കിൽ ഔസ്ബിൽഡങ് പ്രവേശനം നേടാം. പഠനത്തോടൊപ്പം പരിശീലനകാലത്ത് പ്രതിമാസം ഏകദേശം 1,30,000 രൂപ വരെ സ്‌റ്റൈപ്പന്റ് ലഭിക്കുന്നു. പഠനകാലത്തുതന്നെ വരുമാനം ലഭിക്കുന്നതിനാൽ വായ്പാ ബാധ്യതകൾ ഇല്ലാതെ സാമ്പത്തിക സ്ഥിരത നേടാനും മികച്ച കരിയർ സ്വന്തമാക്കാനും കഴിയുന്നു. നഴ്‌സിങ്, ഹോസ്പിറ്റാലിറ്റി, ഐടി ആൻഡ് ലോജിസ്റ്റിക്‌സ്, മെക്കട്രോണിക്‌സ് തുടങ്ങിയ മേഖലകളിൽ മികച്ച തൊഴിൽ അവസരങ്ങളാണ് ജർമനിയിലുള്ളത്.

മികച്ച തൊഴിൽ അവസരങ്ങൾക്ക് പുറമെ പ്രായ പരിധി ഇല്ലാത്തതും, ബ്ലോക്ക്ഡ് അക്കൗണ്ട് കാണിക്കേണ്ട എന്നതും ഈ പ്രോഗ്രാമിനെ കൂടുതൽ ആകർഷകമാക്കുന്നു. ജർമനിയിൽ സ്ഥിരതാമസത്തിനും ഭാവിയിൽ പൗരത്വം നേടാനും ഈ പ്രോഗ്രാം വഴി തുറക്കുന്നു. കൂടാതെ ഔസ്ബിൽഡങ് പൂർത്തിയാക്കുന്നവർക്ക് ജർമനിയിൽ മാത്രമല്ല യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും മികച്ച അവസരങ്ങൾ ലഭിക്കുന്നു.

ജർമൻ ഭാഷയിൽ B1/B2 പ്രാവീണ്യമുള്ള വിദ്യാർഥികൾക്ക്, വരുന്ന മാർച്ചിൽ ആരംഭിക്കുന്ന ഔസ്ബിൽഡങ് അഡ്മിഷനുകൾക്കായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. പഠനത്തോടൊപ്പം തൊഴിലും ഒരുമിച്ച് നേടിക്കൊടുക്കുന്ന ഈ ഡ്യുവൽ വൊക്കേഷണൽ ട്രെയിനിങ് പ്രോഗ്രാം ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പുതിയ ഭാവി തുറന്നു തരുന്നു.

ജർമനിയിലെ ഔസ്ബിൽഡങ് അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കൂ : 7356155333