പനാജി: 53-ാമത് ഇന്ത്യന്‍ അന്താര്ഷ്ട്ര ചലച്ചിത്ര മേള നവംബര്‍ 20 മുതല്‍ 29 വരെ ഗോവയിലെ വേദികളിലായി നടക്കും. ഓസ്ട്രിയന്‍ ചിത്രമായ 'അല്‍മ ആന്‍ഡ് ഒസ്‌ക്ക'റാണ് ഉദ്ഘാടന ചിത്രം. ഡിയറ്റര്‍ ബെര്‍നര്‍ സംവിധാനം ചെയ്ത ചിത്രത്തിന് 110 മിനിറ്റ് ദൈര്‍ഘ്യമുണ്ട്.

To advertise here,

ഓസ്ട്രിയന്‍ ചിത്രകാരായ ഒസ്‌കര്‍ കൊക്കോഷ്‌കയും കലാകാരിയായ അന്‍മ മഹ്‌ളറും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അന്താരാഷ്ട്ര തലത്തില്‍ പേരെടുത്ത സംവിധായകനാണ് ഡിയറ്റര്‍ ബെര്‍നര്‍. അദ്ദേഹത്തിന്റെ ബെര്‍ലിനര്‍ റെയ്ഗന്‍(2006) ഏറെ സ്വീകരിക്കപ്പെട്ട ചിത്രമായിരുന്നു.