
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 50 ശതമാനം ഫെറി ബോട്ടുകള്‍ സോളാര്‍ ആക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള വായ്പയ്ക്ക് പലിശ ഇളവ് നല്‍കും. ഇതിനായി 15 കോടിരൂപ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തൃശ്ശൂര്‍ ജില്ലയിലെ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ഊര്‍ജമേഖലയില്‍ നടത്തിയ ഇടപെടലിനെ കുറിച്ചും മന്ത്രി ബജറ്റില്‍ പരാമര്‍ശിച്ചു. പഞ്ചായത്തിന്റെ മുന്‍കയ്യില്‍ ആ പ്രദേശത്തെ സഹകരണ ബാങ്കിന്റെയും സോളാര്‍ എനര്‍ജി കോര്‍പറേഷന്റെയും കെഎസ്ഇബി ലിമിറ്റഡിന്റെയും സഹായത്തോടെ പഞ്ചായത്തിലെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ പഞ്ചായത്തായി പെരിഞ്ഞനം മാറിയെന്ന് മന്ത്രിപറഞ്ഞു.
ഗ്രാമപഞ്ചായത്തിന് യാതൊരു പണച്ചെലവുമില്ലാത്ത പെരിഞ്ഞനോര്‍ജം എന്ന ഈ പദ്ധതി 2019-ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഇത്തരം മാതൃകകള്‍ സംസ്ഥാനത്ത് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kerala budget 2022 Live Updates - Will make 50% ferry boats into solar
Published: 11 Mar 2022, 10:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented