
കൊച്ചി: ക്യാപ്റ്റന്‍ അബ്ദുല്‍ ബാസിത്തിന്റെ ഓള്‍റൗണ്ട് മികവില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരേ തിരുവനന്തപുരം റോയല്‍സിന് ജയം. ആദ്യം ബാറ്റുചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത 20 ഓവറില്‍ 131-ന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തിരുവനന്തപുരം റോയല്‍സ് ഒരുപന്ത് ബാക്കിനില്‍ക്കേ ലക്ഷ്യം മറികടന്നു. സ്‌കോര്‍: കൊച്ചി ബ്ലൂ ടൈഗേഴ്‌സ്-131/10 (20 ഓവര്‍). തിരുവനന്തപുരം റോയല്‍സ്-135/5 (19.5 ഓവര്‍).
ബൗളിങ്ങിലും ബാറ്റിങ്ങിലും ക്യാപ്റ്റന്‍ അബ്ദുല്‍ ബാസിത്ത് നടത്തിയ മിന്നും പ്രകടനമാണ് തിരുവനന്തപുരത്തിന് വിജയവഴിയൊരുക്കിയത്. കൊച്ചിയുടെ മൂന്നുപേരെ പുറത്താക്കുകയും മറുപടി ബാറ്റിങ്ങില്‍ പുറത്താവാതെ അര്‍ധ സെഞ്ചുറി നേടി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. നാലോവറില്‍ 23 റണ്‍സ് വഴങ്ങിയാണ് ബാസിതിന്റെ മൂന്നുവിക്കറ്റ് നേട്ടം. 32 പന്തില്‍ അഞ്ച് സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 50* റണ്‍സും നേടി. നാലോവറില്‍ 16 റണ്‍സ് വഴങ്ങി നാലുവിക്കറ്റുകള്‍ വീഴ്ത്തിയ വിനോജ് കുമാറും തിരുവനന്തപുരത്തിനായി തിളങ്ങി.
തിരുവനന്തപുരത്തിനായി ആകര്‍ഷ് എ.കെ.(25), വിക്കറ്റ് കീപ്പര്‍ സുബിന്‍ എസ്. (24), റിയ ബഷീര്‍ (16) എന്നിവരും രണ്ടക്കം കടന്നു. ഒരു പന്ത് മാത്രം നേരിട്ട് ബൗണ്ടറി കടത്തിയ ജോഫിന്‍ ജോസാണ് തിരുവനന്തപുരത്തിന്റെ വിജയറണ്‍സ് കുറിച്ചത്. ശ്രീഹരി എസ്. നായറിന് രണ്ടും വിനില്‍ ടി.എസിന് ഒന്നും വിക്കറ്റുണ്ട്.
നേരത്തേ ആദ്യം ബാറ്റുചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി വിക്കറ്റ് കീപ്പര്‍ നിഖില്‍ തോട്ടത്ത് 37 റണ്‍സ് നേടി ടോപ് സ്‌കോററായി. ഷോണ്‍ റോജര്‍ (20), അനുജ് ജോതിന്‍ (15), സിജോമോന്‍ ജോസഫ് (13), ക്യാപ്റ്റന്‍ ബേസില്‍ തമ്പി (12), ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍ (12) എന്നിവരും രണ്ടക്കം കടന്നു. ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍, ഷൈന്‍ ജോണ്‍ ജേക്കബ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും നേടി.
Content Highlights: kerala cricket league trivandrum royals beats kochi blue tigers
Published: 09 Sept 2024, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented