ദുബായ്: യുഎഇയിലും ഖത്തറിലും സൗദി അറേബ്യയിലും പെരുന്നാൾ നമസ്കാരത്തിന് നിയന്ത്രണമേർപ്പെടുത്തി. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് യുഎഇയിലും ഖത്തറിലും പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമാക്കിയത്. ഈദ് ഗാഹുകൾ വേണ്ടെന്ന് യുഎഇ, ഖത്തർ മതകാര്യമന്ത്രാലയങ്ങൾ വ്യക്തമാക്കി. ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം മതിയെന്ന് സൗദി അറേബ്യയും അറിയിച്ചു. ബുധാനഴ്ച മുതൽ തിങ്കളാഴ്ച വരെ രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഗ്രൗണ്ടുകളിലും തുറസ്സായ സ്ഥലങ്ങളിലുംപ്രാർഥനാ ചടങ്ങുകൾ പാടില്ലെന്നാണ് നിർദേശം. ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാനുള്ള പണ്ഡിതരുടേയുംജ്യോതിശാസത്രജ്ഞരുടേയും യോഗം ഇന്ന് വൈകിട്ട് ചേരും.
Content Highlights: UAE and Qatar Restrict Eid Prayers: What You Need to Know
Published: 18 Mar 2026, 09:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented