
ബാംബോലിം: ഐഎസ്എല്ലിലെ രണ്ടാം സെമി ഫൈനല്‍ ആദ്യ പാദത്തില്‍ എടികെ മോഹന്‍ ബഗാനെ തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി. ഒന്നിനെതിരേ മൂന്നു ഗോളിന്റെ തകര്‍പ്പന്‍ ജയം നേടിയ ഹൈദരാബാദ് ഫൈനല്‍ സാധ്യത സജീവമാക്കി. രണ്ടാം പാദത്തില്‍ രണ്ടു ഗോളിന്റെ കടവുമായി വേണം എടികെയ്ക്ക് കളത്തിലിറങ്ങാന്‍.
18-ാം മിനിറ്റില്‍ മത്സരത്തില്‍ ആദ്യം ലീഡെടുത്തത് എടികെയായിരുന്നു. ഇടതു വിങ്ങിലൂടെ പന്തുമായി മുന്നേറിയ ലിസ്റ്റണ്‍ കൊളാസോ നല്‍കിയ ക്രോസ് റോയ് കൃഷ്ണ വലയിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയിലൂടെ ഹൈദരാബാദ് ഒപ്പമെത്തി. യാസിര്‍ മുഹമ്മദെടുത്ത കോര്‍ണറിനെ തുടര്‍ന്ന് എടികെ ബോക്‌സില്‍ രൂപപ്പെട്ട ഒരു കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ഗോളിന്റെ പിറവി. ഇതിനിടെ യുവാനന്‍ ചിപ് ചെയ്ത് നല്‍കിയ പന്ത് ഓഗ്‌ബെച്ചെ അനായാസം വലയിലേക്ക് തിരിച്ചുവിട്ടു.
58-ാം മിനിറ്റില്‍ കൃത്യമായി അവസരം മുതലെടുത്ത യാസിര്‍ മുഹമ്മദ് ഹൈദരാബാദിന്റെ ലീഡുയര്‍ത്തി. ഓഗ്‌ബെച്ചെയുടെ ഒരു മുന്നേറ്റമാണ് ഗോളിന് കാരണമായത്. ഓഗ്‌ബെച്ചെ നല്‍കിയ ഒരു ത്രൂബോള്‍ ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ടിരിയും സന്ദേശ് ജിംഗാനും എടികെ ബോക്‌സിന് പുറത്ത് കൂട്ടിയിടിച്ചു. ഈ സമയം പന്ത് ലഭിച്ച യാസിര്‍ മികച്ചൊരു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. പരിക്കേറ്റ ടിരി കളംവിട്ടതും എടികെയ്ക്ക് തിരിച്ചടിയായി.
എടികെ സമനില ഗോളിനായി ശ്രമിക്കവെ 64-ാം മിനിറ്റില്‍ ഹൈദരാബാദ് മൂന്നാം ഗോളും സ്വന്തമാക്കി. യാസിര്‍ എടുത്ത കോര്‍ണറില്‍ നിന്ന് ജാവിയര്‍ സിവെരിയോയുടെ ഹെഡര്‍ എടികെ വലയില്‍ പതിക്കുകയായിരുന്നു.
Content Highlights: isl 2021-22 hyderabad fc beat atk mohun bagan in semifinal
Published: 12 Mar 2022, 10:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented