ലാല്‍, നിരഞ്ജ് മണിയന്‍പിള്ള, അനഘ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന 'ഡിയര്‍ വാപ്പി' ഫെബ്രുവരി 17 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. പ്രിവ്യൂ ഷോ കഴിഞ്ഞതിന് പിന്നാലെ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. കൂടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള ചിത്രമാണ് ഡിയര്‍ വാപ്പിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 

To advertise here,

ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ആഗ്രഹങ്ങള്‍ക്കായി ആത്മാര്‍ത്ഥതയോടെ ശ്രമിച്ചാല്‍ ആര്‍ക്കും സ്വപ്നങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നതാണ് ചിത്രം പറയുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനായ ഷാന്‍ തുളസീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംവിധായകന് പുറമെ മണിയന്‍പിള്ള രാജു, സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു, ശ്രീരേഖ എന്നിവരും വാര്‍ത്താ 
സമ്മേളനത്തില്‍ പങ്കെടുത്തു. 

ഒരുപാട് ആഗ്രഹങ്ങളുള്ള തയ്യല്‍ക്കാരന്‍ ബഷീറിന്റെയും മോഡലായ മകള്‍ ആമിറയുടെയും ജീവിതയാത്രയാണ് ഡിയര്‍ വാപ്പി. തലശ്ശേരി, മാഹി, എന്നിവിടങ്ങളിലായിട്ടാണ് ഡിയര്‍ വാപ്പി ചിത്രീകരിച്ചിരിക്കുന്നത്.

ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ ഷാന്‍ തുളസീധരന്‍ തന്നെയാണ്. മണിയന്‍പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ, ശശി എരഞ്ഞിക്കല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കൈലാസ് മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വരികള്‍ എഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ്. പാണ്ടികുമാര്‍ ഛായാഗ്രഹണവും, പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. ലിജോ പോള്‍ ചിത്രസംയോജനവും എം.ആര്‍. രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വഹിക്കുന്നു. 

കലാസംവിധാനം -അജയ് മങ്ങാട്, ചമയം -റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ -നജീര്‍ നാസിം, സ്റ്റില്‍സ് -രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ -സക്കീര്‍ ഹുസൈന്‍, മനീഷ് കെ. തോപ്പില്‍, ഡുഡു ദേവസി, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് -അമീര്‍ അഷ്‌റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന്‍, പി.ആര്‍.ഒ -ആതിര ദില്‍ജിത്ത്.