കാസർകോട്: ഗോവ ചലച്ചിത്രമേളയുടെ ഭാഗമായി തിരഞ്ഞെടുത്ത 75 യുവപ്രതിഭകളിൽ കാസർകോട് സ്വദേശിയും. കാറഡുക്ക ബേർളം സ്വദേശിയായ ടി. ശ്രീറാമിനാണ് '75 ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമോറോ' എന്ന പേരിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നടത്തുന്ന പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
റമീസ് എം. ഇഖ്ബാൽ സംവിധാനംചെയ്ത 'അകം' എന്ന ഹ്രസ്വചിത്രത്തിലെ പ്രകടനമാണ് നേട്ടത്തിനിടയാക്കിയത്. അഭിനയം വിഭാഗത്തിൽ കേരളത്തിൽനിന്നുള്ള ഏക കലാകാരനുമാണ് ശ്രീറാം. കർഷകനായ കെ.പി. മോഹനന്റെയും ടി. ശ്രീപ്രഭയുടെയും മകനാണ്. രമ്യശ്രീയാണ് ഭാര്യ.

അഭിനയം, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, സംഗീത സംവിധാനം, ചിത്രസംയോജനം, കലാസംവിധാനം, പിന്നണി ഗായകൻ-ഗായിക തുടങ്ങിയ വിഭാഗങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാരാണ് പരിപാടിയുടെ ഭാഗമാകുന്നത്.
ചലച്ചിത്ര മേഖലയിലെ ദേശീയ-അന്തർദേശീയ തലത്തിലെ പ്രതിഭകളുമായി സംവദിക്കാനും അവസരമുണ്ട്. മേളയുടെ ഭാഗമായ ശില്പശാലകൾ, ആഘോഷങ്ങൾ എന്നിവയിലും പങ്കെടുക്കാം. 18-ന് തുടങ്ങിയ പരിശീലന പരിപാടി 26-ന് അവസാനിക്കും.
Content Highlights: iffi 2023, young talents at the Goa Film Festival 2023, kasaragod native sreeram in iffi 2023
Published: 23 Nov 2023, 07:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented