
പനജി: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഏഴാം ദിനം ശ്രദ്ധാകേന്ദ്രമായി സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. തന്റെ ജീവിതം അടിസ്ഥാനമാക്കി പുറത്തിറങ്ങിയ '800' എന്ന ചിത്രവുമായി ബന്ധപ്പെട്ട് 'ഇൻ കോൺവർസേഷൻ' പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. സിനിമയെക്കുറിച്ചും ക്രിക്കറ്റിനെപ്പറ്റിയും മുരളീധരൻ സംസാരിച്ചു. ഇക്കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിൽ തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് മുഹമ്മദ് ഷമി ആയിരുന്നെന്നും അദ്ദേഹം റെഡ് കാർപ്പെറ്റിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇൻ കോൺവർസേഷൻ വിഭാഗത്തിലെ തന്നെ മറ്റൊരു പരിപാടിയിൽ ചലച്ചിത്ര താരം റാണി മുഖർജി പങ്കെടുത്തു. പ്രശസ്ത സിനിമാ നിരൂപകൻ ഭരദ്വാജ് രങ്കനാണ് അവതാരകനായെത്തിയത്. തന്റെ 27 വർഷത്തെ സിനിമാ ജീവിതത്തെപ്പറ്റിയും സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെപ്പറ്റിയും റാണി മുഖർജി സംസാരിച്ചു. അതേസമയം മാസ്റ്റർക്ലാസ് വിഭാഗത്തിൽ മുതിർന്ന സിനിമാ ചരിത്രകാരനും ഫിലിം റെസ്റ്റൊറേഷൻ വിദഗ്ധനുമായ തിയഡോർ ഇ. ഗ്ലക്കിന്റെ പ്രഭാഷണം നടന്നു.
അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മേളയിൽ കഴിഞ്ഞ ദിവസം ഫ്രഞ്ച് ചിത്രം പാർട്ടി ഓഫ് ഫൂൾസ്, ഇറാനിയൻ ചിത്രം എന്റ്ലെസ് ബോർഡേഴ്സ് എന്നിവ പ്രദർശനത്തിനെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ വന്നതിന് ശേഷമുള്ള ഗോത്രങ്ങൾ തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങളെ പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് എന്റ്ലെസ് ബോർഡേഴ്സ്. വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രമാണ് അബ്ബാസ് അമിനി സംവിധാനം ചെയ്ത ഈ ചിത്രം. ഇന്ത്യൻ പനോരമ വിഭാഗത്തിൽ രോഹിത് എം.ജി. സംവിധാനം ചെയ്ത മലയാള ചിത്രം ഇരട്ട തിങ്കളാഴ്ച പ്രദർശിപ്പിക്കും.
Content Highlights: cricketer Muttiah Muralitharan in Goa International Film Festival 2023 iffi
Published: 27 Nov 2023, 07:14 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented