
തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ സംസ്ഥാനത്തുടനീളം 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പദ്ധതിക്കായി നടപ്പുവര്‍ഷം 16 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
കെ-ഫോണ്‍ നെറ്റ്‌വര്‍ക്കിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക, വൈഫൈ കവറേജ് വര്‍ധിപ്പിക്കുക, തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളിലും പിന്നോക്ക ആദിവാസി മേഖലകളിലും വൈഫൈ ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ സ്ഥാപിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്നും ധനമന്ത്രി വിശദീകരിച്ചു.
നിലവില്‍ സംസ്ഥാനത്തുടനീളം 2023 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി 44,000 ഗുണഭോക്താക്കള്‍ക്ക് പ്രതിദിനം 8 ടെറാബൈറ്റ് ഡാറ്റ ഉപയോഗിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കാനുള്ള കെ-ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടം ജൂണ്‍ 30ന് പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു. 1532 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്. ഇതില്‍ 823 കോടി രൂപ കിഫ്ബിയുടെ വിഹിതമാണ്. ബാക്കിതുക സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും ചേര്‍ന്ന് വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
5ജി ലീഡര്‍ഷിപ്പ് പാക്കേജ് നടപ്പാക്കും. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 26 കോടി വകയിരുത്തും. ഇതില്‍ 11 പുതിയ മികവിന്റെ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനുള്ള 22 കോടിയും ഉള്‍പ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു.
Content Highlights: Kerala Budget 2022 Updates - First phase of KFON will be completed by June 30
Published: 11 Mar 2022, 10:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented