നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം അദൃശ്യത്തിന്റെ ഏറ്റവും പുതിയ ക്യാരക്റ്റർ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നരേൻ, കയൽ ആനന്ദി, ജോജു ജോർജ്, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

To advertise here,

നന്ദ എന്ന കഥാപാത്രമായി നരെയ്നും കാർത്തികയായി കയൽ ആനന്ദിയും ചിത്രത്തിലെത്തുന്നു.  നവംബർ 18നാണ് അദൃശ്യം തിയേറ്ററുകളിലെത്തുന്നത്. ജുവിസ് പ്രൊഡക്ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് അദൃശ്യത്തിന്റെ നിർമ്മാണം.

പവിത്ര ലക്ഷ്മി, ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‌കാന്ത്, സിനിൽ സൈനുദീൻ, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവരാണ് താരനിരയിലെ മറ്റുള്ളവർ.

മലയാളം, തമിഴ് ഭാഷകളിൽ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിൻ്റെ തമിഴ് പതിപ്പിന് യു​ഗി എന്നാണ് പേരിട്ടിരിക്കുന്നത്. പരിയേറും പെരുമാൾ ഫെയിം കതിർ, നരേയ്ൻ, നാട്ടി നടരാജൻ തുടങ്ങിയവരാണ് തമിഴിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചെന്നൈയിലും പോണ്ടിച്ചേരിയിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പാക്ക്യരാജ് രാമലിംഗം കഥ എഴുതി ഛായാഗ്രഹണം പുഷ്പരാജ് സന്തോഷ് ചെയ്തിരിക്കുന്നു. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസൻ്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആർ.ഒ - ആതിര ദിൽജിത്ത്.