ഭക്തി,യോഗാത്മകത്വം, ലൈംഗികത എന്നിവയുടെ അസാധാരണവും ചിന്താജനകവുമായ മിശ്രിതമാണ് നതാലി അൽവരെ മെസെൻ എന്ന കോസ്റ്റാറിക്കൻ-സ്വീഡിഷ് സംവിധായികയുടെ 'ക്ലാര സോള' എന്ന ചിത്രം. ഉടനീളം കാഴ്ചക്കാരെ ചിത്രത്തിന്റെ ഭാഗമാക്കി കൊണ്ടുപോകുന്നതിൽ വിജയിച്ച സംവിധായകയുടെ ആദ്യചിത്രമാണ് ഇതെന്ന് വിശ്വസിക്കാൻ എളുപ്പമല്ല. അതുപോലെ തന്നെ ചിത്രത്തിന്റെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന വെൻഡി ചിഞ്ചില്ലയും പുതുമുഖമാണ്.

To advertise here,

നാൽപതു വയസ്സുള്ള ക്ലാര എന്ന കഥാപാത്രത്തെയാണ് ചിഞ്ചില്ല അവതരിപ്പിക്കുന്നത്. മനസ്സിനും ശരീരത്തിനുമേറ്റ വേദനയോടെ, തന്റെ അമ്മയോടൊപ്പം ജീവിക്കുന്ന ക്ലാര കന്യാമറിയത്തിന്റെ ദിവ്യദർശനം ലഭിച്ച വൈദികയാണെന്നാണ് നാട്ടിൽ അറിയപ്പെടുന്നത്. വീട്ടിലെ ഒരു ചെറിയ മുറിയിൽ ശുശ്രുഷ നടത്തിവരുന്ന ക്ലാരയെ അമ്മ തന്റെ വരുതിയിൽ നിർത്തുകയും, അവളുടെ ദുഷ്‌കരമായ നട്ടെല് വേദനക്ക് വൈദികസഹായം നിരസിക്കുകയും ചെയുന്നു. അമ്മയുടെ നിബന്ധനകളെ അനുസരിച്ചു ജീവിക്കുന്ന ക്ലാരയുടെ ജീവിതം ഒരു തടവറയിലേതിന് സമാനമാണ്.

വളരെ വിരസമായി ക്ലാരയുടെ ജീവിതം മുന്നോട്ട് പോകവെ തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവം അരങ്ങേറുന്നതോടെ അവളിലെ ലൈംഗികത ഉയർത്തെഴുന്നേൽക്കുന്നു. അവളിലെ ഈ മാറ്റത്തെ ശമിപ്പിക്കാൻ അമ്മ ശ്രമിക്കുന്നുവെങ്കിലും പരാജയമാണ് ഫലം. വളരെ സാവധാനം ഉണർന്നുവരുന്ന അവളുടെ ആസക്തികൾ ജീവിതത്തിന്റെ പല മേഖലകളിലും ശക്തിപ്രാപിച്ചു വരുന്നതാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.

ചിത്രത്തിലൂടെ മെസെൻ പറയാൻ ഉദ്ദേശിക്കുന്നതും ഇത് തന്നെയാണ്: വിശ്വാസവും മറ്റും ഉപയോഗിച്ച് സ്ത്രീകളുടെ മോഹങ്ങളേ തളച്ചിടാനുള്ള ശ്രമം വിഫലമാകുക തന്നെ ചെയ്യും. അവളിൽ ഉണ്ടാകുന്ന വിപ്ലവവും അതിലൂടെയുള്ള അവളുടെ സ്വയ-ശുശ്രുഷയുമാണ് ചിത്രത്തിന്റെ കാതൽ.

Content Highlights : Clara Sola Movie Review IFFI 2021 directed by Nathalie Alvarez Mesen, world panorama movie