
ഭാരതം ലോകത്തിന് സമ്മാനിച്ച അമൂല്യ സംഭാവനയാണ് യോഗ. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഉണർത്തുന്ന ജീവിതശൈലി. യോഗയിലുടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാമെന്ന് ആധുനിക വൈദ്യശാസ്ത്രം പോലും അംഗീകരിച്ചു. എല്ലാവർഷവും ജൂൺ 21 ആണ് അന്താരാഷ്ട്രയോഗ ദിനം. ഐക്യരാഷ്ട്രസഭ 2014 ഡിസംബർ 11-നാണ് യോഗയ്ക്കായി പ്രത്യേകദിനം പ്രഖ്യാപിച്ചത്.
യോഗ അഭ്യസിക്കുന്നതിനുമുമ്പ് ശരീരവഴക്കത്തിന് ശിഥിലീകരണ വ്യായാമങ്ങൾ ആവശ്യമാണ്.
പാദചലനം: ഇടതുകാലിൽനിന്ന് വലതുകാൽ അൽപം മുന്നോട്ടേക്കുവെച്ച് കാൽപ്പാദം അൽപം ഉയർത്തുക. കാൽവിരൽ കൊണ്ട് വായുവിൽ വട്ടംവരയ്ക്കുന്നതുപോലെ കറക്കുക.
കണ്ഠചലനം: കൈകൾ പിന്നിൽച്ചേർത്ത് നട്ടെല്ല് നിവർത്തിനില്ക്കുക. തല വലതുഭാഗത്തുകൂടി ചുഴറ്റുക. ഇതേ രീതിയിൽ ഇടത്തോട്ടം ചുഴറ്റുക. ആവർത്തിക്കുക. ശേഷം കൈകൾ അയച്ച് ഇരുവശത്തും തൂക്കിയിടുക.
ഹസ്ത ഉത്ഥാസനം: കാലുകൾ ഒന്നരയടിയോളം അകത്തി തല നേരെവെച്ച് കൈകൾ തൂക്കിയിടുക. ദീർഘമായും പതുക്കെയും ശ്വാസമെടുത്ത് കൈകൾ വശങ്ങളിലൂടെ തലയുടെ മുകൾഭാഗം വരെ ഉയർത്തുക. അല്പനേരം ഈ സ്ഥിതിയിൽ തുടർന്നശേഷം ശ്വാസംവിട്ട് കൈകൾ താഴ്ത്തുക.
സ്‌കന്ധചലനം: നിവർന്നുനിന്ന് കൈയുടെ തള്ളവിരലുകൾ തോളിൽ ചേർത്ത് വെക്കുക. കൈമുട്ട് മുന്നിൽനിന്ന് പിന്നോട്ട് 10 തവണ തിരിക്കുക. ശേഷം എതിർദിശയിലും 10 തവണ ചെയ്യുക.
വസ്തിചലനം: ഇരുകൈകളും അരക്കെട്ടിൽ ചേർത്തുവെക്കുക. കാൽമുട്ട് മടക്കാതെ അരക്കെട്ട് ആദ്യം വലതു വശത്തേക്ക് കൊണ്ടുപോകുക. 10 തവണ ചെയ്തശേഷം അരക്കെട്ട് മുന്നിലേക്കും പിന്നിലേക്കും ചലിപ്പിക്കുക.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
- യോഗ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും ധ്യാനം അല്ലെങ്കിൽ പ്രാർഥനയോടുകൂടി വേണം.
- പന്ത്രണ്ട് വയസ്സ് കഴിഞ്ഞ ആർക്കും അഭ്യസിക്കാം
- ആർത്തവദിനങ്ങളിലും ഗർഭാവസ്ഥയിലും യോഗ ചെയ്യരുത്.
- വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളംകുടിച്ച് ആരംഭിക്കാം.
- പ്രഭാതകൃത്യങ്ങൾക്കുശേഷം ആരംഭിക്കുക.
- വായുസഞ്ചാരമുള്ള മുറിയിലോ ഹാളിലോ കട്ടിയുള്ള വിരിപ്പ് വിരിച്ച് വടക്കോകിഴക്കോ അഭിമുഖമായി യോഗ ആരംഭിക്കാം.
Content Highlights: things to do before yoga, international yoga day
Published: 20 Jun 2022, 02:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented