
ഇച്ഛാശക്തിക്കൊപ്പം ഉറച്ച ചുവടുകള്‍കൂടിയായപ്പോള്‍ പതിറ്റാണ്ടിന്റെ കാത്തിരിപ്പ് ഫലംകണ്ടു. മലപ്പുറം ചോലപ്പറമ്പത്ത് ശശിധരന്‍ എന്ന കര്‍ഷകന്‍ വികസിപ്പിച്ചെടുത്ത നെല്‍വിത്ത് 'ഗോപിക' രജിസ്ട്രേഷന്‍ നടപടികളിലേക്ക് കടക്കുകയാണ്.
കേന്ദ്ര കാര്‍ഷികമന്ത്രാലയത്തിന്റെ ബൗദ്ധിക സ്വത്തവകാശ സെല്ലിലാണ് നെല്‍വിത്തിന്റെ പേറ്റന്റുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ നടക്കുന്നത്. 15 വര്‍ഷത്തേക്ക് 'ഗോപിക'യുടെ അവകാശം ചോദ്യംചെയ്യപ്പെടാത്ത അംഗീകാരമായി മാറും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കര്‍ഷകന് നെല്‍വിത്തിന്റെ പേറ്റന്റ് ലഭിക്കാന്‍ പോകുന്നത്.
നാട്ടറിവുകളും പരീക്ഷണങ്ങളും തന്റെ കൃഷിയിടങ്ങളില്‍ സ്വീകരിച്ചുവരുന്ന ശശിധരന്‍ 2002 മുതല്‍ 2010 വരെ പുതിയ നെല്ലിനായുള്ള പരിശ്രമങ്ങളിലായിരുന്നു. ഐശ്വര്യ, ജ്യോതി തുടങ്ങിയ വിത്തുകള്‍ പ്രത്യേക പരാഗണരീതിയുപയോഗിച്ച് കൃഷിചെയ്തു. എട്ടുവര്‍ഷങ്ങള്‍ക്കൊടുവില്‍ രൂപംകൊണ്ട വിത്തിന് നല്‍കിയത് മകളുടെ പേര്.
പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തിലും മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലും ഈ ഇനത്തിന്റെ ഗുണമേന്മ സ്ഥിരീകരിച്ചു. 2012-ല്‍ കേന്ദ്ര ബൗദ്ധിക സ്വത്തവകാശ സെല്ലിലേക്ക് വിത്തയച്ചു. മൂന്നുവര്‍ഷത്തെ നിരന്തരമായ വിളപരിശോധന നടന്നു. ഫലങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സെല്ലിലേക്ക് സമര്‍പ്പിച്ചു. നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ പുതിയ ഘട്ടത്തിലെത്തിയത്.
നീണ്ടുരുണ്ട സ്വാദുകൂടിയ മട്ട അരിയാണ് ഗോപിക. രോഗപ്രതിരോധശേഷി കൂടിയ ഇത് മൂന്നുവിളവെടുക്കാം. ഒരു മീറ്ററിലധികം നീളമുള്ള വൈക്കോല്‍, ഒരു കതിരില്‍ 210-ലധികം നെന്മണികള്‍, 100 നെന്മണികള്‍ക്ക് 25.75 ഗ്രാം തൂക്കം എന്നിവ പ്രത്യേകതയാണ്.
Content Highlights: Farmer developed his own rice seeds
Published: 17 Aug 2022, 06:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented