തിരുവനന്തപുരം: ലക്കി ബില്‍ സ്‌കീം നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.  ഇതിനായി ലക്കി ബില്‍ സ്‌കീം എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കും. ഈ ആപ്ലിക്കേഷനുകളിലൂടെ ജിഎസ്ടി ഇന്‍വോയ്‌സുകള്‍ അപ്ലോഡ് ചെയ്യാവുന്നതും ഇപ്രകാരം ഇന്‍വോയ്‌സുകള്‍ അപ്ലോഡ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. 

To advertise here,

മൊബൈല്‍ ആപ്പ് മുഖേന സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് നികുതിദായകരുടെ റിട്ടേണ്‍ ഫലയിങ് സ്റ്റാറ്റസ് സംബന്ധിച്ച് വിവരങ്ങള്‍ പരിശോധിക്കാന്‍ സാധിക്കും. നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നതിന് ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഈ പദ്ധതിപ്രകാരം സമ്മാനം നല്‍കുന്നതിനായി അഞ്ചുകോടി രൂപയാണ് അനുവദിക്കുന്നത്. പദ്ധതി പ്രകാരം പൊതുജനങ്ങള്‍ കൃത്യമായി ബില്‍ വാങ്ങുകയും കച്ചവടക്കാര്‍ ബില്‍ കൊടുക്കാനും അത് അപ്‌ലോഡ് ചെയ്യാനും സാഹചര്യമുണ്ടാകും.