
ഓണ സദ്യയിലെ കാളന് ഇത്തവണ വ്യത്യസ്തമാക്കണമെന്ന് തോന്നുന്നുണ്ടോ ഇതാ പഴം നുറുക്കു കാളന് തയ്യാറാക്കിക്കോളു
ചേരുവകള്‍
- ഏത്തപ്പഴം- മൂന്നെണ്ണം
- മഞ്ഞള്‍പ്പൊടി- കാല് ടീസ്പൂണ്‍
- തൈര്- അര ലിറ്റര്‍
- തേങ്ങ- ഒന്ന്
- ജീരകം- കാല് ടീസ്പൂണ്‍
- ഉലുവ- കാല് ടീസ്പൂണ്‍
- വറ്റല്‍ മുളക്- മൂന്നെണ്ണം
- കറിവേപ്പില- മൂന്ന് തണ്ട്
- മുളകുപൊടി- കാല് ടീസ്പൂണ്‍
- കുരുമുളക്പൊടി- അര ടീസ്പൂണ്‍
- വെളിച്ചെണ്ണ- 50 മില്ലി
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അധികം പഴുത്ത് ഉടയാത്ത പഴമാണ് വേണ്ടത്. പഴം വലിയ കഷണങ്ങളായി മുറിച്ച് അല്പം വെള്ളവും ഉപ്പും മഞ്ഞള്‍പ്പൊടിയും മുളക്പൊടിയും ചേര്‍ത്ത് വേവിക്കുക. ശേഷം ഇതിലേക്ക് ജീരകവും തേങ്ങയും ചേര്‍ത്ത് അരച്ചെടുത്തത് മിക്സ് ചെയ്യാം. ചെറുതായി തിളവരുമ്പോള്‍ ഇറക്കി തൈര് ഉടച്ചത് ചേര്‍ക്കുക. ഇതിലേക്ക് കുരുമുളക് പൊടി വിതറാം. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി വറ്റല്‍ മുളക്, കടുക്, ഉലുവ, കറിവേപ്പില എന്നിവയിട്ട് താളിച്ച് കാളന് മുകളില്‍ ഒഴിക്കാം. ചൂടോടെ വിളമ്പാം.
Content Highlights: Kerala nadan pazham nurukku kalan recipe
Published: 26 Aug 2025, 10:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented