കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ സ്വന്തം മൈതാനത്ത് ചെന്നൈയിന്‍ എഫ്‌സിയോട് തോല്‍വി വഴങ്ങി ഈസ്റ്റ് ബംഗാള്‍. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തോല്‍വി.

To advertise here,

69-ാം മിനിറ്റില്‍ ആകാശ് സാങ്‌വാനെടുത്ത കോര്‍ണറില്‍ തലവെച്ച് ഇറാനിയന്‍ താരം വഫ ഹഖമനേഷിയാണ് ചെന്നൈനിന്റെ വിജയ ഗോള്‍ നേടിയത്. ഈ ഗോള്‍നേട്ടത്തിനു പിന്നാലെ ജേഴ്‌സിയൂരി ആഘോഷത്തിന് മുതിര്‍ന്ന വഫയ്ക്ക് രണ്ടാം മഞ്ഞക്കാര്‍ഡും മാര്‍ച്ചിങ് ഓര്‍ഡറും ലഭിച്ചു. നേരത്തെ തന്നെ വഫ ഒരു മഞ്ഞക്കാര്‍ഡ് വാങ്ങിയിരുന്നു.

എന്നാല്‍ 75-ാം മിനിറ്റില്‍ സാര്‍ഥക് ഗൊലിക്കും രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെ ചെന്നൈയിനും ശേഷിച്ച സമയം 10 പേരുമായാണ് കളിച്ചത്.

സീസണില്‍ രണ്ടാം ജയം നേടിയ ചെന്നൈയിന്‍ ഏഴു പോയന്റോടെ അഞ്ചാം സ്ഥാനത്തെത്തി. അഞ്ചു കളികളില്‍ ഒരു ജയം മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്താണ്.