റിയാദ്: സന്തോഷ് ട്രോഫി ലൂസേഴ്‌സ് ഫൈനലില്‍ പഞ്ചാബിനെ തകര്‍ത്ത് മൂന്നാം സ്ഥാനം സ്വന്തമാക്കി സര്‍വ്വീസസ്. റിയാദിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു സര്‍വ്വീസസിന്റെ ജയം.

To advertise here,

ഏഴാം മിനിറ്റില്‍ സഫീല്‍ പി.പിയിലൂടെ സര്‍വ്വീസസ് മുന്നിലെത്തി. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച പന്ത് സഫീല്‍ ഒരു ലോങ് ഷോട്ടിലൂടെ വലയിലെത്തുകയായിരുന്നു.

60-ാം ക്രിസ്റ്റഫര്‍ കമെയിലൂടെ സര്‍വ്വീസസ് വിജയമുറപ്പിച്ച ഗോളും നേടി. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പഞ്ചാബ് പ്രതിരോധം വരുത്തിവെച്ച പിഴവാണ് ഗോളിന് കാരണമായത്. പന്ത് പിടിച്ചെടുത്ത ക്രിസ്റ്റഫര്‍ ഒരു ലോങ് റേഞ്ചറിലൂടെ പന്ത് വലയിലെത്തിച്ചു.