അവിശ്വസനീയ തിരിച്ചുവരവ്; ഇഞ്ചുറി ടൈം ഗോളില്‍ ജംഷേദ്പുരിനേ വീഴ്ത്തി ഒഡിഷ


photo:twitter/Odisha FC

ജംഷേദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശപ്പോരില്‍ ജംഷേദ്പുരിനേ തോല്‍പ്പിച്ച് ഒഡിഷ എഫ്‌സി. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഒഡിഷയുടെ വിജയം. ആദ്യ പത്ത് മിനിറ്റിനുളളില്‍ രണ്ട് ഗോളിന് പിറകില്‍ നിന്ന് ശേഷമാണ് ഒഡിഷ ശക്തമായി തിരിച്ചുവന്നത്.

മോശം കാലാവസ്ഥ മൂലം വൈകി തുടങ്ങിയ മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ജംഷേദ്പുര്‍ ലീഡെടുത്തു. സ്‌ട്രൈക്കര്‍ ഡാനിയേല്‍ ചിമ ചുക്‌വു ആണ് വലകുലുക്കിയത്. പെനാല്‍റ്റി ബോക്‌സിലേക്ക് വന്ന ക്രോസ് പ്രതിരോധിക്കുന്നതിനിടയില്‍ ഡിഫെന്‍ഡര്‍ക്ക് പിഴച്ചു. പന്ത് ഉഗ്രന്‍ ഷോട്ടിലൂടെ ചുക്‌വു വലയിലെത്തിച്ചു.



ഒഡിഷ എഫ്‌സി തിരിച്ചടിക്കാനുളള ശ്രമം ആരംഭിക്കുന്നതിന് മുന്നേ വീണ്ടും പ്രതിരോധത്തിലായി. 10-ാം മിനിറ്റില്‍ ജംഷേദ്പുര്‍ രണ്ടാം ഗോള്‍ നേടി. ഇത്തവണ ബോറിസ് സിങ് തങ്ജാമാണ് സ്‌കോര്‍ ചെയ്തത്. ഇടത് വിങ്ങില്‍ നിന്ന് ലെഫ്റ്റ് ബാക്ക് റിക്കി ലല്ലവ്മാവ്മയുടെ ക്രോസ് അനായാസം തങ്ജാം വലയിലെത്തിച്ചു.

എന്നാല്‍ ഒഡിഷ കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു. 17-ാം മിനിറ്റില്‍ ഡീഗോ മൗറീഷ്യോയിലൂടെ ഒഡിഷ തിരിച്ചടിച്ചു. പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് ഉഗ്രന്‍ ലോങ് റേഞ്ചര്‍ ഷോട്ടിലൂടെയാണ് മൗറീഷ്യോ ഗോള്‍ നേടിയത്. ആദ്യ പകുതി 2-1 ന് ജംഷേദ്പുര്‍ മുന്നിട്ട് നിന്നു.

രണ്ടാം പകുതിയില്‍ സമനില ഗോളിനായി ഒഡിഷ ആക്രമിച്ചു കളിച്ചു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ ജംഷേദ്പുരിനേ ഞെട്ടിച്ച് കൊണ്ട് ഒഡിഷ രണ്ടാം ഗോള്‍ നേടി. പകരക്കാരനായി ഇറങ്ങിയ ഐസാക് വന്‍മല്‍സാവ്മയാണ് കിടിലന്‍ ഇടം കാലന്‍ ഷോട്ടിലൂടെ ഗോളടിച്ചത്.

കളി സമനിലയില്‍ അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കേ ജംഷേദ്പുരിനേ കണ്ണീരിലാഴ്ത്തി ഒഡിഷയുടെ വിജയഗോളും പിറന്നു. മത്സരത്തിലെ തന്റെ രണ്ടാം ഗോളിലൂടെ ഡീഗോ മൗറീഷോയാണ് ഒഡിഷയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്.

Content Highlights: odisha fc beat jamshedpur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented