ചെയ്യുന്ന വിധം 

To advertise here,

വിരിയിൽ കമിഴ്ന്നുകിടക്കുക. ഇരുകാലുകളും പിറകോട്ട് മടക്കി അതതുവശത്തെ കൈകൾകൊണ്ട് കണങ്കാലിൽ പിടിക്കുക. തല, നെഞ്ച്, തുട എന്നിവ പരമാവധി ഉയർത്തുക. ഈ സ്ഥിതിയിൽ പതുക്കെ ശ്വാസോച്ഛ്വാസം നടത്തുകയോ ശ്വാസം ഉള്ളിൽ പിടിച്ചുനിർത്തുകയോ ചെയ്യുക.

ഗുണങ്ങൾ

ശരീരത്തിന് മൊത്തതിൽ അയവുലഭിക്കുന്നു. തുടയിലെയും പൃഷ്ഠത്തിലെയും പേശികൾ ശക്തിപ്പെടുന്നു. സന്ധികളുടെയും അരക്കെട്ടിന്റെയും മുറുക്കം കുറയുന്നു. നെഞ്ചിന് വിരിവും ശ്വാസകോശങ്ങൾക്ക് വികാസവും ലഭിക്കുന്നു. കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ചെയ്യാവുന്ന നല്ലൊരു ആസനമാണിത്. പ്രമേഹം, വാതകോപം, ദഹനപ്രശ്നം, മലബന്ധം എന്നിവ അകറ്റുന്നു.

മുന്നറിയിപ്പ്

രക്തസമ്മർദം, ഹൃദ്രോഗം, ഉദരസംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്നിവയുള്ളവർ ഈ ആസനം ചെയ്യരുത്.