അബുദാബി:  ഈദ് ആഘോഷങ്ങളുടെ ഒരുക്കത്തിലാണ് യുഎഇ. പെരുന്നാള്‍ കോടി എടുക്കാനും അവശ്യ സാധനങ്ങള്‍ വാങ്ങാനുമായി ഷോപ്പിങ്ങ് തിരക്കിലാണ് നഗരം. ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ 20 മുതല്‍ 60% വരെ ആദായ വില്‍പനയുമായി ബിഗ് ഈദ് സേവേഴ്‌സ് ക്യാംപയിനുമായാണ് ലുലു ഉപഭോക്താക്കളെ വരവേല്‍ക്കുന്നത്.

To advertise here,

ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഏറ്റവും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഈദ് വിഭവങ്ങളുടെ ശ്രേണിയില്‍ അരി, ബിരിയാണി അരി, നെയ്, ഈന്തപ്പഴം തുടങ്ങി നിത്യോപയോഗ ഉത്പന്നങ്ങള്‍ മികച്ച വിലയിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ലഗേജ്, ചോക്കലേറ്റ്, പെര്‍ഫ്യൂം തുടങ്ങിയവയ്ക്കും വന്‍ വിലക്കുറവാണ് ഉറപ്പാക്കിയിരിക്കുന്നത്.

മത്സ്യം, മാംസം, പച്ചക്കറി തുടങ്ങിയവയുടെ വിപുലമായ ശേഖരവും, ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശ്രേണിയും ലുലുവില്‍ ലഭ്യമാക്കിയിട്ടുണ്ട്. ബിരിയാണി പായ്ക്കുകള്‍ക്കും റെഡി ടു ഈറ്റ് വിഭവങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകളുണ്ട്. വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ഗൃഹോപകരണങ്ങള്‍ ഇലക്ട്രോണിക് തുടങ്ങിയവയ്ക്ക് 20 മുതല്‍ 60% വരെ കിഴിവുണ്ട്. 

കൂടാതെ, നൂറ് ദിര്‍ഹത്തില്‍ കൂടുതല്‍ ഷോപ്പിങ്ങ് ചെയ്യുന്ന ലുലു ഹാപ്പിനെസ് അംഗങ്ങള്‍ക്ക് ഡയ്മണ്ട് പ്രമോഷന്‍ ക്യാമ്പയ്‌നില്‍ ഭാഗമായി വിജയികളാകാനും അവസരമുണ്ട്.