പനാജി: ഐഎസ്എല്ലില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്‌സിയെ തകര്‍ത്ത് എഫ്‌സി ഗോവ. ഫത്തോര്‍ഡയിലെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ജയിച്ചുകയറിയ ഗോവ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

To advertise here,

മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഐക്കര്‍ ഗുരോറ്റ്‌സെനയിലൂടെ ഗോവ മുന്നിലെത്തി. പിന്നാലെ 12-ാം മിനിറ്റില്‍ നോവ വാലി സദോയിയിലൂടെ ഗോവ ലീഡുയര്‍ത്തി. ഒടുവില്‍ ഇന്‍ജുറി ടൈമില്‍ ബ്രൈസണ്‍ ഫെര്‍ണാണ്ടസിലൂടെ ഗോവ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

ഗോവന്‍ ആധിപത്യം കണ്ട മത്സരത്തിലുടനീളം ജംഷേദ്പുരിന് കാര്യമായ മുന്നേറ്റങ്ങളൊന്നും സൃഷ്ടിക്കാനായില്ല. ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയന്റുമായാണ് ഗോവ രണ്ടാം സ്ഥാനത്തെത്തിയത്.